ഞാനൊരു രാജവെമ്പാലയല്ലേ? ബഹുമാനിക്കാൻ പഠിക്കൂ കുട്ടീ; പാമ്പിനെ തലോടിയും ചുംബിച്ചും യുവതി

Published : Mar 25, 2024, 11:49 AM IST
ഞാനൊരു രാജവെമ്പാലയല്ലേ? ബഹുമാനിക്കാൻ പഠിക്കൂ കുട്ടീ; പാമ്പിനെ തലോടിയും ചുംബിച്ചും യുവതി

Synopsis

ഒരു സങ്കോചവും യുവതിക്കില്ലെന്ന് മാത്രമല്ല, വീഡിയോ കാണുമ്പോൾ യുവതി പാമ്പുകളുമായി നിരന്തരം ഇടപെടുന്ന ആളാണ് എന്നും മനസിലാവും. 

ഈ സോഷ്യൽ മീഡിയാ യു​ഗത്തിൽ ഒരു ദിവസം തീരണമെങ്കിൽ എന്തെല്ലാം കാണണം അല്ലേ? ചില വീഡിയോകൾ കാണുമ്പോൾ നമ്മുടെ ശ്വാസം തന്നെ നിലച്ചുപോകും. അങ്ങനെയുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും നമ്മുടെ സ്ക്രീനുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കാണണ്ട എന്ന് കരുതിയാലും ചിലപ്പോൾ കണ്ടുപോകും. എന്തായാലും, സാമൂഹിക മാധ്യമങ്ങൾ‌ പലതരത്തിലുള്ള വീഡിയോകളുടെ ഒരു മഹാസാ​ഗരം തന്നെയാണ്. ഇപ്പോൾ, എക്സിൽ അതുപോലെ വൈറലായി മാറുന്നത് ഈ യുവതിയുടെ വീഡിയോയാണ്. 

ഒരു മടിയോ പേടിയോ ഒന്നും കൂടാതെ വളരെ സ്നേഹത്തോടെ രാജവെമ്പാലയെ ഉമ്മ വയ്ക്കുകയാണ് യുവതി. അവർ പാമ്പിനെ ഉമ്മ വയ്ക്കുമ്പോൾ പാമ്പ് വളരെ അനുസരണയോടെ നിൽക്കുന്നത് പോലെയാണ് കാഴ്ചക്കാർക്ക് തോന്നുക. അത് ഇടയ്ക്കൊന്ന് തല വലിക്കുന്നുണ്ടെങ്കിലും യുവതി വീണ്ടും അതിനെ ഉമ്മ വയ്ക്കുകയാണ്. ഒരു സങ്കോചവും യുവതിക്കില്ലെന്ന് മാത്രമല്ല, വീഡിയോ കാണുമ്പോൾ യുവതി പാമ്പുകളുമായി നിരന്തരം ഇടപെടുന്ന ആളാണ് എന്നും മനസിലാവും. 

Figen എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേ വീഡിയോയിൽ തന്നെ യുവതി മറ്റ് പാമ്പുകളുമായി ഇടപഴകുന്ന രം​ഗങ്ങളും കാണാം. ശരിക്കും ഈ പാമ്പുകൾക്കൊന്നും ജീവനില്ലേ എന്നുവരെ നമുക്ക് തോന്നിപ്പോകും. അത്രയും കൂളായിട്ടാണ് യുവതി പാമ്പിനെ ഉമ്മ വയ്ക്കുന്നതും മറ്റും. 

എന്തായാലും, വീഡിയോ നെറ്റിസൺസിനെ അത്രയൊന്നും സന്തോഷിപ്പിച്ചില്ല. ഇത്തരം സംഭവങ്ങളും വീഡിയോകളും പ്രോത്സാഹിപ്പിക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ അഭിപ്രായപ്പെടുന്നത്. ഏതു നിമിഷം വേണമെങ്കിലും ജീവൻ തന്നെ അപകടപ്പെടുത്തുന്ന രീതിയിൽ പെരുമാറാൻ അവയ്ക്ക് സാധിക്കുമെന്ന് മറന്നുപോകരുത് എന്നും നെറ്റിസൺസ് ഓർമ്മപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു