മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ പരാമർശം വിവാദം, പിന്നാലെ മാപ്പ്; വീഡിയോ

Published : Jun 12, 2026, 12:13 PM IST
Pranit More's show

Synopsis

കൊമേഡിയൻ പ്രണിത് മോറിന്‍റെ ഷോയിൽ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് തമാശ പറഞ്ഞ വനിതാ ഡോക്ടറുടെ പരാമർശം വിവാദമായി. സംഭവം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതോടെ ഡോക്ടർ സേജൽ പവാർ ക്ഷമാപണവുമായി രംഗത്തെത്തി.

 

കൊമേഡിയൻ പ്രണിത് മോറിന്‍റെ സ്റ്റാൻഡപ്പ് കോമഡി ഷോയ്ക്കിടെയുണ്ടായ '370 രൂപയുടെ ബിരിയാണി' പരാമർശം വിവാദമായതിന് പിന്നാലെ പ്രണിത് മോറിന്‍റെ മറ്റൊരു ഷോ കൂടി വിവാദത്തിൽ. ഇത്തവണ പ്രണിത് മോറിന്‍റെ ഷോയിൽ പങ്കെടുത്ത് കൊണ്ട് പുരുഷ മൃതദേഹത്തിന്‍റെ സ്വകാര്യ ശരീരഭാഗങ്ങളെക്കുറിച്ച് തമാശ പറയുന്ന വനിതാ ഡോക്ടറുടെ പരാമർശമാണ് വിവാദത്തിലായത്. സംഭവം വിവാദത്തിലായതിന് പിന്നാലെ ഡോക്ചർ സേജൽ പവാർ ക്ഷമാപണവുമായി രംഗത്തെത്തി.

പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യഭാഗങ്ങളെ കുറിച്ച് വിവാദ പരാമർശം

മൂന്ന് മാസം മുമ്പ് നടന്ന ഷോയ്ക്കിടെ ഡോക്ടറായ സേജൽ പവാർ, പുരുഷ മൃതദേഹങ്ങളെയും അവയുടെ സ്വകാര്യ ഭാഗങ്ങളെയും കളിയാക്കി സംസാരിച്ചതാണ് വിവാദമായത്. മെഡിക്കൽ പഠനത്തിനായി ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ വലിപ്പം താരതമ്യം ചെയ്തു കൊണ്ട് താനും ചില സഹപ്രവർത്തകരും സംസാരിക്കാറുണ്ടെന്നായിരുന്നു ഡോക്ടർ സേജൽ പവാറിന്‍റെ പരാമ‍ർശം. പ്രണിത് മോറിന്‍റെ ഷോയിലെ സേജൽ പവാറിന്‍റെ പരാമർശങ്ങൾക്ക് വൻ വിമർശനമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രണിത് മോറിന്‍റെ സ്റ്റാൻഡപ്പ് കോമഡി ഷോയ്ക്കിടെ ഹിമാൻഷു ജംഗ്ര, തന്‍റെ ഡേറ്റിംഗിനിടെ 370 രൂപയ്ക്ക് ബിരിയാണി വാങ്ങി നൽകിയെന്നും അത് മുതലാക്കാൻ ലൈംഗികമായി സമീപിച്ചെന്നും പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രണിത് മോറിന്‍റെ പഴയൊരു സ്റ്റാൻഡപ്പ് കോമഡി ഷോയിൽ ഡോക്ചർ സേജൽ പവാർ നടത്തിയ പരാമർശം വിവാദമായത്.

'ആത്മാർത്ഥമായും ക്ഷമ ചോദിക്കുന്നു'

സംഭവം വിവാദമായതോടെ ക്ഷമാപണവുമായി ഡോ. സേജൽ പവാർ രംഗത്തെത്തി. "പ്രചരിക്കുന്ന ഒരു പുതിയ വീഡിയോയിലെ ഒരു ക്ലിപ്പിനെക്കുറിച്ച് ഞാൻ ആത്മാർത്ഥമായി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ പറഞ്ഞതിൽ ആളുകൾ എന്തിനാണ് അസ്വസ്ഥരായതെന്ന് ഞാൻ വീണ്ടും കണ്ടപ്പോൾ എനിക്ക് പൂർണ്ണമായും മനസ്സിലായി. വിഷയം വളരെ സെൻസിറ്റീവ് ആയ ഒന്നാണ്, എന്‍റെ അഭിപ്രായങ്ങൾ അവർ പറയരുതാത്ത വിധത്തിൽ വന്നു. ആരെയും അനാദരവ് കാണിക്കാനുള്ള ഉദ്ദേശ്യം ഒരിക്കലും ഉണ്ടായിരുന്നില്ലെങ്കിലും, ആഘാതം ഉദ്ദേശ്യത്തേക്കാൾ പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കുന്നു," ഒപ്പം തന്‍റെ പരാമർശങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുന്നില്ലെന്നും പവാർ കൂട്ടിച്ചേർത്തു. പറഞ്ഞതിനെ ന്യായീകരിക്കാനോ വിശദീകരിക്കാനോ താൻ തയ്യാറല്ലെന്നും. എന്നാൽ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നും സോജൽ എഴുതി. തന്‍റെ വാക്കുകൾ താൻ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അവർ കൂട്ടിച്ചേർത്തു. ആ വീഡിയോ കണ്ട് വേദനിച്ച എല്ലാവരോടും തനിക്ക് സംഭവച്ച തെറ്റെന്താണെന്ന് മനസിലായെന്നും അതിൽ ആത്മാർത്ഥമായി ഖേദിക്കുന്നെന്നും ഇനിയൊരിക്കലും അത്തരമൊന്ന് സംഭവിക്കില്ലെന്നും സോജർ കൂട്ടിച്ചേർത്തു. ഇതോടെ സ്റ്റാൻഡപ്പ് കോമഡികൾ പരിധികൾ കടക്കുന്നെന്നും ഇത്തരം ഷോകൾക്കും നിയന്ത്രണം വേണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

വനിതാ കോച്ചിൽ യുവതികളുടെ ചിത്രങ്ങൾ പകർത്തി സ്ത്രീ, ചിത്രം കളയണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്ന് പരാതി, വീഡിയോ
വ്യാജ ടിടിഇയായി വേഷമിട്ടു, അരമണിക്കൂറിനുള്ളിൽ 1,200 പിരിച്ചെന്ന്; യുവാവിന്‍റെ വെളിപ്പെടുത്തൽ വൈറൽ, നടപടി വേണമെന്ന്