'എന്താ ഭായ്, ഷെയറിം​ഗ് ആണ് കെയറിം​ഗ് എന്നൊന്നും വീട്ടിൽ പഠിപ്പിച്ചില്ലേ?'; ഇന്ത്യയിലെ ബീച്ചിൽ നിന്നുള്ള വീഡിയോയുമായി യുവാവ്

Published : Jun 08, 2025, 05:14 PM IST
Aussie Bhai

Synopsis

വീഡിയോ കണ്ടിരിക്കുന്നത് മൂന്ന് മില്ല്യണിലധികം ആളുകളാണ്. എവിടെ നിന്നും എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്ന് അറിയില്ല.

വിദേശത്ത് നിന്നും ഇന്ത്യ സന്ദർശിക്കാനെത്തുന്ന അനേകം ആളുകളിന്നുണ്ട്. പ്രത്യേകിച്ചും കണ്ടന്റ് ക്രിയേറ്റർമാർ. ഇവിടെ അവരെ കാത്തിരിക്കുന്നത് മിക്കവാറും തികച്ചും വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും. അതുപോലെ ഓസ്ട്രേലിയയിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ ഒരു കണ്ടന്റ് ക്രിയേറ്റർ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.

‘ഓസ്സി ഭായ്’ എന്നറിയപ്പെടുന്ന ആൻഡി ഇവാൻസാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ബീച്ചിൽ വളരെ സമാധാനപരമായി ഇരിക്കുകയായിരുന്ന ഓസ്സി ഭായിക്ക് ഒരു അപ്രതീക്ഷിത അതിഥി കൂട്ടിനെത്തിയതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

'അവസാനം നിങ്ങൾ ഇന്ത്യയിൽ സമാധാനപരമായ ഒരു ഇടം കണ്ടെത്തിയെന്ന് കരുതുമ്പോൾ...' എന്ന് യുവാവ് വീഡിയോയിൽ എഴുതിയിട്ടുണ്ട്. വീഡിയോയിൽ കയ്യിൽ ഭക്ഷണവുമായി, മണലിൽ കാലും നീട്ടി വച്ചിരിക്കുകയാണ് യുവാവ് എന്ന് കാണാം. എന്നാൽ, അവിടേക്കാണ് അപ്രതീക്ഷിതമായി ചില അതിഥികൾ വരുന്നത്. അത് പശുക്കളാണ്.

അതിൽ ഒരു പശു യുവാവിന്റെ ഭക്ഷണപ്പാത്രത്തിലേക്ക് തലയിടുന്നത് കാണാം. യുവാവ് അത് വലിക്കുന്നുണ്ടെങ്കിലും ആദ്യം പശുവിന് പിന്തിരിഞ്ഞ് പോവാനുള്ള ഭാവം ഒന്നുമില്ല. യുവാവ് പശുവിനെ തള്ളിമാറ്റുന്നതും വീഡിയോയിൽ കാണാം. എന്തായാലും, ഭക്ഷണം കിട്ടില്ല എന്ന് മനസിലായപ്പോൾ പശു പിന്തിരിഞ്ഞ് പോവുന്നതാണ് കാണുന്നത്.

 

 

വീഡിയോ കണ്ടിരിക്കുന്നത് മൂന്ന് മില്ല്യണിലധികം ആളുകളാണ്. എവിടെ നിന്നും എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്ന് അറിയില്ല. നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ആ പശു നല്ല മര്യാദയുള്ള പശുവാണ്, സാധാരണ അങ്ങനെ കാണാറില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്.

'ആ പശുവിന് മനുഷ്യരേക്കാളും നന്നായി ബൗണ്ടറി സൂക്ഷിക്കാൻ അറിയാം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'എന്താ ഭായ്, ഷെയറിം​ഗ് ആണ് കെയറിം​ഗ് എന്നൊന്നും വീട്ടിൽ പഠിപ്പിച്ചില്ലേ?' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

PREV
Read more Articles on
click me!

Recommended Stories

നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ
'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ