പാതിരാത്രി ഡോർബെൽ അടിച്ച് കടന്ന് പോകുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യം വൈറൽ; അസ്വസ്ഥരായി നായ്ക്കളും പശുക്കളും

Published : Mar 25, 2025, 09:19 PM IST
പാതിരാത്രി ഡോർബെൽ അടിച്ച് കടന്ന് പോകുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യം വൈറൽ; അസ്വസ്ഥരായി നായ്ക്കളും പശുക്കളും

Synopsis

അര്‍ദ്ധ രാത്രിയോടെ വെള്ള വസ്ത്രം ധരിച്ച് തെരുവിലേക്ക് എത്തുന്ന സ്ത്രീയുടെ സാമീപ്യം തന്നെ തെരുവ് നായ്ക്കളെയും പശുക്കളെയും അസ്വസ്ഥമാക്കുന്നു.   സ്ത്രിയെ കണ്ടതിന് പിന്നാലെ പശുക്കൾ ഓടി പോകുമ്പോൾ തെരുവ് നായ്ക്കൾ ഓരിയിടുന്നതും കാണാം.             


ധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നും കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥരാക്കി. പാതിരാത്രി കഴിഞ്ഞ ശേഷം വെള്ള സാൽവാർ കമ്മീസ് ധരിച്ച ഒരു സ്ത്രീ തെരുവുകളിലൂടെ നടന്ന് കാണുന്ന വീടുകളുടെ ഡോർ ബെല്ല് അടിച്ച് ഒന്നും അറിയാത്തത് പോലെ നടന്നു നീങ്ങുന്നതായിരുന്നു വീഡിയോ. അതേസമയം സ്ത്രീയെ കണ്ട് തെരുവിലെ പശുക്കളും തെരുവ് നായ്ക്കളും അസ്വസ്ഥമാകുന്നതും വീഡിയോയില്‍ കാണാം. 

സിസിടിവി ദൃശ്യങ്ങളില്‍ അര്‍ദ്ധ രാത്രിയില്‍ ആളൊഴിഞ്ഞ തെരുവിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെയും നായ്ക്കളെയും കാണാം. പെട്ടെന്ന് ആരുടെയോ സാന്നിധ്യം അറിഞ്ഞത് പോലെ നായ്ക്കൾ അസ്വസ്ഥതയോടെ ഓരിയിടുകയും പശുക്കൾ ഓടി മറയുന്നതും കാണാം.  പിന്നാലെയാണ് വെള്ള സാല്‍വാര്‍ കമ്മീസ് ധരിച്ച സ്ത്രീ വളരെ പതുക്കെ നടന്ന് വരുന്നത്. തുടര്‍ന്ന് ഇവര്‍ തെരുവോരത്തുള്ള വീടുകളുടെ കോളിംഗ് ബെൽ അമര്‍ത്തുകയും ഒന്നും അറിയാത്തത് പോലെ നടന്ന് നീങ്ങുകയും ചെയ്യുന്നു. സ്ത്രീയുടെ സാന്നിധ്യം മൃഗങ്ങളെ അസ്വസ്ഥമാക്കുന്നത് ഏങ്ങനെയെന്ന് പ്രദേശവാസികൾ ചോദിക്കുന്നു. 

Watch Video: 'അറിയുമോ ഇതെന്ത് ചിഹ്നമാണെന്ന്?'; അപൂര്‍വ്വമായ സൈന്‍ ബോർഡ് വിശദീകരിക്കുന്ന ട്രാഫിക് പോലീസുകാരന്‍റെ വീഡിയോ വൈറൽ

Watch Video: 2.8 കോടി ചെലവാക്കി പശുവിന്‍റെ ഡിഎൻഎ ഉപയോഗിച്ച് ബ്രസ്റ്റ് ഇംപ്ലാന്‍റ് ചെയ്തു; ചൈനീസ് യുവതിക്ക് ഗുരുതര വൈകല്യം

ഇനി വീട്ടാരെങ്ങാനും ഉണര്‍ന്ന് വാതില്‍ തുറന്നോ അല്ലാതെയോ ആരാണെന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ പോലും നില്‍ക്കാതെ അവര്‍ നടന്ന് നീങ്ങുമെന്നും പ്രദേശവാസികൾ പറയുന്നു. ഗ്വാളിയോറിലെ രാജ മാന്‍ഡി, സോന ഗാര്‍ഡന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സമാനമായ സംഭവം നടന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ഇത് സംബന്ധിച്ച് യാരൊരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ പ്രദേശത്തെ പട്രോളിംഗ് കൂട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥലം അഡീഷണല്‍ സൂപ്രണ്ടന്‍റ് ഓഫ് പോലീസ് നിരജ്ഞന്‍ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രദേശത്ത് ഇത്തരമൊരു സംഭവം ആദ്യമല്ലെന്നും വര്‍ഷങ്ങൾക്ക് മുമ്പും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അന്ന് ഡോർബെല്ല് അടിച്ച സ്ത്രീയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ താന്‍ ഒരു വീട് അന്വേഷിച്ച് ഇറങ്ങിയതാണെന്നായിരുന്നു മറുപടിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

Read More: യുഎസിൽ നിന്നും ചൈനയിലേക്കുള്ള വിമാനത്തിലെ പൈലറ്റ് പാസ്പോര്‍ട്ട് മറന്നു; തിരിച്ച് പറന്ന് വിമാനം

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ
'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ