ആയിരക്കണക്കിന് ചെരുപ്പുകൾക്കിടയിൽ സ്വന്തം ചെരുപ്പ് കാണാതായി; ചാറ്റ് ജിപിടിയെ സഹായത്തിന് വിളിച്ച് യുവാവ്

Published : Aug 15, 2026, 03:00 PM IST
viral video

Synopsis

അവിടെയുണ്ടായിരുന്ന പാദരക്ഷകളുടെ ചിത്രമെടുത്ത്, കാണാതായ ഷൂ കണ്ടെത്താൻ ഇയാൾ എഐ ചാറ്റ്ബോട്ടിനോട് ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം ഷൂ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ ചാറ്റ്ജിപിടി യുവാവിനെ സഹായിച്ചു.

ആയിരക്കണക്കിന് പാദരക്ഷകൾക്കിടയിൽ കാണാതായ തന്റെ 'ക്ലോഗ്സ്' ഷൂസ് കണ്ടെത്താൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശുഭാംഗ് ബോർക്കർ എന്ന ഇൻസ്റ്റാഗ്രാം യൂസർ പങ്കുവെച്ച ഈ രസകരമായ കാഴ്ച നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിക്കുകയാണ്. ആയിരത്തിലധികം ജോഡി ചെരുപ്പുകളും ഷൂസുകളും കൂട്ടിയിട്ടിരുന്ന ഒരു തിരക്കേറിയ സ്ഥലത്തുവെച്ചാണ് സംഭവം. ജനക്കൂട്ടത്തിനിടയിൽ തന്റെ ഒരു ക്ലോഗ്സ് ഷൂ നഷ്ടപ്പെട്ടപ്പോൾ, സ്വന്തമായി തിരഞ്ഞുപിടിക്കാൻ ബുദ്ധിമുട്ടിയ യുവാവ് ഒടുവിൽ ചാറ്റ് ജിപിടിയുടെ സഹായം തേടുകയായിരുന്നു.

അവിടെയുണ്ടായിരുന്ന പാദരക്ഷകളുടെ ചിത്രമെടുത്ത്, കാണാതായ ഷൂ കണ്ടെത്താൻ ഇയാൾ എഐ ചാറ്റ്ബോട്ടിനോട് ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം ഷൂ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ ചാറ്റ്ജിപിടി യുവാവിനെ സഹായിച്ചു. ചുറ്റും നിന്നവരെ കൗതുകത്തിലും ചിരിയിലും ആഴ്ത്തിയ ഈ രംഗം ഇതിനോടകം ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വീഡിയോ വൈറലായതോടെ രസകരമായ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

'ചാറ്റ് ജിപിടി ഇങ്ങനെയൊക്കെ ഉപയോഗിക്കാൻ സാധിക്കുമെന്ന് എനിക്കറിയില്ലായിരുന്നു' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'ഏറ്റവും മനോഹരമായ ഒരു ജോഡി എടുത്ത് പോയാൽ മതിയായിരുന്നു' എന്നായിരുന്നു വേറൊരാളുടെ തമാശ. 'എഐ ഒരു മൂലയിരുന്ന് കരയുന്നുണ്ടാകും', 'ജെമിനി ലൈവ് ഉപയോഗിക്കാമായിരുന്നു' എന്നിങ്ങനെ പോകുന്നു മറ്റു പ്രതികരണങ്ങൾ. 'ആധുനിക പ്രശ്നങ്ങൾക്ക് ആധുനിക പരിഹാരങ്ങൾ' എന്ന് വിശേഷിപ്പിച്ച് പലരും യുവാവിന്റെ ബുദ്ധിയെ പുകഴ്ത്തി. ഇതുപോലെ പുസ്തകങ്ങളുടെ ചിത്രമെടുത്ത് കാണാതായ പുസ്തകം കണ്ടെത്താൻ തന്റെ ഭർത്താവ് ചാറ്റ് ജിപിടി ഉപയോഗിച്ചിട്ടുണ്ടെന്ന അനുഭവം ഒരു സ്ത്രീയും പങ്കുവെച്ചു. ദൈനംദിന ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

സൈക്കിളിൽ പിന്തുടർന്നു, ആളൊഴിഞ്ഞ സ്ഥലത്ത് ട്രാപ്പ് ചെയ്തു, ഇന്ത്യയിൽ നിന്നും മടങ്ങാനാലോചിക്കുന്നുവെന്ന് യുവതി
12 മണിക്കൂർ ജോലി ചെയ്താൽ ശമ്പളം 15,000 രൂപ മാത്രം, ഒറ്റ ദിവസം അവധിയില്ല, വലിയ വാടക; എങ്ങനെ ജീവിക്കുമെന്ന് യുവതി