'ഇതുകൊണ്ടൊക്കെയാണ് ഇന്ത്യ എന്റെ പ്രിയപ്പെട്ട രാജ്യമാകുന്നത്'; വീഡിയോ പങ്കുവച്ച് ഓസ്ട്രേലിയൻ യുവാവ്

Published : Nov 16, 2025, 09:55 AM IST
viral video

Synopsis

ഇപ്പോഴിതാ യുവാവ് ട്രാക്ടറിന്റെ പിന്നിൽ ഇരുന്ന് സഞ്ചരിക്കുന്ന വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇത്തരം അനുഭവങ്ങൾ ഉള്ളതുകൊണ്ടാണത്രെ ഇന്ത്യ യുവാവിന് പ്രിയപ്പെട്ട രാജ്യമായി മാറിയിരിക്കുന്നത്.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം ഇന്ത്യയിലെ വൈവിധ്യമായ സംസ്കാരവും ഭൂപ്രദേശങ്ങളും ജീവിതരീതിയും ഒക്കെ തന്നെയാണ്. ഓരോ സംസ്ഥാനത്തിനും ഓരോ ഭാഷയും ഓരോ രീതികളും ഓരോരോ ആഘോഷങ്ങളും ഒക്കെയാണ്. എന്തായാലും, ഇന്ത്യയെ കുറിച്ച് നെ​ഗറ്റീവ് കമന്റുകൾ പറയുന്നവരുണ്ടെങ്കിൽപ്പോലും ഇന്ത്യയിലേക്ക് ഒരുപാട് വിനോദസഞ്ചാരികൾ വരികയും ഇവിടുത്തെ വേറിട്ട ചില അനുഭവങ്ങൾ ആസ്വദിക്കുക​യും അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ഒക്കെ ചെയ്യാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു യുവാവാണ് വീഡിയോ തന്റെ സോഷ്യൽ‌ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അതേ, ഇന്ത്യയിൽ നിന്നുള്ള തികച്ചും വേറിട്ട അനുഭവമാണ് യുവാവിന് ലഭിച്ചത്. ഒരു ട്രാക്ടറിൽ സഞ്ചരിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ട്രാക്ടർ ഒരു സാധാരണമായ വാഹനമാണ്. ഇപ്പോഴിതാ യുവാവ് ട്രാക്ടറിന്റെ പിന്നിൽ ഇരുന്ന് സഞ്ചരിക്കുന്ന വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇത്തരം അനുഭവങ്ങൾ ഉള്ളതുകൊണ്ടാണത്രെ ഇന്ത്യ യുവാവിന് പ്രിയപ്പെട്ട രാജ്യമായി മാറിയിരിക്കുന്നത്. 'ഇതൊക്കെ കൊണ്ടാണ് ഇന്ത്യ എനിക്ക് പ്രിയപ്പെട്ട രാജ്യമായി മാറുന്നത്. നാളെ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയാനാവില്ല. നിങ്ങൾ ഒരു മരുഭൂമിയുടെ നടുവിലൂടെ ഒരു ട്രാക്ടറിൽ സഞ്ചരിച്ചേക്കാം. ഈ രാജ്യം എല്ലാ ദിവസവും എന്നെ അത്ഭുതപ്പെടുത്തുന്നു. നിങ്ങൾ ചെറുപ്പക്കാരും സാഹസികത ഇഷ്ടപ്പെടുന്ന ആളുമാണെങ്കിൽ, നിങ്ങൾ ഇന്ത്യയിലേക്ക് വരിക' എന്ന് വീഡിയോയിൽ തന്നെ കുറിച്ചിട്ടുണ്ട്.

 

 

വീഡിയോയിൽ യുവാവ് ട്രാക്ടറിൽ ഇരുന്ന് പോകുന്നതും മുടിയിഴകൾ കാറ്റത്ത് പാറിപ്പറക്കുന്നതും എല്ലാം കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നതും. 'ഇന്ത്യക്കാരേക്കാൾ കൂടുതൽ ഇന്ത്യയെ അറിയുന്നതും അനുഭവിക്കുന്നതും യുവാവാണ്' എന്നായിരുന്നു പലരുടേയും അഭിപ്രായം.

PREV
Read more Articles on
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ