എത്ര വളർന്നാലും അച്ഛന്റെ പൊന്നുമോൾ തന്നെ, ഈ സ്നേഹവും അടുപ്പവും കണ്ടാൽ ആർക്കാണ് മനസ് നിറയാത്തത്

Published : Jun 09, 2025, 05:16 PM ISTUpdated : Jun 09, 2025, 05:18 PM IST
viral video

Synopsis

ഒട്ടും മടിച്ചു നിൽക്കാതെ അദ്ദേഹം തന്റെ മകൾക്കൊപ്പം ചേരുന്നു. വെറുതെ ചേരുകയല്ല. അവൾക്കൊപ്പം ഡാൻസ് ചെയ്യുകയും ഒരു സുഹൃത്തിനെ പോലെ അവൾക്കൊപ്പം ചുവടുകൾ വയ്ക്കുകയും ചെയ്യുന്ന അച്ഛനെയാണ് വീഡിയോയിൽ കാണുന്നത്.

അതിമനോഹരങ്ങളായ ചില വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ കാണുമ്പോൾ നമ്മുടെ കണ്ണ് നനഞ്ഞ് പോകാറുണ്ട്. അത് ചിലപ്പോൾ സന്തോഷം കൊണ്ടായിരിക്കാം. ഒരുപാട് വിദ്വേഷ കമന്റുകളും, അതിക്രമവാർത്തകളും, വേദന നിറയുന്ന രം​ഗങ്ങളും നമുക്ക് മുന്നിലെത്തുമ്പോഴും ഇതുപോലെയുള്ള ഒരു ചെറിയ വീഡിയോ മതിയാവും ചിലപ്പോൾ നമ്മുടെ മനസിനെ തണുപ്പിക്കാൻ. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ആകർഷിച്ചു കൊണ്ടിരിക്കുന്നത്.

ഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴം കാണിക്കുന്നതാണ് ഈ സുന്ദരമായ വീഡിയോ. ഇത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് laveera_6 എന്ന യൂസറാണ്. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലാണ് അവർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോയിൽ എഴുതിയിരിക്കുന്നത്, 'നിങ്ങളുടെ അച്ഛൻ ജോലി കഴിഞ്ഞ് വരുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാൻ, ഒരു ഫണ്ണി ഡാൻസുമായി അദ്ദേഹത്തെ സർപ്രൈസ് ചെയ്യുമ്പോൾ' എന്നാണ്.

വീഡിയോയിൽ കാണുന്നത് അച്ഛൻ ജോലി കഴിഞ്ഞ് വരുന്നതാണ്. മകൾ ജസ്റ്റിൻ ബീബറിന്റെ ഹിറ്റ് ആയ 'ബേബി' ക്ക് ചുവടുകൾ വയ്ക്കുന്നതാണ് കാണുന്നത്. ആദ്യം അച്ഛൻ ഒന്ന് നോക്കി നിന്നെങ്കിലും അദ്ദേഹത്തിന്റെ അടുത്ത മൂവാണ് നമ്മെ സന്തോഷിപ്പിക്കുക. ഒട്ടും മടിച്ചു നിൽക്കാതെ അദ്ദേഹം തന്റെ മകൾക്കൊപ്പം ചേരുന്നു.

 

 

 

വെറുതെ ചേരുകയല്ല. അവൾക്കൊപ്പം ഡാൻസ് ചെയ്യുകയും ഒരു സുഹൃത്തിനെ പോലെ അവൾക്കൊപ്പം ചുവടുകൾ വയ്ക്കുകയും ചെയ്യുന്ന അച്ഛനെയാണ് വീഡിയോയിൽ കാണുന്നത്.

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ മനം കവർന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകി. ഇങ്ങനെയൊരു അച്ഛനും മകളുമായിരിക്കാൻ ഭാ​ഗ്യം വേണം എന്ന് നിരവധിപ്പേർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു