Latest Videos

കാളയ്‍ക്ക് പിന്നാലെ വടിയുമായി പൊലീസ്, പൊലീസിന് പിന്നാലെ ദേഷ്യത്തിൽ കാള, ഒപ്പം നാട്ടുകാരും, വീഡിയോ 

By Web TeamFirst Published May 8, 2024, 11:52 AM IST
Highlights

പൊലീസുകാരൻ മാത്രമല്ല, അയാൾക്കൊപ്പം നാട്ടുകാരിൽ ചിലരും കാളയെ തല്ലി ഓടിക്കാൻ കൂടുന്നതും കാണാം. എന്നാൽ, കാളയ്ക്ക് യാതൊരു കുലുക്കവും ഇല്ല, ഭയവും ഇല്ല.

ഇന്ത്യയിലെ തെരുവുകളിൽ പലയിടങ്ങളിലും കാളകളെ കാണാം. ചിലപ്പോൾ ഇവയെക്കൊണ്ട് വഴിയാത്രക്കാർക്കെല്ലാം ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട്. ഇങ്ങനെ പൊല്ലാപ്പുണ്ടാക്കുന്ന കാളകളുടെ അനവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. എന്നാൽ, ഒരു പൊലീസുകാരനും നാട്ടുകാരും ചേർന്ന് ഒരു കാളയെ ഓടിക്കാൻ ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ഉത്തർപ്രദേശിലെ ഹർദോയിൽ‌ നിന്ന് പകർത്തിയതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാള പൊലീസുകാരന് പിന്നാലെയും, പൊലീസുകാരൻ കാളയ്ക്ക് പിന്നാലെ വടിയുമായും ഓടുന്നതാണ് വീഡിയോയിൽ കാണുന്നത്. സംഭവം നടക്കുന്നത് രാത്രിയിലാണ്. ഒരു റോഡ് സൈഡിൽ വച്ചാണ് സംഭവം. പൊലീസുകാരന്റെ ബൈക്കിന് മുന്നിലാണ് കാള നിൽക്കുന്നത്. വീഡിയോയിൽ ആദ്യം കാണുന്നത് ഒരു പൊലീസുകാരൻ കാളയെ വടി വച്ച് തല്ലുന്നതും ഓടിക്കാൻ ശ്രമിക്കുന്നതുമാണ്. എന്നാൽ, കാളയ്ക്ക് പോകാൻ ഒരുദ്ദേശ്യവും ഇല്ലായിരുന്നു. നടന്നു തളര്‍ന്നിട്ടാണോ എന്നറിയില്ല, ഇടയ്ക്ക് കാളയൊന്ന് കിടക്കുന്നതും കാണാം.

सांड पड़ गया पुलिसकर्मी के पीछे लग रहा है सांड की शिकायत का निस्तारण नहीं हुआ इसीलिए सांड नें हेड कांस्टेबल पर हमला बोल दिया सांड द्वारा पुलिसकर्मी को दौड़ा नें का वीडियो सोशल मीडिया पर तेजी हो रहा है वायरल pic.twitter.com/7Kc4lMOlwz

— जनाब खान क्राइम रिपोर्टर (@janabkhan08)

കാള പൊലീസുകാരന്റെ പിന്നാലെ പോകുന്നതും കാണാം. ആ സമയത്ത് അയാളുടെ കയ്യിലുണ്ടായിരുന്ന വടി താഴെ പോകുന്നു. എന്നിട്ടും അയാൾ കാളയെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുന്നുണ്ട്. കാളയും അയാളെ വിടാതെ പിന്നാലെ പോവുന്നു. എന്തായാലും അയാൾ‌ പിന്നെയും താഴെ വീണ വടി എടുക്കുകയും കാളയെ അത് കാണിച്ച് ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. 

പൊലീസുകാരൻ മാത്രമല്ല, അയാൾക്കൊപ്പം നാട്ടുകാരിൽ ചിലരും കാളയെ തല്ലി ഓടിക്കാൻ കൂടുന്നതും കാണാം. എന്നാൽ, കാളയ്ക്ക് യാതൊരു കുലുക്കവും ഇല്ല, ഭയവും ഇല്ല. എന്തായാലും വീഡിയോയുടെ അവസാനവും കാള അവിടെ തന്നെ നിൽക്കുന്നതാണ് കാണുന്നത്. 

സമാനമായി ഒരു കടയിലേക്ക് കാള കയറുന്നതിന്റെയും കടയിലെ ജീവനക്കാർ പുറത്തിറങ്ങാൻ സാധിക്കാതെ കുടുങ്ങിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങളും നേരത്തെ സോഷ്യൽ‌ മീഡിയയിൽ വൈറലായിരുന്നു.

Question: “What is your wildest dream?”

Answer: pic.twitter.com/3t0YW5XZ3f

— Chirag Barjatya (@chiragbarjatyaa)

ഡൽഹിയിലെ സംഗം വിഹാറിലായിരുന്നു ഈ ഭീകരമായ സംഭവം നടന്നത്. ഓര്‍ക്കാപ്പുറത്ത് മേശ ചാടിക്കടന്ന് കാള കടയിലേക്ക് പ്രവേശിച്ചതോടെ ജീവനക്കാര്‍ അതിനകത്ത് കുടുങ്ങിപ്പോവുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!