
ഇന്ത്യ-ചൈന അതിർത്തിയിൽ ഒരു ചൈനീസ് ചാര റോബോർട്ടിനെ കണ്ടെന്ന് അവകാശപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടെു. ഉയർന്ന ഒരു മലകുളിൽ പുൽമേടിന് സമീപത്തായി ഒരു റോബോർട്ട് നീങ്ങുന്നത് വീഡിയോയിൽ കാണാം. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപമുള്ള വിശാലമായ മഞ്ഞുമൂടിയ താഴ്‌വരയിലാണ് ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഹ്യൂമനോയിഡ് പോലുള്ള ഒരു യന്ത്ര ഘടനയുടെ വീഡിയോ വൈറലായത്.
യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപമുള്ള താഴ്‌വരയിലാണ് ഹ്യൂമനോയിഡ് റോബോർട്ടിനെ കണ്ടെത്തിയതെന്നാണ് സമൂഹ മാധ്യമങ്ങൾ നൽകുന്ന വിവരം. കാമറ സൂം ഇന്‍ ചെയ്യുമ്പോൾ ചൈനയുടെ ഭൂ പ്രദേശത്ത് നിവർന്നു നിൽക്കുന്ന റോബോട്ടിക് ഗാർഡിനോട് സാമ്യമുള്ള ഒരു വസ്തിനെ കാണാം. ഇന്ത്യ ഭൂ ഭാഗത്തേക്ക് ദൃഷ്ടിയുറപ്പിച്ച നിലയിലാണ് ഈ ഹ്യൂമനോയിഡ് റോബോർട്ടിന്‍റെ നില്പ്. ഏറെ തന്ത്രപ്രധാനമായ അതിർത്തി മേഖലയിൽ ചൈനയുടെ പുതിയ നിരീക്ഷണ വിന്യാസത്തിന്‍റെ ഭാഗമാണ് ഈ ഹ്യൂമനോയിഡ് റോബോർട്ടെന്ന് സംശയിക്കുന്നതായും സമൂഹ മാധ്യമ ഉപയോക്താക്കൾ അവകാശപ്പെട്ടു. ഇന്ത്യയുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു റോബോട്ടാണ് ഇതെന്ന് നിവരധി പേരാണ് കുറിച്ചത്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ രാജ്യ സുരക്ഷയെ കുറിച്ച് വലിയ ആശങ്കയുണ്ടാക്കിയെങ്കിലും വീഡിയോയെ കുറിച്ച് ഔദ്ധ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ഇന്ത്യയുടെ ഭാഗത്ത് നിന്നും പുറത്ത് വന്നിട്ടില്ല. ഇരുരാജ്യങ്ങളുടെയും പ്രതിരോധ വകുപ്പുകളെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. അതിനാൽ തന്നെ ഇതൊരു തെറ്റായി മനസിലാക്കപ്പെട്ട ഉപകരണ സ്റ്റാൻഡോ അതല്ലെങ്കിൽ ഒരു ഒപ്റ്റിക്കൽ മിഥ്യയോ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന തരത്തിലുള്ള വ്യാജ ഘടനയോ ആകാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യാ ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ സൈനികരാണ് ഈ ഹ്യൂമനോയിഡ് റോബോട്ടിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതോടെ അതിർത്തി സുരക്ഷയ്ക്ക് അത്യാധുനീക സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള ചൈനയുടെ ശ്രമത്തെ കുറിച്ചും ആശങ്കകൾ ഉയർന്നു. അതേസമയം സൈനിക സാങ്കേതിക വിദ്യയിലും റോബോട്ടിക്ക് രംഗത്തുമുള്ള ചൈനയുടെ വളർച്ച ഇത്തരം കൃത്രിമ സ്വയം നിരീക്ഷണ സംവിധാനങ്ങളുടെയോ ഹ്യൂമനോയിഡ് റോബോട്ടുകളുടെയോ സാധ്യതയെ തള്ളിക്കളയുന്നില്ല. പ്രത്യേകിച്ചും അരുണാചൽ പ്രദേശ് തങ്ങളുടേതാണെന്ന ചൈനീസ് അവകാശവാദം മുമ്പത്തെക്കാൾ ശക്തമായ കാലത്ത്. അതേസമയം ഇത്രയും അസാധാരണമായൊരു കാര്യം കണ്ടെത്തിയിട്ടും കേന്ദ്ര സർക്കാരോ ഇന്ത്യൻ സൈന്യമോ വിശദീകരണം നല്‍കാത്തതും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.