12 -ാം നിലയുടെ ഗ്രില്ലിൽ തലകുടുങ്ങി 3 വയസുകാരി താഴേയ്ക്ക് തൂങ്ങിക്കിടന്നു, അയൽവാസികളുടെ രക്ഷാപ്രവർത്തനം വൈറൽ, വീഡിയോ

Published : Oct 21, 2026, 11:07 AM IST
china toddler dangles 12th floor

Synopsis

ഷാങ്പിങ് നഗരത്തിൽ 12-ാം നിലയിലെ അപ്പാർട്ട്മെന്‍റിന്‍റെ ജനൽക്കമ്പികൾക്കിടയിൽ തല കുടുങ്ങി പുറത്തേക്ക് തൂങ്ങിനിന്ന മൂന്നുവയസ്സുകാരിയെ അയൽക്കാരും സുരക്ഷാ ജീവനക്കാരും ചേർന്ന് രക്ഷപ്പെടുത്തി. താഴത്തെ നിലയിൽനിന്ന് സ്റ്റൂൾ ഉയർത്തിപ്പിടിച്ച് താങ്ങുനൽകിയതാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. പിന്നീട് അഗ്നിരക്ഷാസേന എത്തി കുട്ടിയെ സുരക്ഷിതമായി ഇറക്കി.

പന്ത്രണ്ടാം നിലയിലെ അപ്പാർട്ട്മെന്‍റിന്‍റെ ജനൽക്കമ്പികൾക്കിടയിൽ തല കുടുങ്ങി പുറത്തേക്ക് തൂങ്ങിനിന്ന മൂന്നുവയസ്സുകാരിയെ അയൽക്കാരും സുരക്ഷാ ജീവനക്കാരും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. താഴത്തെ നിലയിലെ ജനലിൽനിന്ന് സ്റ്റൂൾ ഉയർത്തിപ്പിടിച്ച് കുട്ടിയുടെ ശരീരത്തിന് താങ്ങുനൽകിയതോടെയാണ് അവളുടെ ജീവൻ രക്ഷിക്കാനായത്. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലുള്ള ഷാങ്പിങ് നഗരത്തിൽ ഒക്ടോബർ 17 -നായിരുന്നു സംഭവമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

12 -ാം നിലയിലെ ഗ്രില്ലിനിടയിൽ തല കുടുങ്ങി

രാവിലെ 7.48 ഓടെ കുട്ടി ജനലിലെ സുരക്ഷാ ഗ്രില്ലിലൂടെ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് തല ലോഹക്കമ്പികൾക്കിടയിൽ കുടുങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഇരുകൈകളും ഉപയോഗിച്ച് ഗ്രില്ലിൽ മുറുകെപ്പിടിച്ച കുട്ടിയുടെ ശരീരത്തിന്‍റെ ബാക്കി ഭാഗം കെട്ടിടത്തിന് പുറത്തേക്ക് തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. അപകടകരമായ അവസ്ഥയിൽ കുട്ടിയെ കണ്ടപ്പോൾ തന്നെ അവൾ താഴേക്ക് വീഴാനുള്ള സാധ്യത മുന്നിൽക്കണ്ട് സമീപവാസികൾ പരിഭ്രാന്തരായി.

സംഭവം ശ്രദ്ധയിൽപ്പെട്ട ഒരാൾ ഉടൻതന്നെ താമസക്കാരുടെ ഗ്രൂപ്പ് ചാറ്റിൽ ചിത്രങ്ങൾ പങ്കുവെച്ച് അടിയന്തര സഹായം അഭ്യർഥിച്ചു. തുടർന്ന് സുരക്ഷാ ജീവനക്കാരും കെട്ടിടത്തിന്‍റെ നടത്തിപ്പുകാരും സ്ഥലത്തെത്തി. കുട്ടിയുടെ വീടിന് തൊട്ടുതാഴെയുള്ള അപ്പാർട്ട്മെന്‍റിൽ പ്രവേശിച്ച രണ്ടുപേർ ജനലിലൂടെ പുറത്തേക്ക് ചാഞ്ഞുനിന്ന് ഒരു സ്റ്റൂൾ കുട്ടിയുടെ ശരീരത്തിനടിയിൽ ഉയർത്തിപ്പിടിച്ചു. എന്നാൽ, ഉയരക്കൂടുതൽ കാരണം കുട്ടിയെ നേരിട്ട് പിടിച്ചുയർത്താൻ അവർക്ക് സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അയൽക്കാർക്ക് അഭിനന്ദനം

അഗ്നിരക്ഷാസേന എത്തിയശേഷം കുട്ടിയുടെ അപ്പാർട്ട്മെന്‍റിന്‍റെ വാതിൽ ബലംപ്രയോഗിച്ച് തുറന്ന് അകത്ത് കയറുകയായിരുന്നു. തുടർന്ന് ഗ്രില്ലിൽ കുടുങ്ങിയ കുട്ടിയെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കുട്ടിക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ല. സംഭവസമയത്ത് കുട്ടിയുടെ അച്ഛൻ ജോലിക്കായും അമ്മ സാധനങ്ങൾ വാങ്ങാനായും പുറത്തുപോയിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അച്ഛനമ്മമാർ വീട്ടിലില്ലാത്തപ്പോൾ കുട്ടികളെ സുരക്ഷിതമായി ഇരുത്തണമെന്ന് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സമയോചിതമായി ഇടപെട്ട അയൽക്കാരുടെ പ്രവർത്തിയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി.

PREV
Read more Articles on
click me!

Recommended Stories

തത്സമയ കുർബാനയ്ക്കിടെ വൈദികന്‍റെ തലയിൽ കൂറ്റൻ കുരിശ് വീണു! ദാരുണാന്ത്യം, സംഭവം എക്വഡോറിൽ
ഹരിദ്വാറിൽ ഗംഗാ ആരതിക്കിടെ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി കാള; ഭക്തർക്കിടയിൽ പരിഭ്രാന്തിയും തിക്കും തിരക്കും, വീഡിയോ