ആംസ്റ്റർഡാമിലെ വൃത്തിഹീനമായ തെരുവുകൾ; ഇന്ത്യൻ സഞ്ചാരിയുടെ വീഡിയോ വൈറൽ

Published : Nov 30, 2025, 01:39 PM IST
Amsterdam Street

Synopsis

ആംസ്റ്റർഡാമിലെ വൃത്തിഹീനമായ തെരുവിൻ്റെ വീഡിയോ പങ്കുവെച്ച്, ഇന്ത്യക്കാർക്ക് പൗരബോധമില്ലെന്ന വാദത്തെ ഒരു ഇന്ത്യൻ സഞ്ചാരി ചോദ്യം ചെയ്തു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. 

 

ന്ത്യയിൽ ഓരോ വർഷവും നിരവധി വിദേശ വിനോദ സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ, വിദേശ ടൂറിസ്റ്റുകൾ പൊതുവേ ഉയർത്തുന്ന പരാതി ഇന്ത്യൻ നിരത്തുകളും പൊതു ഇടങ്ങളും വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് തീർത്തും വൃത്തിഹീനമാണ് എന്നതാണ്. ഇത്തരം വീഡിയോകൾ പങ്കുവച്ച് കൊണ്ട് ഇന്ത്യ ഒരു മൂന്നാം ലോക രാജ്യമാണെന്ന് പരാതിപ്പെടുന്ന അത്തരം സഞ്ചാരികളുടെ വീഡിയോകൾക്ക് താഴെ വിദ്വേഷ കുറിപ്പുകളും നിറയുന്നു. എന്നാല്‍, ആംസ്റ്റർഡാം സന്ദർശിച്ച ഒരു ഇന്ത്യന്‍ സഞ്ചാരി, ഇന്ത്യയിൽ മാത്രമല്ല, ആംസ്റ്റര്‍ഡാമിലും വൃത്തിഹീനമായ തെരുവുകളുണ്ടെന്ന് സ്ഥാപിക്കാനായി ഒരു വീഡിയോ പങ്കുവച്ചു. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയൊരു ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു.

മാലിന്യവും പൗരബോധവും

രാഹുൽ മഹാജൻ എന്ന ഇന്ത്യൻ വിനോദ സഞ്ചാരിയാണ് ആംസ്റ്റർഡാമിലെ വൃത്തിഹീനമായ തെരുവിന്‍റെ ദൃശ്യങ്ങൾ പങ്കുച്ചത്. 'ഈ തെരുവ് നിറയെ മാലിന്യമാണ്, എന്നിട്ടും ആളുകൾ പറയുന്നു ഇന്ത്യക്കാർക്ക് പൗരബോധം ഇല്ലെന്ന്.' അദ്ദേഹം വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. വിദേശികൾ പലപ്പോഴും പറയും ഇന്ത്യക്കാർക്ക് പൗരബോധം ഇല്ലെന്ന്. എന്നാൽ, അവരുടെ സ്വന്തം പൗരബോധം നോക്കൂവെന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളും ഏറ്റെടുത്തു. പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ എഴുതപ്പെട്ടത്.

 

 

പൗരബോധത്തിന്‍റെ മാനദണ്ഡമെന്ത്?

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ആംസ്റ്റർഡാം ഇന്ത്യയിലെ മിക്ക റോഡുകളേക്കാളും വൃത്തിയുള്ളതാണെന്നായിരുന്നു ചിലരുടെ വാദം. ഇന്ത്യയിലെ മിക്ക റോഡുകളുടെയും അവസ്ഥ ഇത് തന്നെയെന്നായിരുന്നു മറ്റ് ചിലരെഴുതിയത്. മറ്റു ചിലർ ഈ താരതമ്യത്തെ വിമർശിച്ചും രംഗത്തെത്തി. ഒരു രാജ്യത്തിന്‍റെ മൊത്തത്തിലുള്ള പൗരബോധം ഒരു വീഡിയോയുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നത് ശരിയല്ലെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം കുടിയേറ്റക്കാരാണ് കാരണമെന്നും ചിലരെഴുതി. എന്നാൽ, കുറിപ്പുകളില്‍ പലരും ശുചിത്വത്തെയും പൗരബോധത്തെയും കുറിച്ചുള്ള മുൻധാരണകളെ ചോദ്യം ചെയ്തു. മാലിന്യം വലിച്ചെറിയുന്നത് ഒരു രാജ്യത്തിൻറെ മാത്രം പ്രശ്നമല്ല. ശുചിത്വം ഒരു ഘടകമാണെങ്കിലും വൃത്തിയുടെ അടിസ്ഥാനത്തിൽ മാത്രം പൗരബോധത്തെ വിലയിരുത്തുന്നത് ശരിയായ നിലപാടല്ലെന്നും ചിലരെഴുതി.

 

PREV
Read more Articles on
click me!

Recommended Stories

നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ
'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ