
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ വിഷപ്പാമ്പിൽ നിന്ന് കുടുംബത്തെ രക്ഷിക്കുന്നതിനിടെ വളർത്തുനായയ്ക്ക് ജീവൻ നഷ്ടമായി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ടോമി എന്ന ഒൻപത് വയസ്സുള്ള നായയുടെ വിശ്വസ്തതയും ധീരതയും സമുഹ മാധ്യമ ഉപയോക്താക്കളെ അടക്കം കണ്ണീരിലാഴ്ത്തി.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവമെന്ന് റിപ്പോർട്ടുകൾ പറയുന്നു. വീട്ടിലുള്ളവർ എല്ലാവരും നല്ല ഉറക്കത്തിലായിരിക്കെ ഒരു വിഷപ്പാമ്പ് വീടിനടുത്തേക്ക് ഇഴഞ്ഞെത്തി. അപകടം മനസ്സിലാക്കിയ ടോമി എന്ന വളർത്ത് നായ തുടർച്ചയായി കുരച്ച് വീട്ടുകാരെ ഉണർത്താൻ ശ്രമിച്ചു. ഒത്ത ഒരു മൂർഖൻ പാമ്പ് വീട്ടിലേക്ക് കയറാൻ ശ്രമിക്കുന്നതും അതിനെ ടോമി തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, നായയുടെ അസ്വാഭാവികമായ കുര കേട്ട് പുറത്തിറങ്ങിയ കുടുംബാംഗങ്ങൾ പാമ്പിനെ കണ്ടതോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറി. അതിനിടെ, ടോമി പാമ്പിനെ വീട്ടിനുള്ളിലേക്ക് കടക്കാൻ അനുവദിക്കാതെ അതുമായി ഏറ്റുമുട്ടുകയായിരുന്നു.
UP- बलिया में एक घर के बाहर से एक कोबरा घर में घुसना चाह रहा था. घर का लेब्राडॉग कोबरा के सामने अड़ गया. करीब एक घंटे तक युद्ध के बाद डॉग ने कोबरा को मार डाला. लेकिन नाग के दंश से फैले जहर के आधे घंटे में वफादार कुत्ते की भी मौत हो गयी.
बेशर्म परिवार स्नेक केचर को बुलाने के… pic.twitter.com/yfrcVfx3Tg— Narendra Pratap (@hindipatrakar) August 4, 2026
ഏകദേശം ഒരു മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ ടോമി പാമ്പിനെ കൊന്നെങ്കിലും, ഏറ്റുമുട്ടലിനിടെ അവന് പാമ്പിന്‍റ കടി പലതവണ ഏറ്റിരുന്നു. പിന്നാലെ വിഷം ശരീരത്തിൽ വ്യാപിച്ചതിനെ തുടർന്ന് നായ ചത്തു. കുടുംബത്തെയും വീട്ടിലുണ്ടായിരുന്നവരെയും വലിയ അപകടത്തിൽ നിന്ന് രക്ഷിച്ച ശേഷമാണ് ടോമി ജീവൻ വെടിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തിന്‍റെ സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ടോമിയുടെ വിശ്വസ്തതയെ പ്രശംസിച്ച് അനുശോചനമറിയിച്ച് രംഗത്തെത്തിയത്. മനുഷ്യരുടെ ഏറ്റവും വിശ്വസ്ത സുഹൃത്ത് എന്ന വിശേഷണത്തിന് ടോമി വീണ്ടും അർഥം നൽകിയെന്നായിരുന്നു പലരുടെയും പ്രതികരണം. കുടുംബാംഗങ്ങളും പ്രദേശവാസികളും ചേർന്ന് ടോമിക്ക് ആദരാഞ്ജലികൾ അർപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ടോമിയുടെ ത്യാഗം വളർത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ഹൃദയസ്പർശിയായ ഉദാഹരണമാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി.