കൊല്ലുമോ ഡേ, കണ്ടാലും കൊണ്ടാലും പഠിക്കില്ലേ? വാഹനമോടിക്കുന്നതിനിടയിൽ റീൽ, രൂക്ഷവിമർശനം

Published : Jan 17, 2025, 08:46 AM IST
കൊല്ലുമോ ഡേ, കണ്ടാലും കൊണ്ടാലും പഠിക്കില്ലേ? വാഹനമോടിക്കുന്നതിനിടയിൽ റീൽ, രൂക്ഷവിമർശനം

Synopsis

ചില കാബ് ഡ്രൈവർമാരും ഇത് ചെയ്യാറുണ്ട് എന്ന് നിരവധിപ്പേർ കമന്റ് നൽകി. മറ്റൊരാൾ കമന്റ് നൽകിയത്, വീഡിയോ പകർത്തിയ ആൾ അപ്പോൾ തന്നെ ഡ്രൈവറോട് ഫോൺ ഉപയോ​ഗിക്കുന്നത് നിർത്താൻ പറയണമായിരുന്നു എന്നാണ്. 

സമൂഹത്തിലേക്ക് ഇറങ്ങുമ്പോഴും ഇടപെടുമ്പോഴും നാം കാണിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ മാത്രമല്ല, നമ്മുടെ സഹജീവികളുടെയും ജീവിതത്തോട് ഇത്തിരി ബഹുമാനം കാണിക്കുക എന്നതാണത്. ഇല്ലെങ്കിൽ അത് വലിയ അപകടങ്ങളിലെത്തിച്ചേരും. നമ്മുടെ ചെറിയ ചില ശ്രദ്ധക്കുറവുകൾക്ക് പോലും ചിലപ്പോൾ വലിയ വില തന്നെ നൽകേണ്ടി വരും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വലിയ വിമർശനങ്ങളാണ് ഇതിന് പിന്നാലെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് Karnataka Portfolio എന്ന യൂസറാണ്. ബെംഗളൂരുവിലെ ലാൽബാഗ് റോഡിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഇതിൽ കാണുന്നത് ഒരു ബിഎംടിസി ഇലക്ട്രിക് ബസ് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതാണ്. ഇത് യാത്രക്കാരിലും മറ്റുള്ളവരിലും വലിയ രോഷമാണുണ്ടാക്കിയത്. 

വീഡിയോയിൽ ട്രാഫിക്കിൽ കിടക്കുന്ന ബസാണ് ആദ്യം കാണുന്നത്. ഡ്രൈവർ റീൽ കാണുന്നത് ഇതിൽ കാണാം. വണ്ടി നീങ്ങുമ്പോൾ ഇയാൾ നിർത്തുമെന്ന് തോന്നുമെങ്കിലും നിർത്തില്ല. അപ്പോഴും റീലുകൾ കണ്ടുകൊണ്ട് തന്നെയാണ് ഇയാൾ നീങ്ങുന്നത്. 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. പലരും പൊലീസിനെയും ഇതിന് താഴെ മെൻഷൻ ചെയ്തിട്ടുണ്ട്. ചില കാബ് ഡ്രൈവർമാരും ഇത് ചെയ്യാറുണ്ട് എന്ന് നിരവധിപ്പേർ കമന്റ് നൽകി. മറ്റൊരാൾ കമന്റ് നൽകിയത്, വീഡിയോ പകർത്തിയ ആൾ അപ്പോൾ തന്നെ ഡ്രൈവറോട് ഫോൺ ഉപയോ​ഗിക്കുന്നത് നിർത്താൻ പറയണമായിരുന്നു എന്നാണ്. 

വീഡിയോയ്ക്കുള്ള മറുപടിയായി, ബംഗളൂരു ട്രാഫിക് പൊലീസിൻ്റെ ഔദ്യോഗിക ഹാൻഡിൽ ബസവനഗുഡി ട്രാഫിക് പൊലീസ് സ്റ്റേഷനെ ടാഗ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട വിഭാഗത്തിന് നിർദ്ദേശം നൽകി എന്നും റിപ്പോർട്ടുകൾ പറയുന്നു.

കാണുന്നവര്‍പോലും കരഞ്ഞുപോവും, എന്തൊരു ക്രൂരതയാണിത്; ഉടമയെ കാത്ത് 8 മണിക്കൂർ മാർക്കറ്റിലിരുന്ന് നായ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ