കസേരകൾ പറക്കുന്നു, സകലതും തകർക്കുന്നു, പന്തലിന്റെ തുണി കീറിയെറിയുന്നു; വൈറലായി വിവാഹവീട്ടിലെ ഡാൻസ്

Published : Nov 19, 2024, 12:58 PM IST
കസേരകൾ പറക്കുന്നു, സകലതും തകർക്കുന്നു, പന്തലിന്റെ തുണി കീറിയെറിയുന്നു; വൈറലായി വിവാഹവീട്ടിലെ ഡാൻസ്

Synopsis

വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും കഴിഞ്ഞു എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. കാരണം, അവിടെ കൺവെട്ടത്ത് കണ്ട ഒരുവിധം സാധനങ്ങളെല്ലാം യുവാക്കൾ എടുത്തെറിയുകയോ, വലിച്ചഴിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. 

സോഷ്യൽമീഡിയയിൽ ഓരോ ദിവസവും എത്രമാത്രം വീഡിയോയാണ് വൈറലായി മാറുന്നത് അല്ലേ? അതിൽ തന്നെ വളരെ രസകരമായതും നമ്മെ അമ്പരപ്പിക്കുന്നതും ഒക്കെയായ വീഡിയോ കാണാം. വിവാഹദിവസം വരന്റെയോ വധുവിന്റെയോ വീട്ടുകാരോ കൂട്ടുകാരോ ഒക്കെ ഡാൻസ് ചെയ്യുന്നത് ഇന്ന് പതിവാണ്. അതിന്റെ വിവിധ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ‌, ഇങ്ങനെ ഒരു ഡാൻസ് ഒരു വിവാഹവീട്ടിലും ഒരു വീഡിയോയിലും നമ്മൾ കണ്ടുകാണില്ല. 

വീഡിയോയിൽ കാണുന്നത് ഒരുകൂട്ടം യുവാക്കൾ വിവാഹവീട്ടിൽ നിന്നും ഡാൻസ് കളിക്കുന്നതാണ്. എന്നാൽ, അത് ഒരു പരിധിക്കപ്പുറം കടക്കുന്നതാണ് വീഡിയോ മുന്നോട്ടു പോകുമ്പോൾ കാണുന്നത്. ചിലർ കസേരകളൊക്കെ എടുത്ത് എറിയുന്നത് കാണാം. ഹാമർ എടുത്ത് അവിടൊക്കെ അടിച്ചുപൊട്ടിക്കുന്നതും മറ്റും കാണാം. അതിനിടയിൽ ഒരാൾ ബൈക്കിൽ വരുന്നതുപോലും കാണാം. ചിലരാവട്ടെ സ്വന്തം ഷർട്ട് പോലും ഊരിയെറിയുന്നു. 

മറ്റ് ചിലർ പന്തലിന് കെട്ടിയിരിക്കുന്ന തുണിയൊക്കെ അഴിച്ചെടുക്കുന്നത് കാണാം. 'പന്തലഴിക്കുന്നതിന്റെ ഡാൻസ്' എന്നാണ് വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും കഴിഞ്ഞു എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. കാരണം, അവിടെ കൺവെട്ടത്ത് കണ്ട ഒരുവിധം സാധനങ്ങളെല്ലാം യുവാക്കൾ എടുത്തെറിയുകയോ, വലിച്ചഴിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. 

എന്തായാലും, വീഡിയോ വളരെ പെട്ടെന്നാണങ്ങ് വൈറലായി മാറിയത്. ഒരുപാടുപേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകൾ നൽകിയത്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, 'നോക്കൂ അവരെത്ര ഹാപ്പിയാണ്, ഒരുദിവസം അവരുടെയും കല്ല്യാണം കഴിയും' എന്നാണ്. മറ്റൊരാൾ കമന്റ് നല്‌‍കിയിരിക്കുന്നത്, 'പന്തൽ കെട്ടിയിരുന്നയാൾ ഒരുപാട് കാശ് ചോദിച്ചു എന്നാണ് തോന്നുന്നത്' എന്നാണ്. 'ഞങ്ങളെന്തിനാണ് എന്തെങ്കിലും പറയുന്നത്, നിങ്ങളായി നിങ്ങളുടെ പന്തലായി' എന്നാണ് മറ്റൊരാളുടെ കമന്റ്.

ഈ സ്നേഹത്തെ എന്തുപേരിട്ട് വിളിക്കും; ഉടമ മരിച്ചു, ശവകുടീരത്തിനരികിൽ 2 വർഷം ചെലവഴിച്ച് നായ, രക്ഷപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു