Viral Video: 'ഇത് താന്‍ഡാ പവര്‍ ഡാന്‍സ്': നൃത്തം ചെയ്ത് മുത്തച്ഛനും മുത്തശ്ശിയും ; ആഘോഷമാക്കി നെറ്റിസണ്‍സ്

Published : Mar 22, 2023, 08:13 AM ISTUpdated : Mar 22, 2023, 08:23 AM IST
Viral Video: 'ഇത് താന്‍ഡാ പവര്‍ ഡാന്‍സ്': നൃത്തം ചെയ്ത് മുത്തച്ഛനും മുത്തശ്ശിയും ; ആഘോഷമാക്കി നെറ്റിസണ്‍സ്

Synopsis

ആദ്യാവസാനം വരെ മുത്തശ്ശിയുടെ ആവേശത്തിന് കുറവൊന്നിമില്ല. എന്നാല്‍, ആദ്യം വളരെ പതുക്കെ തുടങ്ങുന്ന മുത്തച്ഛന്‍ പതുക്കെ ഏവരെയും അതിശയിപ്പിക്കുന്നു. 


പ്രായമായവരും കുട്ടികളും എന്നും സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ച് പറ്റിയിട്ടുണ്ട്. അവരുടെ നിഷ്ക്കളങ്കതയാണ് പലപ്പോഴും കാഴ്ചക്കാരെ ആകര്‍ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം അതുപോലെ ഒരു മുത്തച്ഛനും മുത്തശ്ശിയും നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ കൈയടി നേടി. നിരവധി പേരാണ് ഇതിനകം വീഡിയോ കണ്ടത്. വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ പ്രായത്തിന്‍റെതായ അവശതകള്‍ മൂലം അവരുടെ ചലനങ്ങള്‍ക്ക് സ്വാഭാവികമായും വേഗത കുറയും. വളരെ പതുക്കെയാകും അവര്‍ കാര്യങ്ങള്‍ ചെയ്യുക. എന്നാല്‍ നൃത്തം വേഗതയുടെ കൂടി കലയാണ്. താളബോധം ഏറെ ആവശ്യമുള്ള കലാരൂപം. അതിനാല്‍ തന്നെ ഒരു നര്‍ത്തകന് അല്ലെങ്കില്‍ ഒരു നര്‍ത്തകിയ്ക്ക് അത്യാവശ്യം വേണ്ട ഒന്നാണ് ചലനങ്ങളിലെ വഴക്കവും ഒതുക്കവും. 

 

 

യുഎഇയില്‍ ആറാം നൂറ്റാണ്ടിലെ ക്രിസ്തീയ നഗരം; മുത്ത് വ്യാപാരത്തിന് പേര് കേട്ട നഗരമെന്ന് പുരാവസ്തു ഗവേഷകര്‍

@mix031316  എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായി. പ്രായം ചെന്ന ഒരു മുത്തച്ഛനും മുത്തശ്ശിയും നൃത്തം ചെയ്യാനായി തയ്യാറെടുക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഒരു മുറിയില്‍ തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തിന് മുന്നിലാണ് ഇരുവരും നൃത്തം ചെയ്യുന്നത്. ചിലര്‍ ഇരുന്നും മറ്റ് ചിലര്‍ നിന്നും ഇരുവരുടെയും നൃത്തം ആവേശപൂര്‍വ്വം ആസ്വദിക്കുന്നു. പരിപാടിയുടെ ബാനര്‍ ചുമരില്‍ അവ്യക്തമായി കാണാം. 

ആദ്യാവസാനം വരെ മുത്തശ്ശിയുടെ ആവേശത്തിന് കുറവൊന്നിമില്ല. എന്നാല്‍, ആദ്യം വളരെ പതുക്കെ തുടങ്ങുന്ന മുത്തച്ഛന്‍ പതുക്കെ ഏവരെയും അതിശയിപ്പിക്കുന്നു. ദമ്പതിമാര്‍ നൃത്തം ചെയ്യുമ്പോള്‍, കൂടി നില്‍ക്കുന്നവര്‍ അവരെ കൈയടിച്ചും ശബ്ദമുണ്ടാക്കിയും പ്രോത്സാഹിപ്പിക്കുന്നതും കാണാം. ചിലപ്പോഴൊക്കം കാണികളുടെ ആവേശം ഏറെ ഉയരുന്നു. വൃദ്ധ ദമ്പതികള്‍ നൃത്തം ചെയ്ത് കാഴ്ചക്കാരുടെ മനം കവരുന്നു. വീഡിയോ അല്പം പഴക്കമുള്ളതാകാനാണ് സാദ്ധ്യത. എന്നാല്‍, നെറ്റിസണ്‍സിനിടയില്‍ അത് വീണ്ടും പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വൈറലായി മാറി. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റുമായെത്തി. 'അവിശ്വസനീയമായ ദമ്പതികള്‍. ദൈവം അവരെ അനുഗ്രഹിക്കട്ടെ. ഇരുവരും എന്നും ഒപ്പമുണ്ടാകട്ടെ.' വീഡിയോ കണ്ട ഒരാള്‍ കുറിച്ചു. 

താലിബാനിലും സ്വജനപക്ഷപാതം; അഫ്ഗാന്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ബന്ധുക്കളെ നിയമിക്കുന്നതിന് നിരോധനം

PREV
click me!

Recommended Stories

യുപിയിൽ ട്രെയിന് മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ
ആഡംബര കാറുകൾ കൗതുകത്തോടെ നോക്കുന്ന രണ്ട് കുട്ടികൾ, കണ്ടുനിന്ന ലംബോർ​ഗിനിയുടെ ഉടമ ചെയ്തത്, വീഡിയോ കാണാം