ഇതൊക്കെ സിമ്പിളല്ലേ, കുടുങ്ങിപ്പോയിടത്തുനിന്നും തന്ത്രപരമായി പുറത്തുകടന്ന് പൂച്ച, വീഡിയോ

Published : Oct 25, 2021, 11:25 AM IST
ഇതൊക്കെ സിമ്പിളല്ലേ, കുടുങ്ങിപ്പോയിടത്തുനിന്നും തന്ത്രപരമായി പുറത്തുകടന്ന് പൂച്ച, വീഡിയോ

Synopsis

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റും റിയാക്ഷനുകളുമായി എത്തിയത്. അതിലേറെയും പൂച്ചപ്രേമികളാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

നമ്മളില്‍ പലരും പൂച്ചപ്രേമികളാണ്. പലരും പൂച്ച(cat)യെ പെറ്റ്(pet) ആയി വളര്‍ത്തുന്നവരുമാണ്. അങ്ങനെ ഉള്ളവര്‍ക്കറിയാം പൂച്ചകള്‍ ഏത് കുടുക്കില്‍ പെട്ടാലും, എത്ര ചെറിയ ഇടങ്ങളില്‍ കുടുങ്ങിപ്പോയാലും വല്ല വിധേനയും അത് അവിടെ നിന്നും ചാടുമെന്ന്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ(video)യും അത്തരത്തില്‍ പൂച്ചയുടെ മിടുക്ക് കാണിക്കുന്ന ഒന്നാണ്. 

പൂച്ചയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് ആദ്യം ഈ വീഡിയോ പോസ്റ്റ് ചെയ്തത്, ഫോട്ടോ-വീഡിയോ ഷെയറിംഗ് സൈറ്റിന്റെ ഔദ്യോഗിക പേജിൽ വീണ്ടും പോസ്റ്റ് ചെയ്തതിന് ശേഷം 12 മില്ല്യണിലധികം വ്യൂകളുമായി പൂച്ചയുടെ വീഡിയോ വൈറലായി. 

ഒരു വയസ്സുള്ള ഒരു ബ്രിട്ടീഷ് ഷോർട്ട്ഹെയർ പൂച്ച, ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്നു എന്ന് വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത അടിക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റും റിയാക്ഷനുകളുമായി എത്തിയത്. അതിലേറെയും പൂച്ചപ്രേമികളാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മിക്കാവാറും പേരും വീഡിയോയ്ക്ക് കമന്റിട്ടും അത് റീഷെയർ ചെയ്തും പൂച്ചകളോടുള്ള തങ്ങളുടെ ഇഷ്ടം പ്രകടിപ്പിച്ചു. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു