വിദ്യാർത്ഥിനിയുടെ മുടിയിൽ പിടിച്ച് വലിച്ച് ബാസ്കറ്റ്ബോൾ കോച്ച്; വീഡിയോ വൈറൽ, വിമർശനവുമായി സോഷ്യൽ മീഡിയ

Published : Mar 25, 2025, 03:08 PM ISTUpdated : Mar 25, 2025, 03:53 PM IST
വിദ്യാർത്ഥിനിയുടെ മുടിയിൽ പിടിച്ച് വലിച്ച് ബാസ്കറ്റ്ബോൾ കോച്ച്; വീഡിയോ വൈറൽ, വിമർശനവുമായി സോഷ്യൽ മീഡിയ

Synopsis

തന്‍റെ ടീം ടൂർണ്ണമെന്‍റില്‍ പിന്നിലായതില്‍ അസ്വസ്ഥനായ വിദ്യാര്‍ത്ഥിനിയുടെ മുടിയില്‍ പിടിച്ച് വലിക്കുന്ന കോച്ചിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

യുഎസിലെ നോർത്ത്‍വില്ലെ ഹൈസ്കൂളിലെ ബാസ്കറ്റ് ബോൾ കോച്ചിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം. സ്കൂളിലെ പെണ്‍കുട്ടികളുടെ ബൈസ്കറ്റ് ബോൾ കോച്ചായ ജിം സുലോ (81) വിദ്യാര്‍ത്ഥിനിയായ ഹെയ്‍ലി മോണ്‍‌റെയുടെ മുടിയില്‍ പിടിച്ച് വലിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പരിശീലകനെതിരെ വിമഡശനം ഉയർന്നത്. 

ന്യൂയോർക്ക് സ്റ്റേറ്റ് ക്ലാസ് ഡി ചാമ്പ്യന്‍ഷിപ്പായ ലാ ഫ്രാഗെവില്ലെ മത്സരത്തില്‍ തന്‍റെ സ്കൂൾ 43 - 37 പിന്നിലായതില്‍ അസ്വസ്ഥയായ ഹെയ്‍ലി മണ്‍‌റോയും മറ്റ് വിദ്യാര്‍ത്ഥിനികളെയും വീഡിയോയില്‍ കാണാം. മത്സരം നടന്നു കൊണ്ടിരിക്കുന്നതിനിടെ പിന്നിലൂടെ വന്ന കോച്ച് ജിം സുലോ, ഹെയ്‍ലിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഈ സമയം സൂലോയുടെ മരുകളും മറ്റൊരു വിദ്യാര്‍ത്ഥിനിയുമായ അഹ്മ്യ ടോംപ്കിൻസ് സുലോയോട് എതിര്‍ത്ത് സംസാരിക്കുന്നതും  വീഡിയോയില്‍ കാണാം. 

Read More: ബ്രിട്ടന്‍റെ തീരത്ത് കണ്ടത് മത്സ്യകന്യകയോ, അന്യഗ്രഹ ജീവിയോ?; സോഷ്യൽ മീഡിയയെ ആശങ്കപ്പെടുത്തിയ ചിത്രം വൈറൽ

Read More: 33 കോടി ചിലവഴിച്ച് ടിവി സീരീസിലെ കൊട്ടാരത്തിന് സമാനമായ വീട് പണിതു; പൊളിച്ച് നീക്കണമെന്ന് കോടതി

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ 81- കാരനായ കോച്ചിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം ഉയർന്നു. ഇതിന് പിന്നാലെ ഡബ്യുഎന്‍വൈടിയിലൂടെ കോച്ച് വിദ്യാര്‍ത്ഥിനിയോടും അവളുടെ മാതാപിതാക്കളോടും മാപ്പ് പറഞ്ഞു, മാർച്ച് 22 ന് എക്സില്‍ പങ്കുവച്ച വീഡിയോ ഇതിനകം രണ്ടേകാൽ കോടിയോളം പേര്‍ കണ്ടുകഴിഞ്ഞു. കോളിംഗ് റഗ്ഗ് എന്ന എക്സ് ഹാന്‍റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ പിന്നീട് നിരവധി ഹാന്‍റിലുകള്‍ പങ്കുവയക്കുകയായിരുന്നു. വിഷയം വിവാദമായതോടെ കോച്ചിന്‍റെ പ്രവര്‍ത്തി ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നെന്നും  അധ്യാപകനെ തല്‍ സ്ഥാനത്ത് നിന്നും നീക്കിയെന്നും സ്കൂൾ അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.  

Watch Video: 'പറഞ്ഞത് മനസിലായില്ലേ?'; യൂബർ ഡ്രൈവറോട് മലയാളത്തില്‍ സംസാരിച്ച് ജർമ്മന്‍കാരി, അമ്പരന്ന് സോഷ്യൽ മീഡിയ
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു