അച്ഛൻ വരുന്നു, ടിവി ഓഫാക്കി പഠിച്ചോ! ടിവി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിക്ക് സൂചന നൽകുന്ന വളർത്തുനായ

Published : Dec 19, 2022, 03:44 PM IST
അച്ഛൻ വരുന്നു, ടിവി ഓഫാക്കി പഠിച്ചോ! ടിവി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിക്ക് സൂചന നൽകുന്ന വളർത്തുനായ

Synopsis

പെട്ടെന്ന് എന്തോ കാൽപെരുമാറ്റം കേട്ട് നായ ചാടി എഴുന്നേൽക്കുന്നു. തന്റെ ഉടമസ്ഥൻ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ നായ ഉടൻതന്നെ വാതിൽ നോക്കി കുരച്ച് പെൺകുട്ടി പുസ്തകം വെച്ചിരിക്കുന്ന മേശക്കരികിൽ വന്നു നിൽക്കുന്നു.

നിരവധി രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഓരോ നിമിഷവും വരാറുണ്ട്. അക്കൂട്ടത്തിൽ പഴയ ഒരു വീഡിയോ ഇപ്പോൾ വീണ്ടും വൈറലായി മാറുകയാണ്. ഒരു കൊച്ചു പെൺകുട്ടിയും വീട്ടിലെ വളർത്തു നായയും തമ്മിലുള്ള സ്നേഹം വ്യക്തമാക്കുന്നതാണ് വീഡിയോ. ടിവി കണ്ടുകൊണ്ടിരിക്കുന്ന പെൺകുട്ടിക്ക് അച്ഛൻ വരുന്നുണ്ടെന്നും ടിവി ഓഫാക്കി പഠിച്ചു കൊള്ളാനും വീട്ടിലെ വളർത്തുനായ സൂചന നൽകുന്നതാണ് വീഡിയോയിൽ. 

25 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ പാർട്ണേഴ്സ് ഇൻ ക്രൈം എന്ന രസകരമായ ക്യാപ്ഷനോട് കൂടിയാണ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്. Yoda4ever ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മനോഹരമായ വീഡിയോ ഓൺലൈനിൽ ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.

സ്കൂൾ വിട്ട് വന്നിരുന്ന് ഒരു കൊച്ചു പെൺകുട്ടി ടിവി കാണുന്നതാണ് വീഡിയോയിൽ. പെൺകുട്ടിയുടെ സമീപത്ത് തന്നെയായി അവരുടെ ജർമ്മൻ ഷെപ്പേഡിനത്തിൽപ്പെട്ട വളർത്തുനായ നിലത്തു കിടന്ന് വിശ്രമിക്കുന്നത് കാണാം. എന്നാൽ പെട്ടെന്ന് എന്തോ കാൽപെരുമാറ്റം കേട്ട് നായ ചാടി എഴുന്നേൽക്കുന്നു. തന്റെ ഉടമസ്ഥൻ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ നായ ഉടൻതന്നെ വാതിൽ നോക്കി കുരച്ച് പെൺകുട്ടി പുസ്തകം വെച്ചിരിക്കുന്ന മേശക്കരികിൽ വന്നു നിൽക്കുന്നു. നായയുടെ സൂചന മനസ്സിലായത് പോലെ പെൺകുട്ടി വേഗത്തിൽ ടിവി ഓഫ് ആക്കി പഠിക്കാൻ ഇരിക്കുന്നു. 

അപ്പോഴേക്കും അച്ഛൻ വാതിൽ തുറന്ന് അകത്തു കയറി വരുന്നതും നായ അദ്ദേഹത്തിന് അരികിൽ സ്നേഹപ്രകടനം നടത്തുന്നതും വീഡിയോയിൽ കാണാം. ഏതായാലും ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനോടകം കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്. എന്നാൽ, നായയുടെയും പെൺകുട്ടിയുടെയും സ്നേഹത്തെക്കുറിച്ച് ആളുകൾ വാചാലരാകുമ്പോൾ തന്നെ വീട്ടിലെത്തിയിട്ട് മകളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറിപ്പോകുന്ന അച്ഛനെതിരെ രൂക്ഷ വിമർശനവും സോഷ്യൽ മീഡിയയിലുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ദയവായി ഇത് ചെയ്യരുത്, അഭ്യര്‍ത്ഥനയാണ്; ഹിമാലയൻ ട്രെക്കിങ്ങിനിടെ നിരാശയായി റഷ്യൻ യുവതി, വീഡിയോ
80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'