കടൽത്തീരത്ത് റീൽ ചിത്രീകരിച്ച് ദമ്പതികൾ; തിരമാലകളിൽ ഒഴുകി കുഞ്ഞ്! ഒടുവിൽ രക്ഷകനായത് അപരിചിതൻ; വീഡിയോയ്ക്ക് രൂക്ഷ വിമർശനം

Published : Oct 21, 2026, 11:40 AM ISTUpdated : Oct 21, 2026, 11:44 AM IST
couple films beach reel

Synopsis

കടൽത്തീരത്ത് റീൽ ചിത്രീകരിക്കുന്നതിനിടെ ദമ്പതികളുടെ കുട്ടി ശക്തമായ തിരയിൽപ്പെട്ട് ഒഴുകിപ്പോയി. വീഡിയോ എടുക്കുന്ന തിരക്കിലായിരുന്ന മാതാപിതാക്കൾ ഇതറിഞ്ഞില്ല. ഒടുവിൽ ഒരു അപരിചിതൻ എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്.

കടൽത്തീരത്ത് വച്ച് കുടുംബ റീൽ ചിത്രീകരിക്കുകയായിരുന്ന ദമ്പതികൾക്ക് സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. റീൽ ചിത്രീകരിക്കുന്നതിനിടെ ഇവരുടെ കുട്ടി കടലിലെ ശക്തമായ തീരയിൽ അപകടകരമായി ഒഴുക്കിൽപ്പെട്ടിട്ടും റീൽ ചിത്രീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ ദമ്പതികൾ അത് അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് നെറ്റിസെൺസ് ദമ്പതികളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. ഒടുവിൽ കുഞ്ഞിനെ അപകടത്തിൽനിന്ന് രക്ഷിക്കാൻ അപരിചിതനായ വരുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ശക്തമായ തിരയിൽ ഒഴുകി കുട്ടി

വൈറലായ ദൃശ്യങ്ങളിൽ കടൽത്തീരത്തുകൂടി നടക്കുന്നതിനിടെ ഒരു സ്ത്രീയും പുരുഷനും മൊബൈൽ ഫോണിൽ സെൽഫി സ്റ്റിക്ക് ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നതായി കാണാം. സ്ത്രീ കുഞ്ഞിന്‍റെ കൈപിടിച്ചാണ് നടന്നിരുന്നത്. എന്നാൽ നിമിഷങ്ങൾക്കകം കുട്ടി അമ്മയുടെ കൈയിൽ നിന്നും ഊർന്ന് തീരത്തെ മണലിലേക്ക് വീഴുന്നു. കുട്ടി തൊട്ടടുത്ത് വീണതിനാലാകാം അമ്മ അതത്ര കാര്യമാക്കിയില്ല. പിന്നാലെ ഇവർ സെൽഫി സ്റ്റിക്കുമായി നിൽക്കുന്ന ഭർത്താവിന്‍റെ അടുത്തേക്ക് വരുന്നു.

 ഈ സമയമെത്തിയ ശക്തമായൊരു തിരയിൽ കുട്ടി അല്പം ദൂരേയ്ക്ക് ഒഴുകിപ്പോകുന്നതും വീഡിയോയിൽ കാണാം. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ ഇരുവരും വീഡിയോയ്ക്ക് പോസ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനിടെ ഇരുവർക്കും അല്പം പിന്നിലായി ഓടിയെത്തിയ ഒരു യുവാവ്, ആഞ്ഞടിക്കുന്ന തീരകളിൽ നിന്നും കുട്ടിയെ കൈകളിൽ കോരിയെടുക്കുന്നതും വീഡിയോയിൽ കാണാം.</p><h3><strong>രൂക്ഷ വിമർശനം</strong></h3><p>ഒക്ടോബർ 19ന് ‘മരിയം’ എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. ഭർത്താവിനൊപ്പം കടൽത്തീരത്ത് എത്തിയപ്പോൾ സംഭവം കണ്ടതായും റീൽ ചിത്രീകരണത്തിൽ മുഴുകിയ ദമ്പതികൾ കുഞ്ഞിന്‍റെ അപകടം ശ്രദ്ധിച്ചില്ലെന്നും അവർ പോസ്റ്റിൽ ആരോപിച്ചു. അതേസമയം ഇവർ പങ്കുവച്ച വീഡിയോ കുട്ടിയുടെ അച്ഛന്‍ തന്നെ ചിത്രീകരിച്ച വീഡിയോയായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കുട്ടിയുടെ സുരക്ഷയെ കുറിച്ചും ദമ്പതിമാരുടെ രക്ഷാകർതൃത്വത്തെ കുറിച്ചും നിരവധി പേരാണ് ചോദ്യങ്ങളുമായെത്തിയത്. ക്യാമറയ്ക്ക് മുന്നിൽ പലരും സ്വന്തം കുഞ്ഞുങ്ങളെ പോലും മറന്ന് പോകുന്നെന്ന് ചിലരെഴുതി. പിന്നാലെ കുട്ടികളുമായി കടൽ, പർവ്വതങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരുന്നവർ ഏറെ ശ്രദ്ധപുലർത്തണമെന്ന് നിരവധി പേരാണ് കുറിച്ചത്.</p>

PREV
Read more Articles on
click me!

Recommended Stories

12 -ാം നിലയുടെ ഗ്രില്ലിൽ തലകുടുങ്ങി 3 വയസുകാരി താഴേയ്ക്ക് തൂങ്ങിക്കിടന്നു, അയൽവാസികളുടെ രക്ഷാപ്രവർത്തനം വൈറൽ, വീഡിയോ
തത്സമയ കുർബാനയ്ക്കിടെ വൈദികന്‍റെ തലയിൽ കൂറ്റൻ കുരിശ് വീണു! ദാരുണാന്ത്യം, സംഭവം എക്വഡോറിൽ