
വിവിധ തരത്തിലുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ വഴി നമ്മുടെ മുന്നിലേക്കെത്താറുണ്ട്. അതുപോലെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്, doaba_x08 എന്ന യൂസറാണ്. ഒരു എരുമ ഒരു ക്ലാസ് മുറിയിലേക്ക് കടന്നു വരുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഒരു കോളേജിലേക്കാണ് എരുമയുടെ അപ്രതീക്ഷിതമായ എൻട്രി. വിദ്യാർത്ഥികളും അധ്യാപകരും എല്ലാം ഈ ഒട്ടും പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ട് ആകെ അമ്പരന്ന് പോവുകയാണ്.
വീഡിയോയിൽ കാണുന്നത് ഒരു കോളേജാണ്. ക്ലാസ്മുറിയിൽ നിറയെ വിദ്യാർത്ഥികൾ ഇരിക്കുന്നതും വീഡിയോയിൽ കാണാം. പെട്ടെന്നാണ് അങ്ങോട്ട് ഒരു എരുമ കടന്നു വരുന്നത്. അതോടെ വിദ്യാർത്ഥികളെല്ലാം ആകെ അന്തം വിട്ടുപോയി. അതിനിടയിൽ ഒരു വിദ്യാർത്ഥി എരുമയെ പിടിച്ച് അവിടെ നിന്നും പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തുന്നതും വീഡിയോയിൽ കാണാം. കഴുത്തിലെ കയറിൽ പിടിച്ചാണ് വിദ്യാർത്ഥി എരുമയെ പുറത്തേക്ക് കൊണ്ടുപോകുന്നത്. വരാന്തയിലൂടെ വിദ്യാർത്ഥി എരുമയുമായി പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം.
എരുമ അത്ര അക്രമകാരിയല്ല എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. അത് പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം കൗതുകത്തോടെ ഈ രംഗം വീക്ഷിക്കുന്നുണ്ട്. എരുമയും ആകെ അന്തിച്ച മട്ടിൽ എല്ലാവരേയും നോക്കുന്നുണ്ട്.
അവൾ അഡ്മിഷൻ എടുക്കാൻ വന്നതാണ് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്. രണ്ട് കോടിയിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അറിവ് നേടാനാണ് അവൾ കോളേജിലേക്ക് എത്തിയിരിക്കുന്നത് എന്നായിരുന്നു വീഡിയോയ്ക്ക് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
വാതിൽ തുറക്കുമ്പോൾ തുറിച്ചുനോക്കി രണ്ട് കണ്ണുകൾ, ആരായാലും പേടിക്കും പേടിച്ചോടും, വൈറലായി വീഡിയോ