ഇങ്ങനെയൊരു പക്ഷി വീട്ടിലുണ്ടെങ്കിൽ ഉടമയ്‍ക്ക് ജോലിക്ക് പോകണ്ട, പണം മോഷ്ടിച്ചു കൊണ്ടുവരും

Published : Sep 05, 2023, 08:34 AM IST
ഇങ്ങനെയൊരു പക്ഷി വീട്ടിലുണ്ടെങ്കിൽ ഉടമയ്‍ക്ക് ജോലിക്ക് പോകണ്ട, പണം മോഷ്ടിച്ചു കൊണ്ടുവരും

Synopsis

കാപ്ഷനിൽ ഒരാൾ തന്റെ പക്ഷിയെ തെരുവിൽ നിന്നും പണം മോഷ്ടിക്കാനും വീട്ടിലേക്ക് കൊണ്ടുവരാനും പഠിപ്പിച്ചിരിക്കുന്നു എന്ന് എഴുതിയിട്ടുണ്ട്.

കള്ളന്മാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് പല രാജ്യങ്ങളും. അത്തരം കവർച്ചകളും കുഞ്ഞുകുഞ്ഞു മോഷണങ്ങളും ഒക്കെ നടത്തിയതിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിക്കുന്ന അനേകം കള്ളന്മാരെയും കള്ളികളെയും നമുക്ക് അറിയാം. എന്നാൽ, ഇപ്പോൾ അങ്ങനെ വൈറലാവുന്നത് ഒരു പക്ഷിയാണ്. പക്ഷിയോ? പക്ഷിക്കെന്തിനാണ് പണം എന്ന് ചോദിക്കാൻ വരട്ടെ. ഇങ്ങനെ ഒരു പക്ഷി വീട്ടിലുണ്ടെങ്കിൽ ഉടമ വലിയ പണക്കാരനാവും എന്ന കാര്യത്തിൽ സംശയം വേണ്ട. 

വൈറലാകുന്ന വീഡിയോയിൽ ഒരു പക്ഷിയെ കാണാം. അതിന്റെ കൊക്കിൽ ഒരു കറൻസി നോട്ടുണ്ട്. വീട്ടിലേക്ക് പറന്നുവന്ന പക്ഷി അതുകൊണ്ട് പോയി ഒരു ‍ഡ്രോയറിൽ നിക്ഷേപിക്കുകയാണ്. ആ ഡ്രോയറിൽ വേറെയും പൈസയുണ്ട്. അപ്പോൾ അങ്ങോട്ട് ഒരു നായ വരികയും പക്ഷി ഡ്രോയറിലേക്ക് പണമിടുന്നത് നോക്കി നിൽക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയുടെ കാപ്ഷനിൽ ആ വീഡിയോ പകർത്തിയിരിക്കുന്നത് ചൈനയിൽ നിന്നുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 

X (ട്വിറ്റർ) -ൽ Ataharekat എന്ന യൂസറാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. കാപ്ഷനിൽ ഒരാൾ തന്റെ പക്ഷിയെ തെരുവിൽ നിന്നും പണം മോഷ്ടിക്കാനും വീട്ടിലേക്ക് കൊണ്ടുവരാനും പഠിപ്പിച്ചിരിക്കുന്നു എന്ന് എഴുതിയിട്ടുണ്ട്. ആഗസ്ത് 31 -നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോ കണ്ടതും രസകരമായ അനവധി കമന്റുകൾ രേഖപ്പെടുത്തിയതും. അതുപോലെ ഒരാൾ അതെന്ത് പക്ഷിയാണ് കാക്കയോ തത്തയോ അരയന്നമോ എന്നും ചോദിച്ചിട്ടുണ്ട്. 

എന്തായാലും സോഷ്യൽ മീഡിയാ യൂസർമാർക്ക് പക്ഷിയെ വല്ലാതെ ഇഷ്ടപ്പെട്ടു എന്ന് സാരം. ഇങ്ങനെ ഒരു പക്ഷി വീട്ടിലുണ്ടെങ്കിൽ ഉടമയ്ക്ക് ജോലിക്കൊന്നും പോകാതെ തന്നെ കഴിഞ്ഞു കൂടാമല്ലോ. 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്