ങേ, ഇതുകൊണ്ടെങ്ങനെ വാതിൽ തുറക്കും? താക്കോലെവിടെ? ആകപ്പാടെ അമ്പരന്ന് മുത്തശ്ശി, ക്യൂട്ട് എന്ന് നെറ്റിസണ്‍സ്

Published : Aug 05, 2026, 03:54 PM IST
viral video

Synopsis

ഇപ്പോഴും ആശയക്കുഴപ്പത്തിൽ നിൽക്കുന്ന മുത്തശ്ശി ഇതുകൊണ്ടെങ്ങനെയാണ് വാതിൽ തുറക്കുന്നത് എന്ന് ചോദിക്കുന്നത് കാണാം. തുടർന്ന് ഹോട്ടൽ റൂമിന്റെ വാതിലിൽ ആക്സസ് കാർഡ് എങ്ങനെ ടാപ്പ് ചെയ്യണമെന്ന് കൊച്ചുമകൾ വളരെ ക്ഷമയോടെ കാണിച്ചുകൊടുക്കുന്നു.

പണ്ട് നമുക്ക് കഥ പറഞ്ഞു തന്നതും പാട്ടുപാടിത്തന്നതും നമ്മളെ പല പുതിയ കാര്യങ്ങളും പഠിപ്പിച്ചതും ഒരുപക്ഷേ നമ്മുടെ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ ആയിരിക്കും. എന്നാൽ, നമ്മൾ മുതിരുകയും അവർക്ക് വയസ്സാവുകയും ചെയ്യുമ്പോൾ അവർക്കറിയാത്ത പല കാര്യങ്ങളും നമ്മൾ വേണം പഠിപ്പിക്കാൻ. അതുപോലെ, ഒരു മനോഹര വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു ഹോട്ടൽ റൂം ആക്സസ് കാർഡ് ആദ്യമായി ഉപയോഗിക്കുന്ന മുത്തശ്ശിയാണ് വീഡിയോയിലുള്ളത്. മുത്തശ്ശിയുടെ കൗതുകത്തോടെയാണ് ഇത് ചെയ്യുന്നത്. അതേസമയം, വളരെ ക്ഷമയോടെ കൊച്ചുമകൾ മുത്തശ്ശിയെ കാർഡുപയോ​ഗിക്കാൻ പഠിപ്പിക്കുന്നതും കാണാം.

@dadikikahaniyann എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ, കൊച്ചുമകൾ മുത്തശ്ശിക്ക് ഒരു ഹോട്ടൽ റൂം ആക്സസ് കാർഡ് നൽകി 'കമ്ര ഖോലോ' (മുറി തുറക്കൂ) എന്ന് പറയുന്നത് കാണാം.

'കിസ്സെ ഖോലുൻ?' (എന്തുകൊണ്ട് തുറക്കണം?) എന്നാണ് സംശയത്തോടെ മുത്തശ്ശി ചോദിക്കുന്നത്. 'ചാബി സേ' (താക്കോൽ കൊണ്ട്) എന്ന് കൊച്ചുമകൾ മറുപടി നൽകുന്നു. 'കഹാൻ ഹൈ ചാബി?' (താക്കോൽ എവിടെയാണ്?) എന്ന് മുത്തശ്ശി ചോദിക്കുന്നതും കാണാം. 'യേഹി ദി തോ' (ഞാൻ ഇത് തന്നില്ലേ) എന്ന് പറഞ്ഞ് കൊച്ചുമകൾ ആക്സസ് കാർഡിന് നേരെ വിരൽ ചൂണ്ടുന്നു.

 

 

ഇപ്പോഴും ആശയക്കുഴപ്പത്തിൽ നിൽക്കുന്ന മുത്തശ്ശി ഇതുകൊണ്ടെങ്ങനെയാണ് വാതിൽ തുറക്കുന്നത് എന്ന് ചോദിക്കുന്നത് കാണാം. തുടർന്ന് ഹോട്ടൽ റൂമിന്റെ വാതിലിൽ ആക്സസ് കാർഡ് എങ്ങനെ ടാപ്പ് ചെയ്യണമെന്ന് കൊച്ചുമകൾ വളരെ ക്ഷമയോടെ കാണിച്ചുകൊടുക്കുന്നു. അത് കണ്ടശേഷം, മുത്തശ്ശി നിർദ്ദേശങ്ങൾ പാലിച്ച് ഇലക്ട്രോണിക് കീ എങ്ങനെ പ്രവർത്തിക്കുമെന്ന് പഠിക്കുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഈ മുത്തശ്ശി ശരിക്കും ക്യൂട്ട് ആണെന്ന് അനേകങ്ങളാണ് പറഞ്ഞിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

വീട്ടിനുള്ളിലേക്ക് കയറാൻ ശ്രമിച്ച മൂർഖനെ തടഞ്ഞ് വളർത്തുനായ, പൊരിഞ്ഞ പോരാട്ടം, ഒടുവിൽ....; വീഡിയോ വൈറൽ
'ഇതല്ലേ പുതിയ പഠനം'; ക്ലാസ് മുറിയിൽ 'കൂർക്കം' വലിച്ചുറങ്ങി അധ്യാപകൻ; മൊബൈലിൽ കളിച്ച് വിദ്യാർഥികൾ, യുപിയിൽ നിന്നുള്ള വീഡിയോ