വൈദ്യുതാഘാതമേറ്റ് മെറ്റൽ ഗ്രില്ലിൽ കുടുങ്ങി, യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സുഹൃത്ത്

Published : Sep 04, 2023, 02:08 PM IST
വൈദ്യുതാഘാതമേറ്റ് മെറ്റൽ ഗ്രില്ലിൽ കുടുങ്ങി, യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സുഹൃത്ത്

Synopsis

മെറ്റൽ ഗ്രില്ലിൽ നിന്നും തന്റെ സുഹൃത്തിനെ വിടുവിക്കാനായി എന്തെങ്കിലും സാധനം കിട്ടുമോ എന്ന് അയാൾ ചുറ്റും നോക്കുന്നു. തൊട്ടടുത്ത നിമിഷം തന്നെ അയാൾ തന്റെ കഴുത്തിൽ ചുറ്റിയിരുന്ന സ്കാർഫ് ഊരിയെടുത്ത് വൈദ്യുതാഘാതം ഏറ്റ വ്യക്തിയുടെ കഴുത്തിലിട്ട് സകല ശക്തിയുമെടുത്ത് പിന്നോട്ട് വലിച്ച് ഗ്രില്ലിൽ നിന്നും വേർപ്പെടുത്തുന്നു.

മരണത്തെ മുഖാമുഖം കണ്ടതിനുശേഷം ജീവിതത്തിലേക്ക് തിരികെ വരുന്ന നിരവധി ആളുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ടാകും. അത്തരത്തിൽ ഒരു വ്യക്തിയുടെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. 

അപകടത്തിൽപ്പെട്ട വ്യക്തിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിൻറെ സമയോചിതമായ ഇടപെടലാണ് സംഭവിച്ചേക്കാമായിരുന്ന വലിയ അപകടത്തിൽ നിന്നും ഒരാളെ രക്ഷപ്പെടുത്തിയത്. വൈദ്യുതാഘാതമേറ്റ് മെറ്റൽ ഗ്രില്ലിൽ കുടുങ്ങിയ ഒരാളെ തൊട്ടടുത്ത് തന്നെ സംഭവത്തിന് സാക്ഷിയായി നിന്ന് സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെടുത്തുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. X പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോൾ വിവിധ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഒരു വ്യക്തി രാത്രി കടയുടെ ഷട്ടർ അടക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തൊട്ടടുത്ത് തന്നെയായി മറ്റൊരാൾ അയാളുടെ സംസാരിച്ചുകൊണ്ട് നിൽക്കുന്നതും വീഡിയോയിൽ കാണാം. പെട്ടെന്ന് കടയുടെ മെറ്റൽ ഗ്രിൽ അടയ്ക്കുന്നതിനിടയിൽ അയാൾക്ക് വൈദ്യുതാഘാതം ഏൽക്കുന്നു. അപകടം മനസ്സിലാക്കിയ തൊട്ടടുത്ത് നിന്ന് സുഹൃത്ത് ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ പകച്ചു പോകുന്നു. 

പിന്നീട് മെറ്റൽ ഗ്രില്ലിൽ നിന്നും തന്റെ സുഹൃത്തിനെ വിടുവിക്കാനായി എന്തെങ്കിലും സാധനം കിട്ടുമോ എന്ന് അയാൾ ചുറ്റും നോക്കുന്നു. തൊട്ടടുത്ത നിമിഷം തന്നെ അയാൾ തന്റെ കഴുത്തിൽ ചുറ്റിയിരുന്ന സ്കാർഫ് ഊരിയെടുത്ത് വൈദ്യുതാഘാതം ഏറ്റ വ്യക്തിയുടെ കഴുത്തിലിട്ട് സകല ശക്തിയുമെടുത്ത് പിന്നോട്ട് വലിച്ച് ഗ്രില്ലിൽ നിന്നും വേർപ്പെടുത്തുന്നു. തുടർന്ന് നിലത്ത് വീണ അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകൾ നൽകുന്നു. അപ്പോഴേക്കും സമീപത്തുനിന്നും മറ്റു ചില ആളുകൾ കൂടി ഓടിക്കൂടുന്നതും വീഡിയോയിൽ കാണാം.

 

 

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ നിരവധി ആളുകൾ ആണ് ഇത് കണ്ടത്. ഇത് എവിടെ നടന്ന സംഭവമാണെന്നോ വീഡിയോയിലുള്ള വ്യക്തികൾ ആരൊക്കെയാണെന്നോ വ്യക്തതയില്ലെങ്കിലും തൻറെ സുഹൃത്തിൻറെ രക്ഷകനായ ആളെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. ഇത്തരത്തിൽ ഒരു സമയോചിതമായ ഇടപെടൽ ഇതിനുമുൻപ് കണ്ടിട്ടില്ല എന്ന് പോലും പലരും വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. 


 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി