കഴിക്കാനായി വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പാറ്റ; വീഡിയോ വൈറൽ, സംഭവം ഇന്‍ഡോറിൽ

Published : Aug 10, 2026, 08:39 PM IST
cockroach found in samosa

Synopsis

ഇന്‍ഡോറിലെ ഒരു ഭക്ഷണശാലയിൽ നിന്നും വാങ്ങിയ സമൂസയിൽ ചത്ത പാറ്റയെ കണ്ടെത്തി. ഉപഭോക്താവ് ഇതിന്റെ വീഡിയോ പങ്കുവെച്ചതോടെ സംഭവം വൈറലായി, തുടർന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ കടയിൽ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു.

വൃത്തിയുള്ള ആരോഗ്യമുള്ള ഭക്ഷണമാണ് ഒരു സമൂഹത്തിന്‍റെ ആരോഗ്യത്തെയും നിർണ്ണയിക്കുന്നത്. എന്നാൽ, പലപ്പോഴും ഭക്ഷ്യ വസ്തുക്കളിൽ നിന്നും ജീവനുള്ളതും ജീവനില്ലാത്തതുമായി പലതും ജീവികളെയാണ് കണ്ടെത്തുന്നത്. ഏറ്റവും ഒടുവിൽ ഈ ഗണത്തിലേക്കൊരു വാർത്ത വരുന്നത് ഇന്‍ഡോറിൽ നിന്നാണ്. കടയിൽ നിന്നും വാങ്ങിയ ഒരു സമൂസ കഴിക്കാൻ ശ്രമിച്ചപ്പോഴാണ് അതിനുള്ളിൽ ഒരു ചത്ത പാറ്റയെ കണ്ടെത്തിയത്. സംഭവത്തിന്‍റെ വീഡിയോ പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിഷയം വിവാദമായതോടെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷണത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സമൂസയ്ക്കുള്ളിലെ ചത്ത പാറ്റ

ഇൻഡോറിലെ ചിക്മാംഗ്ലൂർ സ്‌ക്വയറിനടുത്തുള്ള രത്‌ലം നാംകീനിൽ നിന്ന് വാങ്ങിയ സമൂസയിലാണ് ചത്ത പാറ്റയെ കണ്ടെത്തിയതെന്നാണ് ഉപഭോക്താവിന്‍റെ ആരോപണം. സമുസ കഴിക്കാനായി പൊളിച്ചപ്പോൾ അതിനുള്ളിൽ ഒരു ചത്ത പാറ്റയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവം മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ വീഡിയോ വൈറലായി. വീഡിയോയിൽ സമോസയ്ക്കുള്ളിൽ കിടക്കുന്ന ചത്ത പാറ്റയെ കാണാം. ഭക്ഷണം വാങ്ങി കഴിക്കുന്നതിനിടെ ഇത്തരമൊരു സംഭവം ഉണ്ടായത് ഉപഭോക്താവിനെ ഞെട്ടിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെയും പാചകശാലയിലെ ശുചിത്വ സംവിധാനങ്ങളെയും നിരവധി പേർ ചോദ്യം ചെയ്തു.

ഉയരുന്ന പരാതികൾ

സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഭക്ഷണശാലയിൽ പരിശോധന നടത്തി. സമൂസ ഉൾപ്പെടെയുള്ള ഭക്ഷണത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച് വിദഗ്ദ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ ഭക്ഷണത്തിൽ എങ്ങനെയാണ് പാറ്റ എത്തിയതെന്നും ഭക്ഷണശാലയുടെ ഭാഗത്ത് വീഴ്ചയുണ്ടായിരുന്നോയെന്നും വ്യക്തമാകൂവെന്ന് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷണത്തിൽ പ്രാണികളെയോ പുത്ത് നിന്നുള്ള മറ്റു വസ്തുക്കളെയോ കണ്ടെത്തുന്ന സംഭവങ്ങൾ അടുത്തിടെ വലിയതോതിൽ കൂടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

PREV
Read more Articles on
click me!

Recommended Stories

മുടിയിൽ പിടിച്ച് വലിച്ച് മുഖത്തടിച്ച് വീട്ടുടമ, ആഡംബര ഫ്ലാറ്റിലെ ഒരു ജോലിക്കാരിയുടെ ജീവിതം; ദൃശ്യങ്ങൾ വൈറൽ
മുംബൈ ലോക്കൽ ട്രെയിനിൽ യുവതിയെ ബെൽറ്റ് ഉപയോഗിച്ച് ആക്രമിച്ച് യുവാവ്; നോക്കി നിന്ന് യാത്രക്കാർ, വീഡിയോ