സ്വന്തം സമ്പാദ്യം കൊണ്ട് അച്ഛനമ്മാർക്ക് സർപ്രൈസായി മലേഷ്യൻ യാത്ര സമ്മാനിച്ച് മകൾ; ഹൃദയം കവർന്ന് വൈറൽ വീഡിയോ

Published : Sep 02, 2026, 12:41 PM IST
Malaysia trip

Synopsis

ബെംഗളൂരു സ്വദേശിയായ ഒരു യുവതി സ്വന്തം സമ്പാദ്യം കൊണ്ട് മാതാപിതാക്കൾക്ക് അവരുടെ ആദ്യ അന്താരാഷ്ട്ര വിമാനയാത്ര സർപ്രൈസായി നൽകി. മലേഷ്യയിലേക്കുള്ള ഈ യാത്രയുടെ ടിക്കറ്റ് എയർപോർട്ടിൽ വെച്ച് കൈമാറുമ്പോഴുള്ള മാതാപിതാക്കളുടെ വികാരനിർഭരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ക്കൾ വളർന്ന് സ്വന്തം കാലിൽ നിലയുറപ്പിക്കുമ്പോൾ, മാതാപിതാക്കളുടെ ത്യാഗങ്ങൾക്കും സ്വപ്നങ്ങൾക്കും തിരികെ നൽകാവുന്ന ഏറ്റവും വലിയ സമ്മാനമെന്തായിരിക്കും? ഈയൊരു ചോദ്യത്തിന് ബെംഗളൂരു സ്വദേശിയായ ഒരു യുവതി നൽകുന്ന ഉത്തരം സോഷ്യൽ മീഡിയയുടെ ഹൃദയം തൊടുകയാണ്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് തന്‍റെ മാതാപിതാക്കൾക്ക് ജീവിതത്തിലാദ്യമായി ഒരു അന്താരാഷ്ട്ര വിമാനയാത്ര സർപ്രൈസായി നൽകിയിരിക്കുകയാണ് ഈ മകൾ. എയർപോർട്ടിന് മുന്നിൽ വെച്ച് അപ്രതീക്ഷിതമായി എയർ ടിക്കറ്റ് കൈമാറുമ്പോൾ ആ മാതാപിതാക്കളുടെ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും വികാരനിർഭരമായ നിമിഷങ്ങളും ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗമായി മാറിക്കഴിഞ്ഞു. മലേഷ്യയിലേക്കുള്ള ഈ കുടുംബത്തിന്‍റെ മനോഹരമായ യാത്രയുടെ നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു.

'സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാം, സ്വന്തം സമ്പാദ്യം കൊണ്ട്'

എയർപോർട്ടിന് മുന്നിൽ വെച്ച് അപ്രതീക്ഷിതമായി മാതാപിതാക്കളുടെ കൈകളിലേക്ക് വിമാന ടിക്കറ്റ് വച്ചുനൽകുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന വികാരനിർഭരമായ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. “സ്വന്തം സമ്പാദ്യം കൊണ്ട് നിങ്ങളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാം” എന്ന കുറിപ്പോടെയാണ് യുവതി ഈ മനോഹര വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

എയർപോർട്ടിന് പുറത്തുനിൽക്കുന്ന മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് യുവതി അച്ഛന്‍റെ കൈയിലേക്ക് യാത്രയുടെ ടിക്കറ്റ് നൽകുന്നത്. ടിക്കറ്റ് കണ്ട് ആദ്യം അമ്പരന്നെങ്കിലും, തൊട്ടുപിന്നാലെ അച്ഛന്‍റെയും അമ്മയുടെയും മുഖത്ത് വലിയൊരു സന്തോഷപ്പുഞ്ചിരി വിരിയുന്നത് ദൃശ്യങ്ങളിൽ കാണാം. ഇവരുടെ സഹോദരനും ആവേശത്തോടെ യാത്രയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. തുടർന്ന് കുടുംബം എയർപോർട്ടിനുള്ളിലേക്ക് കടക്കുന്നതും വിമാനത്തിൽ യാത്ര തിരിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ വിമാനം മലേഷ്യയിൽ എത്തുമ്പോൾ “വെൽക്കം ടു മലേഷ്യ” എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ആശംസ നേർന്ന് നെറ്റിസെൺസ്

ഇവരുടെ യാത്ര സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ദശലക്ഷക്കണക്കിന് ആളുകളാണ് യുവതിയെയും കുടുംബത്തെയും ആശംസകൾ കൊണ്ട് മൂടുന്നത്. "വീഡിയോ കണ്ടപ്പോൾ മുഴുവൻ മുഖത്ത് ചിരിയായിരുന്നു" എന്നും, "ഒരു അപരിചിതയുടെ സന്തോഷത്തിൽ ഇത്രയധികം അഭിമാനം തോന്നുന്നത് ആദ്യമായാണ്" എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

PREV
Read more Articles on
click me!

Recommended Stories

അച്ഛന്റെ പൊന്നുമോളല്ലേ, വന്നുകാണാതെങ്ങനെ; മെസ്സേജിന് തൊട്ടുപിന്നാലെ 14 മണിക്കൂർ യാത്ര ചെയ്തെത്തി അച്ഛൻ
രാത്രി 11 മണി, ഒറ്റയ്ക്കിറങ്ങി നടക്കുന്നു, ഒരു ഇന്ത്യക്കാരി പെൺകുട്ടിക്കിത് വലിയ കാര്യം; ജപ്പാനിൽ നിന്നും യുവതി