യുഎസിലെ ഇന്ത്യന്‍ വംശജരുടെ പുതിയ വീട്ടിലെ ഗൃഹപ്രവേശന ചടങ്ങിന് പശു; വീഡിയോ വൈറൽ

Published : Mar 03, 2025, 08:25 AM IST
യുഎസിലെ ഇന്ത്യന്‍ വംശജരുടെ പുതിയ വീട്ടിലെ ഗൃഹപ്രവേശന ചടങ്ങിന് പശു; വീഡിയോ വൈറൽ

Synopsis

അമേരിക്കയിലെ പുതിയ വീട്ടിലേക്ക് പോസറ്റീവ് എനർജിക്കായി പശുവിനെ എഴുന്നെള്ളിക്കുന്ന ഇന്ത്യന്‍ വംശജരുടെ വീഡിയോ വൈറൽ. 


യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഒരു ഇന്ത്യന്‍ കുടുംബം തങ്ങളുടെ പുതിയ വീഡിന്‍റെ പാല് കാച്ചല്‍ ചടങ്ങിന് പശുവിനെ എഴുന്നെള്ളിക്കുന്ന വീഡിയോ വൈറല്‍.  അമേരിക്കയിൽ ഗോസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കാലിഫോർണിയയിലെ ബേ ഏരിയയിലെ ഗോശാലയായ ശ്രീ സുരഭി ഗോ ക്ഷത്രയുടെ  ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ഈ വീഡിയോ മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തു. 

ഇന്ത്യയില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് കുടിയേറിയ ഒരു ഇന്ത്യന്‍ കുടുംബം തങ്ങളുടെ പുതിയ വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങിലേക്കാണ് പശുവിനെ എഴുന്നെള്ളിച്ചത്. ഹിന്ദു വിശ്വാസ പ്രകാരം പശുക്കളെ വിശുദ്ധ മൃഗമായി കണക്കാക്കുന്നു. മംഗള കർമ്മങ്ങൾക്ക് അവയുടെ സാന്നിധ്യം ഏറ്റവും ശുഭകരമായും കരുതുന്നു. തെക്കേ ഇന്ത്യയെ അപേക്ഷിച്ച് വടക്കേ ഇന്ത്യയിലാണ് ഇത്തരമൊരു വിശ്വാസത്തിന് കൂടുതല്‍ പ്രചാരം. 

Read More: ഗണപതിക്ക് ചോക്ലേറ്റ് നല്‍കിയെന്ന് ഓസ്ട്രേലിയന്‍ 'സനാതന ധർമ്മി'; കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Read More: ട്രെയിനിൽ ഇരിക്കുന്നയാളുടെ മുഖത്ത് അടിച്ച് യൂട്യൂബർ; വീഡിയോ വൈറൽ, അറസ്റ്റ് പക്ഷേ, ആള് മാറിയെന്ന് സോഷ്യൽ മീഡിയ

വീഡിയോയില്‍ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു വീട്ടിലേക്ക് പശുവുമായി കടന്നുവരുന്ന ഒരാളെ കാണാം. പിന്നാലെ പശുവിനെ വീട്ടിനുള്ളിലേക്ക് കയറ്റുകയും അതിന് കഴിക്കാനായി ഭക്ഷണം നല്‍കുകയും ചെയ്യുന്നു. പശു ഭക്ഷണം കഴിക്കുന്നതിനിടെ ചില സ്ത്രീകൾ ആരതി ഉഴിയുന്നതും കാണാം. ഏറ്റവും ഒടുവിലായി വീട്ടുകാരെല്ലാവരും ഒന്നിച്ച് പശുവിനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. 'ഇന്ന് കാലിഫോര്‍ണിയയിലെ ലാത്റൂപ്പിലെ ഒരു ഗൃഹപ്രവേശന ചടങ്ങിന് ഞങ്ങളുടെ പശു ബാഹുള എത്തി. ആ കുടുംബം ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. നദി ബാഹുള' വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. കഴിഞ്ഞ വര്‍ത്തെ ദീപാവലിക്കാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടതെങ്കിലും ഇപ്പോഴാണ് വീഡിയോ മറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഗൃഹപ്രവേശത്തിന് പശുക്കളെ കൊണ്ട് വരുന്നത് പോസറ്റീവ് എനർജി കൊണ്ട് വരുമെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. 'ബേ ഏരിയയിലെ ഇന്ത്യക്കാർക്ക് ലജ്ജയും നാണക്കേടും തോന്നുമെന്ന് എനിക്ക് ഉറപ്പുണ്ട്.' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 

Read More:  വംശീയ ആക്രമണം; ഇന്ത്യന്‍ വംശജയായ നേഴ്സിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച് മാനസിക രോഗി, സംഭവം യുഎസില്‍

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ