പിക്നിക്കിനെത്തിയവരുടെ ബിയറടങ്ങിയ കൂളര്‍ ബോക്സുമായി മുതല മുങ്ങി, വീഡിയോ

Published : Mar 22, 2023, 04:07 PM ISTUpdated : Mar 22, 2023, 04:11 PM IST
പിക്നിക്കിനെത്തിയവരുടെ ബിയറടങ്ങിയ കൂളര്‍ ബോക്സുമായി മുതല മുങ്ങി, വീഡിയോ

Synopsis

മുതല നൈസായി കൂളർ ബോക്സിൽ തലയും വച്ച് അങ്ങനെ കിടക്കുകയാണ്. ടൂറിസ്റ്റുകളെല്ലാം തന്നെ ഭയന്ന് വാഹനത്തിൽ ഇരിക്കുകയാണ്.

മുതലകളുടെ അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ ആളുകളെ ആക്രമിക്കുന്ന മുതലകളും പൊതുവഴിയിലേക്കിറങ്ങി വരുന്ന മുതലകളും ഒക്കെ പെടുന്നു. അതുപോലെ ഒരു മുതല വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. 

Beautiful Sightings എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞു. ഒരു കൂട്ടം ആളുകൾ പിക്നിക്കിന് എത്തിയതാണ്. ടേബിളിൽ ഭക്ഷണവും ബിയർ നിറച്ച കൂളർ ബോക്സും ഒക്കെ അവിടെ വച്ചിട്ടുണ്ട്. അതിൽ ഒരു കൂളർ ബോക്സിന് മുകളിൽ വിശ്രമിക്കുകയാണ് മുതല. വീ‍ഡിയോ ഷൂട്ട് ചെയ്യുന്ന ആൾ 'തങ്ങൾ പിക്നിക്കിന് എത്തിയതാണ് എന്നും ഇവിടെ നിന്ന് പോകൂ' എന്നുമൊക്കെ മുതലയോട് പറയുന്നുണ്ട്. 

എന്നാൽ, മുതല നൈസായി കൂളർ ബോക്സിൽ തലയും വച്ച് അങ്ങനെ കിടക്കുകയാണ്. ടൂറിസ്റ്റുകളെല്ലാം തന്നെ ഭയന്ന് വാഹനത്തിൽ ഇരിക്കുകയാണ്. അതിനിടയിൽ ഒരാൾ അധികൃതരെ ബന്ധപ്പെടാൻ പോലും ശ്രമിക്കുന്നുണ്ട്. അതിനിടയിലാണ് പ്രധാനപ്പെട്ട മറ്റൊരു സംഭവം നടക്കുന്നത്. ബിയർ കുപ്പികൾ നിറച്ച ബോക്സുമായി മുതല നേരെ വെള്ളത്തിലേക്ക് പോവുകയാണ്. 

'എന്റെ കൂളർ ബോക്സ് തിരികെ താ, ഇത് അത്ര നല്ല സ്വഭാവമല്ല' എന്നൊക്കെ വീഡിയോ ഷൂട്ട് ചെയ്യുന്നയാൾ പറയുന്നുണ്ട്. ഏതായാലും വെള്ളത്തിലേക്കാണ് മുതല കൂളർ ബോക്സുമായി ചെല്ലുന്നത്. അവിടെ ആ ബോക്സിന് വേണ്ടി മറ്റൊരു മുതല കൂടി എത്തുന്നതും കാണാം. 

ഏതായാലും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്ന വീഡിയോ അനേകം പേരാണ് കണ്ടത്. ചിലരെല്ലാം ഇതിന് ​ഗൗരവത്തോടെ കമന്റുകൾ നൽകിയെങ്കിൽ മറ്റ് ചിലർ വളരെ തമാശ നിറഞ്ഞ കമന്റുകളാണ് വീഡിയോയ്‍ക്ക് നൽകിയത്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി