അമ്പമ്പോ! കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റ് കണ്ട് കണ്ണുതള്ളി യുകെയിൽ നിന്നുള്ള യുവതി!

Published : Nov 15, 2025, 12:59 PM IST
 video , Kalaripayattu performance

Synopsis

വീഡിയോയിൽ, കലാകാരന്മാരുടെ വേ​ഗത്തിലുള്ള പ്രകടനങ്ങൾ ശരിക്കും ഡീനയെ അമ്പരപ്പിച്ചു എന്ന് കാണാം. കേരളത്തിൽ നിങ്ങൾക്ക് മിസ് ചെയ്യാൻ സാധിക്കാത്ത ഒരു കാര്യമാണ് കളരിപ്പയറ്റ് എന്ന് വീഡിയോയിൽ ഡീന കുറിച്ചിരിക്കുന്നതും കാണാം.

കേരളത്തിന് സ്വന്തമായി അഭിമാനിക്കാനുതകുന്ന ഒരുപാട് കലകളും പാരമ്പര്യവുമുണ്ട്. മറ്റ് നാടുകളിൽ നിന്നും വരുന്നവർക്ക് അമ്പരപ്പേകുന്ന അത്തരം പ്രകടനങ്ങളിൽ ഒന്നാണ് കളരിപ്പയറ്റ്. ഇപ്പോഴിതാ യുകെയിൽ നിന്നെത്തിയ ഒരു വ്ലോ​ഗർ കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റ് കണ്ട് അമ്പരക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അടുത്തിടെ കേരളം സന്ദർശിച്ച വേളയിലാണ്, ഡീന എന്ന യുവതി ഒരു ലൈവ് കളരിപ്പയറ്റ് പെർഫോമൻസ് കാണുന്നത്. ഇതിന്റെ ഒരു ചെറിയ വീഡിയോയും തന്റെ അനുഭവവും പങ്കുവെക്കുകയും ചെയ്തു അവർ.

വീഡിയോയിൽ, കലാകാരന്മാരുടെ വേ​ഗത്തിലുള്ള പ്രകടനങ്ങൾ ശരിക്കും ഡീനയെ അമ്പരപ്പിച്ചു എന്ന് കാണാം. കേരളത്തിൽ നിങ്ങൾക്ക് മിസ് ചെയ്യാൻ സാധിക്കാത്ത ഒരു കാര്യമാണ് കളരിപ്പയറ്റ് എന്ന് വീഡിയോയിൽ ഡീന കുറിച്ചിരിക്കുന്നതും കാണാം. കളരിപ്പയറ്റിലേക്ക് സ്വാ​ഗതം, കഴിഞ്ഞ തവണ കേരളത്തിൽ വന്നപ്പോൾ താൻ കളരിപ്പയറ്റ് കണ്ടില്ല. അതിനാൽ അത് എങ്ങനെയായിരിക്കുമെന്ന് തനിക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല. എന്നാൽ, പ്രകടനത്തിന്റെ തുടക്കം മുതൽ അവസാനം വരെ എല്ലാവരും അവരവരുടെ സീറ്റിൽ തന്നെ ഇരുന്നു. കളരിപ്പയറ്റ് പ്രകടനം നടത്തിയവർ വലിയ കഴിവുള്ളവരാണ് എന്നും കഠിനമായ പ്രകടനമാണ് എന്നും ഡീന പറയുന്നു. അവസാനം എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ടുള്ള തീവച്ചുള്ള പ്രകടനത്തെ കുറിച്ചും ഡീന എടുത്ത് പറയുന്നുണ്ട്.

പ്രകടനത്തിൽ നിന്നുള്ള ചില ഭാ​ഗങ്ങളാണ് യുവതി വീഡിയോയിൽ ഷെയർ ചെയ്തിരിക്കുന്നത്. ശരിക്കും അവരെ അത്ഭുതപ്പെടുത്തിയിരിക്കയാണ് കേരളക്കരയുടെ കളരിപ്പയറ്റ് എന്ന് അവരുടെ ആകാംക്ഷയും അമ്പരപ്പും കാണുമ്പോൾ തന്നെ മനിസിലാക്കാം. അനേകങ്ങളാണ് ഡീന ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. കളരിപ്പയറ്റ് ശരിക്കും അത്ഭുതകരമായ പ്രകടനം തന്നെയാണ് എന്ന് പലരും കമന്റ് നൽകിയിട്ടുണ്ട്.

 

 

PREV
Read more Articles on
click me!

Recommended Stories

ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീട്ടിലേക്ക് എടുത്തപ്പോൾ ഇത്തിരി കുഞ്ഞൻ പൂച്ച, പിന്നീട് അവന്‍റെ വളർച്ച കണ്ട് നെറ്റിസെന്‍സും ഞെട്ടി, വീഡിയോ .