Viral video:  പ്രത്യേക കരുതൽ വേണ്ടുന്ന കുഞ്ഞുങ്ങൾക്കായി ഒരു ബാർബർ ഷോപ്പ്, വൈറലായി വീഡിയോ

Published : Jul 04, 2023, 08:02 AM IST
Viral video:  പ്രത്യേക കരുതൽ വേണ്ടുന്ന കുഞ്ഞുങ്ങൾക്കായി ഒരു ബാർബർ ഷോപ്പ്, വൈറലായി വീഡിയോ

Synopsis

വീഡിയോയിൽ ബില്ലി ഒരു കുഞ്ഞിൻ‌റെ മുടി മുറിക്കാൻ ശ്രമിക്കുന്നത് കാണാം. കുട്ടി എങ്ങനെയും മുടി മുറിക്കാൻ അനുവദിക്കുന്നില്ല എങ്കിലും ബില്ലിക്ക് കുട്ടിയെ വരുതിയിലാക്കാനുള്ള വിദ്യകളൊക്കെ അറിയാം എന്ന് തെളിയിക്കുന്നതാണ് വീഡിയോ.

ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. അതിൽ തന്നെ അനവധി വൈറൽ വീഡിയോകളും ഉണ്ടാവാറുണ്ട്. മനുഷ്യരുടെ ഹൃദയപൂർവമായ പെരുമാറ്റത്തിന്റെയും കരുണയുടേയും ദയയുടേയും വീഡിയോകളാണ് പലപ്പോഴും ഈ ലോകത്ത് മനുഷ്യത്വം ബാക്കിയുണ്ട് എന്നതിന് തെളിവുകളായി മാറാറുള്ളത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും. 

എന്താണ് ഈ വീഡിയോയിൽ എന്നല്ലേ? ഒരു ബാർബറിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു ബാർബർക്ക് ഇതിനും മാത്രം പറയാൻ എന്താണുള്ളത് എന്നാണ് ചിന്തിക്കുന്നത് എങ്കിൽ ഈ ബാർബർ, പ്രത്യേക കരുതൽ വേണ്ട കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രത്യേകമായി നിർമ്മിച്ചിരിക്കുന്നതാണ് ഈ ബാർബർ ഷോപ്പ്. ​ബില്ലി എന്നയാളാണ് ഈ ബാർബർ ഷോപ്പ് തുടങ്ങിയിരിക്കുന്നത്. 

പാഞ്ഞുവരുന്ന ട്രെയിൻ, താഴെയൊരാൾ, വീഡിയോയ്‍ക്ക് വിമർശനം

ഇൻസ്റ്റ​ഗ്രാമിൽ ​ഗുഡ് ന്യൂസ് മൂവ്മെന്റാണ് പ്രസ്തുത വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ബില്ലി ഒരു കുഞ്ഞിൻ‌റെ മുടി മുറിക്കാൻ ശ്രമിക്കുന്നത് കാണാം. കുട്ടി എങ്ങനെയും മുടി മുറിക്കാൻ അനുവദിക്കുന്നില്ല എങ്കിലും ബില്ലിക്ക് കുട്ടിയെ വരുതിയിലാക്കാനുള്ള വിദ്യകളൊക്കെ അറിയാം എന്ന് തെളിയിക്കുന്നതാണ് വീഡിയോ. ബില്ലി പ്രത്യേക കരുതൽ വേണ്ടുന്ന കുഞ്ഞുങ്ങൾക്കായി ഇങ്ങനെ ഒരു ബാർബർ ഷോപ്പ് തുടങ്ങി എന്നും അവിടെയുള്ള സ്റ്റാഫുകളടക്കം അക്കാര്യത്തിൽ ശ്രദ്ധാലുക്കളാണ് എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോയുടെ അടിക്കുറിപ്പ്. 

വളരെ പെട്ടെന്നാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ വൈറലായത്. നൂറുകണക്കിന് ആളുകൾ വളരെ പെട്ടെന്ന് തന്നെ വീഡിയോ കണ്ടു കഴിഞ്ഞു. അതുപോലെ തന്നെ അനേകം കമന്റുകളും വീഡിയോയ്‍ക്ക് വന്നു. ആളുകൾ ഇങ്ങനെ ഒരു സംരംഭം തുടങ്ങിയ ബില്ലിയെ അഭിനന്ദിച്ചു. അനേകം പേരാണ് പ്രസ്തുത വീഡിയോ ഷെയർ ചെയ്തതും. 

PREV
Read more Articles on
click me!

Recommended Stories

വിദ്യാർത്ഥികളെക്കൊണ്ട് ഇഷ്ടിക ചുമപ്പിച്ചു, ക്യാമറ കണ്ടപ്പോൾ തടയാൻ ശ്രമം, സംഭവം റായ്ബറേലിയില്‍
സിസിടിവി ദൃശ്യങ്ങള്‍; ജാക്കറ്റിട്ടപ്പോൾ താഴെപ്പോയത് 50,000, പട്ടാപ്പകല്‍ സകലരും നോക്കിനില്‍ക്കെ കൈക്കലാക്കി മുങ്ങി