ബെംഗളൂരുവിൽ നിന്നും ഗുരുഗ്രാമിലേക്ക് മാറിയപ്പോൾ സംഭവിച്ചത്; വൈറലായി യുവതിയുടെ വീഡിയോ

Published : Sep 26, 2026, 02:51 PM IST
viral video

Synopsis

താൻ വളർത്തുന്ന പൂച്ചയെ ബെംഗളൂരു ഓഫീസുകളിലേക്ക് ഒപ്പം കൂട്ടാൻ അനുവാദമുണ്ടായിരുന്നു, എന്നാൽ ഗുരുഗ്രാമിൽ ആ സൗകര്യമില്ല. പൂച്ചയെ തനിച്ചാക്കുന്നത് തന്നെ ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവിൽ നിന്നും ഗുരുഗ്രാമിലേക്ക് മാറിയപ്പോഴുള്ള തന്റെ ജോലിയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ വിവരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആസ്ഥ ഗോയൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഓഫീസുകളിലെ വസ്ത്രധാരണ രീതികളിലെ വ്യത്യാസങ്ങളും, വളർത്തുമൃഗങ്ങളെ ഓഫീസിലേക്ക് കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യവുമാണ് പ്രധാനമായും അവർ ഇതിൽ ചൂണ്ടിക്കാണിക്കുന്നത്.

ബെംഗളൂരുവിൽ തനിക്ക് ഇഷ്ടമുള്ള, കംഫർട്ടബിളായ എന്ത് വസ്ത്രവും ധരിച്ച് ഓഫീസിൽ പോകാമായിരുന്നു, ആരും അത് ചോദ്യം ചെയ്തിരുന്നില്ലെന്നും ആസ്ഥ പറയുന്നു. എന്നാൽ ഗുരുഗ്രാമിൽ എത്തിയപ്പോൾ അവിടെ കർശനമായ ഡ്രസ് കോഡ് പാലിക്കേണ്ടി വന്നുവെന്നും അവർ വ്യക്തമാക്കി.

താൻ വളർത്തുന്ന പൂച്ചയെ ബെംഗളൂരു ഓഫീസുകളിലേക്ക് ഒപ്പം കൂട്ടാൻ അനുവാദമുണ്ടായിരുന്നു, എന്നാൽ ഗുരുഗ്രാമിൽ ആ സൗകര്യമില്ല. പൂച്ചയെ തനിച്ചാക്കുന്നത് തന്നെ ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ആസ്ഥയുടെ ഈ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ഗുരുഗ്രാമിലെ എല്ലാ ഓഫീസുകളിലും ഡ്രസ് കോഡ് നിർബന്ധമില്ലെന്നും, താൻ പാർട്ടി വെയറും കാഷ്വൽ വെയറുമെല്ലാം ധരിച്ചാണ് പോകുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു. കമ്പനികളെ ആശ്രയിച്ചാണ് ഇതെല്ലാമിരിക്കുന്നത് എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.

'ഗുരുഗ്രാം ആണ് ബെംഗളൂരുവിനേക്കാൾ നല്ലത്, ബെംഗളൂരുവിന് കാലാവസ്ഥ മാത്രമേയുള്ളൂ നല്ലതായിട്ട്' എന്ന് ഒരാൾ കമന്റ് ചെയ്തു. എന്നാൽ, ഗുരുഗ്രാമിലെ ജീവിതം അത്ര എളുപ്പമല്ലെന്നും, അവിടെ നല്ല ഭക്ഷണം കിട്ടാനുള്ള ഓപ്ഷൻ കുറവാണെന്നും, സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും, കടുത്ത മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നുണ്ടെന്നും മറ്റ് ചിലർ വിമർശിച്ചു. ഗുരുഗ്രാമിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറിയെന്നും അവിടുത്തെ ആളുകൾ വളരെ സ്നേഹമുള്ളവരും സഹായമനസ്കരുമാണെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ബാങ്കോക്ക് ഹോസ്റ്റലിൽ ഹിന്ദി ബോർഡ്, കഷ്ടം, കാരണം ഇന്ത്യക്കാരുടെ പെരുമാറ്റം തന്നെ!
ഈ ഓട്ടോ ഡ്രൈവറെ നിങ്ങള്‍ക്കറിയുമോ? കണ്ടെത്താൻ സഹായിക്കാമോ? മറക്കാനാവുന്നില്ല അദ്ദേഹത്തെ, പോസ്റ്റുമായി വിദേശ വനിത