ഓട്ടോയിൽ ഇന്ത്യ ചുറ്റി, ജീവിതം മാറിമറിഞ്ഞു, സ്വന്തം നാടായ ലണ്ടനിലേക്ക് മടങ്ങാതെ ഇവിടെ താമസമാക്കി ദമ്പതികൾ

Published : Mar 11, 2026, 01:25 PM IST
viral video

Synopsis

ലണ്ടനിലെ സുരക്ഷിതമായ ജോലിയും ജീവിതവും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷ് ദമ്പതികളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആഡം, ജെന്നി എന്നീ ദമ്പതികളാണ് ഇന്ത്യ തങ്ങളുടെ ജീവിതം മാറ്റിമറിച്ചു എന്ന് പറയുന്നത്.

പത്തു വർഷത്തോളം ലണ്ടനിൽ മികച്ച ശമ്പളമുള്ള ജോലിയുമായി ജീവിക്കുകയായിരുന്നു ആഡം-ജെന്നി ദമ്പതികൾ. എന്നാൽ, ഇന്ത്യയിലേക്കുള്ള യാത്ര തങ്ങളുടെ ജീവിതം മാറ്റിമറിച്ചു എന്നാണ് ഇവർ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നിർമ്മാണ മേഖലയിലായിരുന്നു ആഡത്തിന് ജോലി, ജെന്നി മെഡിക്കൽ ഡിവൈസ് കൺസൾട്ടന്റായും ജോലി നോക്കുകയായിരുന്നു. പുറമെ നിന്ന് നോക്കുന്നവർക്ക് എല്ലാ സുഖസൗകര്യങ്ങളുമുള്ള ജീവിതമായിരുന്നു ഇവരുടേത്. പക്ഷേ, ഓരോ തവണ ഇന്ത്യ സന്ദർശിക്കുമ്പോഴും തങ്ങളുടെ ഉള്ളിൽ എന്തോ ഒന്ന് മാറുന്നതായി തങ്ങൾക്ക് തോന്നി എന്നാണ് ഇവർ പറയുന്നത്.

തങ്ങളുടെ കരിയറിൽ നിന്ന് ഒരു ഇടവേളയെടുത്ത ഇവർ ഒരു ടുക് ടുക്കിൽ ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ തീരുമാനിച്ചു. 17 സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് കിലോമീറ്ററുകൾ ഇവർ ഓട്ടോയിൽ യാത്ര ചെയ്തു. മലനിരകളും മരുഭൂമികളും തീരപ്രദേശങ്ങളും കടന്നുള്ള ആ യാത്ര തങ്ങളെത്തന്നെ കണ്ടെത്താൻ സഹായിച്ചുവെന്നാണ് ഇവർ പറയുന്നത്. യാത്രയ്ക്ക് ശേഷം പഴയ ലണ്ടൻ ജീവിതത്തിലേക്ക് മടങ്ങാൻ ഇവർ തയ്യാറായില്ല. ദമ്പതികൾ ഇപ്പോൾ ഡെൽഹിയിലാണ് താമസം. 'ഇന്ത്യ നിങ്ങളുടെ യാത്രയെ മാത്രമല്ല, ജീവിതത്തെത്തന്നെ മാറ്റും' എന്നാണ് ആഡം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

 

 

ഇന്ത്യയുടെ പോസിറ്റീവ് വശങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്ത ദമ്പതികളെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. 'ഇന്ത്യ എല്ലാ അർത്ഥത്തിലും പൂർണമായ ഒരു രാജ്യമല്ലായിരിക്കാം, എന്നാൽ മറ്റെവിടെയും ലഭിക്കാത്ത അനുഭവങ്ങൾ ഇന്ത്യ നൽകുന്നു' എന്നാണ് ഒരാൾ കുറിച്ചത്. 10,000 കിലോമീറ്ററിലധികം ഓട്ടോയിൽ സഞ്ചരിച്ച ഇവരുടെ ധൈര്യത്തെയും സോഷ്യൽ മീഡിയ പ്രശംസിച്ചു. അതേസമയം, ഇതുപോലെ നിരവധി വിദേശികള്‍ ഇന്ത്യയിലെത്തുകയും ഇന്ത്യയുടെ സംസ്കാരം തങ്ങളെ ആകര്‍ഷിച്ചതായി പറയുകയും ചെയ്ത വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് യുവതി, വെള്ളത്തിനടിയിൽ അനുചിതമായി സ്പര്‍ശിച്ച് സ്കൂബാ ഡൈവിം​ഗ് ഇൻസ്ട്രക്ടര്‍
മാസം ചിലവ് 90,000 രൂപ! ഗുരുഗ്രാമിലെ ഐടി ജീവനക്കാരിയുടെ 'ബജറ്റ്' വൈറൽ