ഹാരിപോട്ടർ തീംസോങ് പാടുന്ന പക്ഷി, അന്തംവിട്ട് കാഴ്ചക്കാർ, വൈറലായി വീഡിയോ!

Published : Apr 18, 2022, 08:49 AM IST
ഹാരിപോട്ടർ തീംസോങ് പാടുന്ന പക്ഷി, അന്തംവിട്ട് കാഴ്ചക്കാർ, വൈറലായി വീഡിയോ!

Synopsis

വീഡിയോയിൽ, പക്ഷി തന്റെ ഉടമയുടെ കൈപ്പത്തിയിലിരുന്ന് ഹാരിപോട്ടർ തീം സോംഗ് ആലപിക്കുകയാണ്. ഉടമ അവളെ ആരാധനയോടെ നോക്കുന്നതും വീഡിയോയിൽ കാണാം. 

ആദ്യത്തെ ഹാരിപോട്ടർ സിനിമയിറങ്ങിയിട്ട് കാലം ഒരുപാട് കഴിഞ്ഞു. എങ്കിലും, അതെപ്പോഴും ആളുകളുടെ മനസിൽ പ്രിയസിനിമയായിട്ടുണ്ട്. എന്നാൽ, ഏതെങ്കിലും ഒരു പക്ഷി(Bird) 'ഹാരിപോട്ടർ ഫാൻ' ആണ് എന്ന് നമുക്ക് വിശ്വസിക്കാനാവുമോ? ചിലപ്പോൾ വിശ്വസിക്കേണ്ടി വരും. ഇവിടെ ഒരു കുഞ്ഞൻ പക്ഷി ഹാരിപോട്ടർ തീം സോങ്(Harry Potter theme song) ആലപിക്കുന്ന വീഡിയോ ഓൺലൈനിൽ വൈറലാവുകയാണ്. 

സെഫിർ(Zephyr) എന്ന യൂറോപ്യൻ സ്റ്റർലിംഗ്(European starling) ആണ് പക്ഷി. നേരത്തെ തന്നെ പാടാനുള്ള കഴിവിന് പേര് കേട്ടതാണ് സെഫിർ. വീഡിയോ ആദ്യം ടിക് ടോക്കിലും പിന്നീട് ഇൻസ്റ്റാഗ്രാമിലും ഷെയർ ചെയ്യപ്പെട്ടു. 'അനിമൽസ് ഡൂയിംഗ് തിംഗ്സ്' എന്ന പേജിലാണ് വീഡിയോ ഷെയർ ചെയ്‍തിരിക്കുന്നത്. ഷെയർ ചെയ്‍തത് മുതൽ വളരെ പെട്ടെന്നാണ് ഈ പക്ഷി​ഗായികയുടെ വീഡിയോ വൈറലായത്. 

വീഡിയോയിൽ, പക്ഷി തന്റെ ഉടമയുടെ കൈപ്പത്തിയിലിരുന്ന് ഹാരിപോട്ടർ തീം സോംഗ് ആലപിക്കുകയാണ്. ഉടമ അവളെ ആരാധനയോടെ നോക്കുന്നതും വീഡിയോയിൽ കാണാം. ഏതായാലും ഇന്റർനെറ്റിൽ വളരെ വേ​ഗം തന്നെ ആളുകൾ പക്ഷിയുടെ പാട്ടിനെ ഇഷ്ടപ്പെടുകയും അത് വൈറലാവുകയും ചെയ്‍തു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റിട്ടതും വീഡിയോ ഷെയർ ചെയ്‍തതും. 

ഫേൺ എന്ന് പേരായ സ്ത്രീക്കൊപ്പമാണ് സെഫിർ കഴിയുന്നത്. ഇരുവരും കൂടിയുള്ള നിരവധി രസകരമായ വീഡിയോ ഇതുപോലെ ടിക്ടോക്കിലും ഇൻസ്റ്റ​ഗ്രാമിലും പങ്കിടാറുണ്ട്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ കുട്ടിയും നാളെ ഇത് തന്നെ ചെയ്യട്ടെ!'; രോഗിയായ അച്ഛനെ വൃദ്ധസദനത്തിലാക്കിയ മകനോട് സ്ത്രീ, വീഡിയോ
റോഡിന് നടുവിൽ പരസ്പരം ഹെൽമറ്റ് കൊണ്ട് പോരാടുന്ന യുവാക്കൾ; ഈ ലോകത്തിനിതെന്തു പറ്റിയെന്ന് നെറ്റിസെന്‍സ്