
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള പ്രശസ്തമായ ഹർ കി പൗരിയിലെ മാൽവിയ ഘട്ടിൽ ഗംഗാ ആരതി കാണാനെത്തിയ ഭക്തർക്കിടയിലേക്ക് കാള പാഞ്ഞുകയറിയത് വലിയ പരിഭ്രാന്തി പരത്തി. ആൾക്കൂട്ടത്തിനിടയിലൂടെ കാള കുതിച്ചെത്തിയതോടെ ആളുകൾ ചിതറിയോടുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ സംഭവമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
ആളുകൾ തിങ്ങിനിറഞ്ഞ ഘട്ടിലേക്ക് കാള പെട്ടെന്ന് ഓടികയറുന്നതും ഭയന്നോടുന്ന ഭക്തരെയും ദൃശ്യങ്ങളിൽ കാണാം. ആളുകൾക്കിടയിൽ നിലയുറപ്പിച്ചതിന് ശേഷം വീണ്ടും ജനങ്ങൾക്ക് നേരെ പാഞ്ഞടുക്കാൻ കാള ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഭാഗ്യവശാൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഘട്ടുകളിലും പരിസരങ്ങളിലും അലഞ്ഞുതിരിയുന്ന കന്നുകാലികൾ തീർഥാടകർക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഗംഗാ സഭ പ്രതിനിധികൾ പറഞ്ഞു. തെരുവ് കന്നുകാലികളുടെ ശല്യം തടയണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ കോർപ്പറേഷന് നിരന്തരം പരാതികൾ നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പ്രധാന ആരോപണം.
ब्रेकिंग न्यूज़ | हरिद्वार
हर की पैड़ी पर गंगा आरती के दौरान मची अफरा-तफरी।
श्रद्धालुओं की भीड़ के बीच घुसा सांड, लोगों में दहशत।
सांड ने कई लोगों को मारी टक्कर, जान बचाकर भागे श्रद्धालु।
विश्व प्रसिद्ध हर की पैड़ी पर सुरक्षा व्यवस्था को लेकर उठे सवाल।
आरती के दौरान प्रतिबंधित क्षेत्र में कैसे पहुंचा सांड?
आवारा पशुओं की रोकथाम और श्रद्धालुओं की सुरक्षा पर उठी चिंता।
@DmHaridwar
@ukcmo
@haridwarpolice
— News Watch India (@NewsWatch_Ind) October 19, 2026
ഹരിദ്വാറിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ഹർ കി പൗരി. ദിവസേന വൈകുന്നേരങ്ങളിൽ നടക്കുന്ന ഗംഗാ ആരതിയിൽ പങ്കെടുക്കാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തരാണ് ഇവിടേക്ക് എത്തുന്നത്. ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന ഗംഗാതീരത്ത് ഭക്തരുടെ സുരക്ഷയും സുഗമമായ സഞ്ചാരവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇതുവരെയും ഈ സംഭവത്തിൽ പൊലീസോ ജില്ലാ ഭരണകൂടമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തിരക്കേറിയ പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കുന്നതിലെ വീഴ്ചകളിലേക്കാണ് ഈ സംഭവം വീണ്ടും വിരൽ ചൂണ്ടുന്നത്.