വധുവും വരനും ചുംബിക്കാനൊരുങ്ങി, അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച് കളർബോംബ്, സാരമായ പരിക്ക് 

Published : Mar 20, 2025, 08:31 PM IST
വധുവും വരനും ചുംബിക്കാനൊരുങ്ങി, അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച് കളർബോംബ്, സാരമായ പരിക്ക് 

Synopsis

വിക്കി പിയയെ എടുത്തുയർത്തുകയും ചുംബിക്കാൻ തുടങ്ങുകയും ചെയ്യുകയായിരുന്നു. പെട്ടെന്നാണ് അങ്ങോട്ട് കളർ ബോംബ് എത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്തത്.

ചിലപ്പോഴെല്ലാം ആഘോഷങ്ങൾക്ക് വേണ്ടി നാം തയ്യാറാക്കുന്ന ചില വസ്തുക്കൾ അപകടത്തിന് കാരണമായി തീരാറുണ്ട്. ഇന്നാണെങ്കിൽ, വിവാഹമായിക്കോട്ടെ, പിറന്നാളായിക്കോട്ടെ, വിവാഹ വാർഷികമായിക്കോട്ടെ എന്തിനും ഏതിനും പറ്റുന്ന അനേകം അനേകം വസ്തുക്കൾ മാർക്കറ്റിൽ ലഭ്യമാണ്. അടുത്തിടെ ബെം​ഗളൂരുവിൽ ഒരു യുവതിക്കും ഇതുപോലെ ഒരു അപകടം സംഭവിച്ചു.

വിവാഹത്തിന്റെ ഫോട്ടോഷൂട്ടിനിടയിൽ കളർ ബോംബ് പൊട്ടിത്തെറിച്ച് വധുവിന് സാരമായ പരിക്കേൽക്കുകയായിരുന്നു. ഫോട്ടോഷൂട്ടിന് വേണ്ടി തയ്യാറാക്കി വച്ചതായിരുന്നു കളർ ബോംബ്. ഫോട്ടോഷൂട്ടിനിടയിൽ പിന്നിലായി പൊട്ടിത്തെറിക്കാൻ തയ്യാറാക്കിയ കളർ ബോംബ് പക്ഷേ പ്രതീക്ഷിക്കാതെ ദമ്പതികളുടെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. ആ സമയത്ത് വരൻ വധുവിനെ എടുത്ത് ഉയർത്തുകയായിരുന്നു. കളർബോംബ് പൊട്ടിത്തെറിച്ച് വധുവിന്റെ പിൻഭാ​ഗത്താണ് സാരമായ പരിക്കേറ്റത്. 

ദമ്പതികളായ വിക്കിയും പിയയും കാനഡയിൽ താമസമാക്കിയ ഇന്ത്യൻ വംശജരാണ്. എന്നാൽ ഇവരുടെ വിവാഹം നടന്നത് ബെം​ഗളൂരുവിലായിരുന്നു. വിവാഹത്തിന് ശേഷം ഫോട്ടോഷൂട്ട് നടക്കവെയാണ് കളർ ബോംബ് പൊട്ടിത്തെറിക്കുകയും അപകം നടക്കുകയും ചെയ്തത്. വിക്കി പിയയെ എടുത്തുയർത്തുകയും ചുംബിക്കാൻ തുടങ്ങുകയും ചെയ്യുകയായിരുന്നു. പെട്ടെന്നാണ് അങ്ങോട്ട് കളർ ബോംബ് എത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്തത്. പിയയുടെ ശരീരത്തിൽ ഇത് കൊള്ളുകയും ചെയ്തു. മുടിയും കരിഞ്ഞു പോയിട്ടുണ്ട്. വധുവിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. 

ഇവർ തന്നെയാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയചിൽ ഷെയർ ചെയ്തത്. മറ്റുള്ളവർക്കുള്ള മുന്നറിയിപ്പ് കൂടിയായിട്ടാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചതെന്നും ദമ്പതികൾ വ്യക്തമാക്കി. വീഡിയോയിൽ വരൻ വധുവിനെ എടുത്തുയർത്തുമ്പോൾ കളർബോംബ് പൊട്ടിത്തെറിക്കുന്നത് കാണാം. ആദ്യം അവരത് ​ഗൗനിച്ചില്ലെങ്കിലും വളരെ പെട്ടെന്ന് തന്നെ പൊള്ളലേറ്റത് തിരിച്ചറിയുകയും വധുവിന്റെ മുഖഭാവം മാറുകയും ചെയ്തിട്ടുണ്ട്. വധുവിന്റെ പിൻഭാ​ഗത്ത് പൊള്ളലേറ്റതിന്റെയും കരിഞ്ഞ മുടിയുടേയും ദൃശ്യങ്ങളും വീഡിയോയിൽ വ്യക്തമായി കാണാം. 

9 പെൺമക്കൾ, എല്ലാവരുടേയും പേരിന്റെ അവസാനം 'ഡി' എന്ന അക്ഷരം, ഇതിന് പിന്നിലൊരു കഥയുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു