ആദ്യമായി നായക്കുട്ടിയെ കാണുന്ന ചിമ്പാൻസി, എത്ര മനോഹരമായ കാഴ്ചയെന്ന് നെറ്റിസൺസ്

Published : May 21, 2024, 01:08 PM IST
ആദ്യമായി നായക്കുട്ടിയെ കാണുന്ന ചിമ്പാൻസി, എത്ര മനോഹരമായ കാഴ്ചയെന്ന് നെറ്റിസൺസ്

Synopsis

വീഡിയോയിൽ നായക്കുട്ടിയെ ചിമ്പാൻസി വാരിയെടുക്കുന്നത് കാണാം. പിന്നീട് അതിനെ തന്റെ നെഞ്ചോട് ചേർക്കുന്നു. അതിനെ താലോലിക്കുകയും നിറഞ്ഞ വാത്സല്യത്തോടെ ചേർത്തുപിടിക്കുകയും ഒക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാവുന്നതാണ്. 

ഓരോ ദിവസവും അനേകം വീഡിയോകൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിലൂടെ നമുക്ക് മുന്നിലെത്താറുണ്ട്. അതിൽ അനേകം നെ​ഗറ്റീവ് വീഡിയോകളുണ്ടാവും. അതേസമയം തന്നെ ആരുടെ ചുണ്ടിലും പുഞ്ചിരി വിടർത്തുന്ന മനോഹരമായ വീഡിയോകളും ഉണ്ടാവും. ഇതും അങ്ങനെ ഒരു വീഡിയോയാണ്. 

അതിമനോഹരവും ഹൃദയസ്പർശിയുമായ ഈ വീഡിയോ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്നത് Historic Vids എന്ന യൂസറാണ്. നമുക്കറിയാം, മനുഷ്യരുടേതിന് സമാനമായ പെരുമാറ്റങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ചിമ്പാൻസികൾ. അത് തെളിയിക്കുന്ന അനേകം വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ടാകും. പലപ്പോഴും മനുഷ്യരോടും മറ്റ് മൃ​ഗങ്ങളോടും ഏറെ സൗഹൃദത്തോടെയാണ് ഇവ ഇടപെടാറുള്ളത്. 

മാത്രമല്ല, ചിമ്പാൻസികളിൽ പരസ്പരവും ഈ ഐക്യവും സ്നേഹവും കരുതലും ഒക്കെ കാണാറുണ്ട്. എന്നാൽ , ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോയിൽ ഒരു നായക്കുട്ടിയെ താലോലിക്കുന്ന ചിമ്പാൻസിയെ ആണ് കാണാനാവുക. ആദ്യമായിട്ടാണ് ഈ ചിമ്പാൻസി ഒരു നായക്കുട്ടിയെ കാണുന്നത് എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. ആരുടെ മനസും വാത്സല്യത്താൽ നിറഞ്ഞു പോകുന്ന തരത്തിലുള്ളതാണ് നായക്കുട്ടിയെ കാണുമ്പോഴുള്ള ചിമ്പാൻസിയുടെ പെരുമാറ്റം. 

വീഡിയോയിൽ നായക്കുട്ടിയെ ചിമ്പാൻസി വാരിയെടുക്കുന്നത് കാണാം. പിന്നീട് അതിനെ തന്റെ നെഞ്ചോട് ചേർക്കുന്നു. അതിനെ താലോലിക്കുകയും നിറഞ്ഞ വാത്സല്യത്തോടെ ചേർത്തുപിടിക്കുകയും ഒക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാവുന്നതാണ്. 

വളരെ വേ​ഗം തന്നെ ഈ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അനേകം പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായും എത്തിയത്. ഞാനിന്ന് കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ കാഴ്ച എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. ഏറെപ്പേരും പറഞ്ഞത് വളരെ ക്യൂട്ട് ആണ് ഈ വീഡിയോ എന്ന് തന്നെയാണ്. 

PREV
Read more Articles on
click me!

Recommended Stories

ബൈക്കിൽ കളിചിരിയുമായി സഹോദരങ്ങൾ; ഒരേസമയം പ്രശംസിച്ചും രൂക്ഷമായി വിമർശിച്ചും നെറ്റിസൺസ്
ജന്മദിന സമ്മാനമായി ഐഫോൺ ചോദിച്ചു, 10 വയസുകാരി സഹോദരിയുടെ സ്നേഹസമ്മാനം! കണ്ണ് നിറയും