Viral video: മഴ നനയാതെ അനിയത്തിയെ പൊതിഞ്ഞു പിടിച്ച് ഏട്ടൻ, വൈറലായി വീഡിയോ 

Published : May 01, 2023, 07:56 AM ISTUpdated : May 01, 2023, 07:57 AM IST
Viral video: മഴ നനയാതെ അനിയത്തിയെ പൊതിഞ്ഞു പിടിച്ച് ഏട്ടൻ, വൈറലായി വീഡിയോ 

Synopsis

അനിയത്തിയോടുള്ള ഏട്ടന്റെ സ്നേഹം വ്യക്തമാക്കുന്ന വീഡിയോ അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. അനേകം പേരാണ് വളരെ വേ​ഗത്തിൽ തന്നെ വീഡിയോ കണ്ടത്.

സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം പലപ്പോഴും വിവരാണാതീതമാണ്. എത്ര വഴക്കടിച്ചാലും തല്ലുകൂടിയാലും ആ സ്നേഹം അങ്ങനെ കാണും. സഹോദരങ്ങളുടെ സ്നേഹം വ്യക്തമാക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവും സാമൂഹിക മാധ്യങ്ങളിൽ കാണാറുണ്ട്. ഇപ്പോഴും അതുപോലെ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. 

മഴയിൽ തന്റെ കുഞ്ഞ് സഹോദരിയെ മഴ നനയാതെ പൊതിഞ്ഞു പിടിച്ച് ഓടുന്ന സഹോദരന്റേതാണ് വീഡിയോ. CCTV Idiots എന്ന പേജാണ് ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 12 സെക്കന്റ് മാത്രം ദൈർഘ്യമുള്ളതാണ് വീഡിയോ. വീഡിയോയിൽ കാണുന്നത് മഴ പെയ്യുമ്പോൾ തന്റെ സഹോദരിയേയും കൊണ്ട് കാറിനടുത്തേക്ക് ഓടി വരുന്ന ഒരു ആൺകുട്ടിയെ ആണ്. 

പുറത്ത് നല്ല മഴ പെയ്യുകയാണ്. ആ സമയത്ത് തന്റെ ഡ്രസിന്റെ അകത്ത് അനിയത്തിയെ മഴ പെയ്യാതെ പൊതിഞ്ഞു പിടിച്ചാണ് സഹോദരൻ കാറിനടുത്തേക്ക് മഴയിലൂടെ ഓടുന്നത്. ശേഷം കാറിനകത്ത് ഇരുന്ന ശേഷമാണ് അനിയത്തിയുടെ തല ഡ്രസിൽ നിന്നും പുറത്തേക്ക് എടുക്കുന്നത്. അപ്പോൾ അനിയത്തി കാറിനകത്ത് ഇരുന്ന് ചിരിക്കുന്നതും വീഡിയോയിൽ കാണാം. 

അനിയത്തിയോടുള്ള ഏട്ടന്റെ സ്നേഹം വ്യക്തമാക്കുന്ന വീഡിയോ അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. അനേകം പേരാണ് വളരെ വേ​ഗത്തിൽ തന്നെ വീഡിയോ കണ്ടത്. അവനൊരു നല്ല സഹോദരനാണ്. അവൾ ഭാ​ഗ്യമുള്ളവളാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 16 മില്ല്യണിലധികം ആളുകളാണ് വളരെ വേ​ഗത്തിൽ തന്നെ വീഡിയോ കണ്ടത്. 

ഇതുപോലെയാണ് കുഞ്ഞുങ്ങളെ വളർത്തേണ്ടത് എന്നും അവൻ എത്ര സ്നേഹമുള്ള സഹോദരനാണ് തന്റെ മകനെ പോലെ തന്നെ എന്നുമടക്കമുള്ള അനേകം കമന്റുകൾ വീഡിയോയ്ക്ക് വന്ന് കഴിഞ്ഞു. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ