റോഡിൽ റീൽ ഷൂട്ടിം​ഗ്, ബൈക്കിലെത്തിയ കള്ളൻ താലിമാലയും പൊട്ടിച്ച് കടന്നു, നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ

Published : Mar 25, 2024, 02:16 PM IST
റോഡിൽ റീൽ ഷൂട്ടിം​ഗ്, ബൈക്കിലെത്തിയ കള്ളൻ താലിമാലയും പൊട്ടിച്ച് കടന്നു, നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ

Synopsis

വീഡിയോയിൽ യുവതി റോഡിൽ നിന്നും വീഡിയോ ഷൂട്ട് ചെയ്യുന്നത് കാണാം. അതിനായി യുവതി റോഡിലൂടെ നടന്നു വരികയാണ്. വേറെ ആരോ ആണ് വീഡിയോ പകർത്തുന്നത്. പെട്ടെന്ന് അങ്ങോട്ട് ഒരു ബൈക്ക് വരികയാണ്.

ദിവസം കഴിയുന്തോറും പിടിച്ചുപറിയും കൊലപാതകവുമടക്കം കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരികയാണ്. വീട്ടിലായാലും പുറത്തായാലും സ്വർണാഭരണങ്ങൾ പരമാവധി ഒഴിവാക്കുന്നതായിരിക്കും നല്ലത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു രം​ഗമാണിത്. പട്ടാപ്പകൽ യുവതിയുടെ താലിമാല അടിച്ചുമാറ്റുന്ന ഒരാളാണ് വീഡിയോയിൽ. 

ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. റോഡിൽ നിന്നും റീൽ ചെയ്യുകയായിരുന്ന യുവതിയുടെ മാലയാണ് അതുവഴി ബൈക്കിൽ പോവുകയായിരുന്ന ഒരാൾ പിടിച്ചു പറിച്ചത്. എന്താണ് നടക്കുന്നത് എന്ന് തിരിച്ചറിയുന്നതിന് മുമ്പു തന്നെ ബൈക്കിലെത്തിയ ആൾ മാലയും കൊണ്ട് പോയിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടക്കുകയാണ്. 

വീഡിയോയിൽ യുവതി റോഡിൽ നിന്നും വീഡിയോ ഷൂട്ട് ചെയ്യുന്നത് കാണാം. അതിനായി യുവതി റോഡിലൂടെ നടന്നു വരികയാണ്. വേറെ ആരോ ആണ് വീഡിയോ പകർത്തുന്നത്. പെട്ടെന്ന് അങ്ങോട്ട് ഒരു ബൈക്ക് വരികയാണ്. ബൈക്കെന്താണ് തന്റെ നേരെ വരുന്നത് എന്ന് യുവതി അന്തംവിട്ട് നോക്കുന്നുണ്ട്. എന്നാൽ, എന്താണ് സംഭവിക്കുന്നത് എന്ന് ആലോചിക്കാൻ പോലും സമയം കിട്ടുന്നില്ല. അപ്പോഴേക്കും യുവതിയുടെ കഴുത്തിൽ കിടന്ന മാലയും പൊട്ടിച്ച് ബൈക്കിലെത്തിയ ആൾ പോയിക്കഴിഞ്ഞിരുന്നു. 

കേരളത്തിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിലുള്ള വാർത്തകളും വീഡിയോകളും പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം കരമന ബണ്ട് റോഡില്ലും നെയ്യാറ്റിൻകരയിലും ബൈക്കിലെത്തിയവർ സ്ത്രീകളുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചിരുന്നു. നെയ്യാറ്റിൻകരയിൽ വഴിയരിൽ സ്കൂട്ടറിൽ നിന്നിരുന്ന സ്ത്രീയുടെ മാലയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. എതിർത്തപ്പോള്‍ പിൻസീറ്റിലിരുന്ന മോഷ്ടാവ് വാഹനത്തിൽ നിന്നും ഇറങ്ങി സ്ത്രീയുടെ മാല ബലമായി പിടിച്ചുപറിക്കുകയും സ്ത്രീയെ നിലത്തു തള്ളിയിട്ട ശേഷം ബൈക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു