പാഞ്ഞുവരുന്ന ട്രെയിൻ, താഴെയൊരാൾ, വീഡിയോയ്‍ക്ക് വിമർശനം

Published : Jul 03, 2023, 03:41 PM IST
പാഞ്ഞുവരുന്ന ട്രെയിൻ, താഴെയൊരാൾ, വീഡിയോയ്‍ക്ക് വിമർശനം

Synopsis

യാതൊരു ടെൻഷനോ പേടിയോ കൂടാതെ കയ്യും തലയ്‍ക്ക് പിറകിൽ വച്ച് വിശ്രമിക്കുന്ന ആളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കാണുന്നവരിൽ പേടിയുണ്ടാക്കുന്നതാണ് വീഡിയോ.

സോഷ്യൽ മീഡിയയിൽ ലൈക്കും ഷെയറും കിട്ടാൻ വേണ്ടി എന്ത് അപകടമുള്ള കാര്യവും ചെയ്യുന്നവർ ഇന്നുണ്ട്. അതുകൊണ്ട് തന്നെ അതിന്റെ പേരിൽ നിരവധി അപകടങ്ങൾക്കും നാം സാക്ഷ്യം വഹിക്കാറുണ്ട്. അത്തരം നിരവധി വാർത്തകളാണ് ഓരോ ദിവസവും നാം കാണുന്നത്. എന്നിട്ടും അത്തരം പ്രവൃത്തികൾക്ക് ഒരു കുറവും ഇല്ല. അതുപോലെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വൈറൽ വീഡിയോയിൽ ഒരു ട്രെയിൻ ട്രാക്കിൽ കൂടി കടന്നു പോകുമ്പോൾ റെയിൽവേ ട്രാക്കിന്റെ അടിയിൽ കിടക്കുന്ന ഒരാളെയാണ് കാണുന്നത്. 

യാതൊരു ടെൻഷനോ പേടിയോ കൂടാതെ കയ്യും തലയ്‍ക്ക് പിറകിൽ വച്ച് വിശ്രമിക്കുന്ന ആളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കാണുന്നവരിൽ പേടിയുണ്ടാക്കുന്നതാണ് വീഡിയോ. അയാളുടെ ജീവൻ തന്നെ അപകടത്തിലാണല്ലോ എന്ന് കാണുന്ന ആർക്കും പേടി തോന്നും. 

സ്റ്റേഷനിൽ കിടന്നുറങ്ങിയവരുടെ ദേഹത്ത് വെള്ളം ഒഴിച്ചു, പൂനെയിൽ പൊലീസ് ഉദ്യോഗസ്ഥന് രൂക്ഷവിമർശനം

വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പിൽ ഈ വൈറൽ വീഡിയോ എവിടെ നിന്നുള്ളതാണ് എന്ന് തനിക്ക് അറിയില്ല. എന്നാൽ, ആളുകൾ ഇതുപോലെ ഉള്ള വീഡിയോകൾ ഉണ്ടാക്കുന്നുണ്ട്. അത് തികച്ചും തെറ്റാണ്. റെയിൽവേ പൊലീസ് ഇതിനെതിരെ ശക്തമായ നടപടി തന്നെ എടുക്കണം. അങ്ങനെയാണെങ്കിലെ ഭാവിയിൽ ഇത്തരം കാര്യം ചെയ്യുന്നതിന് മുമ്പ് ഒര് നൂറു തവണ ചിന്തിക്കൂ എന്നും കുറിച്ചിട്ടുണ്ട്. അതുപോലെ ഇത് ട്വിറ്ററിൽ ഷെയർ ചെയ്ത ആൾ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും റെയിൽവേ മന്ത്രാലയത്തെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെയും എല്ലാം ടാ​ഗ് ചെയ്തിട്ടുണ്ട്. 

വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോ കണ്ടവരിൽ വലിയ രോഷം തന്നെ ഉണ്ടായിട്ടുണ്ട്. എന്തിനാണ് ഇത്ര അപകടകരമായ കാര്യങ്ങൾ ആളുകൾ ചെയ്യുന്നത് എന്നും പലരും ചോദിച്ചു. 

PREV
Read more Articles on
click me!

Recommended Stories

'ഹീറോ ഡാ'; വടിയൂന്നി പ്ലാറ്റ്ഫോമിലേക്ക് കയറി വൃദ്ധ ഓടിത്തുടങ്ങിയ വണ്ടിക്ക് കൈ നീട്ടി, ട്രെയിൻ നിന്നു, വീഡിയോ
മദ്യപിച്ച് ലക്കുകെട്ടപ്പോൾ ഓടുന്ന കാറിന്‍റെ മുകളിലേക്ക് വലിഞ്ഞ് കയറി, ഡാൻസ്; എക്സ്പ്രസ് ഹൈവേയിൽ നിന്നുള്ള വീഡിയോ വൈറൽ