കശുവണ്ടിയുടെ ആകൃതിയിലുള്ള മുട്ടയിട്ടു, താരമായി കോഴി

Published : May 25, 2022, 04:26 PM ISTUpdated : May 25, 2022, 04:28 PM IST
കശുവണ്ടിയുടെ ആകൃതിയിലുള്ള മുട്ടയിട്ടു, താരമായി കോഴി

Synopsis

എന്നാൽ, ഇത് ആദ്യമായിട്ടല്ല വ്യത്യസ്തമായ ആകൃതി കൊണ്ട് കോഴിമുട്ട ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ, ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ പിതാപുരത്തുള്ള ഒരു പലചരക്കുകടക്കാരന്റെ കോഴി, മാങ്ങയുടെ ആകൃതിയിലുള്ള മുട്ടയിട്ടിരുന്നു. 

സാധാരണയായി കോഴിമുട്ട(egg)യുടെ ആകൃതി എന്താണ്? മിക്കവാറും ഓവൽ ഷേപ്പാവും. എന്നാൽ, കർണാടക(Karnataka)യിൽ ഒരു കോഴി കശുവണ്ടിയുടെ ആകൃതിയിലുള്ള മുട്ട (cashew-shaped egg) ഇട്ടിരിക്കയാണ്. കോഴിയുടെ ഉടമയായ പ്രശാന്ത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തന്റെ കോഴി അസാധാരണമായ ആകൃതിയിലുള്ള മുട്ടയിടുന്നതായി ശ്രദ്ധിച്ചത്. എന്നാൽ, അത് ഒറ്റത്തവണ എങ്ങനെയോ സംഭവിച്ചതാകാം എന്ന് ഇയാൾ കരുതുകയും ചെയ്‍തു. എന്നാൽ, അടുത്ത ദിവസങ്ങളിലും ഇത് തന്നെ സംഭവിക്കുകയായിരുന്നു. 

ഏതായാലും മൂന്നുദിവസം തുടർച്ചയായി ഇതേ ആകൃതിയിലുള്ള മുട്ട ഇട്ടതോടെ പ്രശാന്ത് കോഴിയുമായി നേരെ മൃ​ഗഡോക്ടറുടെ അടുത്തേക്ക് ചെന്നു. കോഴിയുടെ പ്രത്യുത്പാദന അവയവത്തിൽ പുഴുവുള്ളതോ മറ്റോ ആകാം കാരണം എന്നാണ് ഡോക്ടർ പറഞ്ഞത്. 

ഏതായാലും അയൽപ്രദേശങ്ങളിലൊക്കെ വാർത്ത വളരെ വേ​ഗം പ്രചരിക്കുകയും കോഴി ഒരു സെലിബ്രിറ്റി തന്നെ ആവുകയും ചെയ്‍തു. അതേ സമയം തന്നെ കശുവണ്ടിയുടെ ആകൃതിയിലുള്ള കോഴിമുട്ടയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. 

എന്നാൽ, ഇത് ആദ്യമായിട്ടല്ല വ്യത്യസ്തമായ ആകൃതി കൊണ്ട് കോഴിമുട്ട ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ, ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ പിതാപുരത്തുള്ള ഒരു പലചരക്കുകടക്കാരന്റെ കോഴി, മാങ്ങയുടെ ആകൃതിയിലുള്ള മുട്ടയിട്ടിരുന്നു. ഏതായാലും കൺഫ്യൂഷൻ മാറ്റുന്നതിനായി അദ്ദേഹം മുട്ടയും മാങ്ങയും ഒരുമിച്ച് വച്ച് അത് താരതമ്യപ്പെടുത്തുക പോലും ചെയ്‍തു. അത് ശരിക്കും മാങ്ങ പോലെ തന്നെയായിരുന്നു. ഈ വ്യത്യസ്തമായ ആകൃതി കാരണം യുഗാദി ആഘോഷത്തിന് അദ്ദേഹം ഈ കോഴിമുട്ട പ്രദർശിപ്പിക്കുകയും ചെയ്‍തു. (യുഗാദി ആഘോഷം- കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയുടെ പുതുവത്സരാരംഭ ദിനമാണ് യുഗാദി. കേരളീയർക്ക് വിഷു എന്നത് പോലെ തന്നെയാണിത്.) 

PREV
Read more Articles on
click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
ആദ്യം പറഞ്ഞപ്പോൾ കേട്ടില്ല, ഒന്ന് മാറ്റിപ്പറഞ്ഞു, പിന്നാലെ അവതാരകന് നേരെ വെടിയുതിർത്ത് റോബോർട്ട്; വീഡിയോ