എന്റമ്മോ ഇതൊക്കെ എങ്ങനെ സാധിക്കുന്നെടെ? ഈ നായയുടെ വീഡിയോ കണ്ടാൽ ആരായാലും ചോദിച്ചുപോകും 

Published : Feb 07, 2024, 01:40 PM IST
എന്റമ്മോ ഇതൊക്കെ എങ്ങനെ സാധിക്കുന്നെടെ? ഈ നായയുടെ വീഡിയോ കണ്ടാൽ ആരായാലും ചോദിച്ചുപോകും 

Synopsis

ഈ വെള്ളവുമായി നായ തന്റെ ഉടമയുടെ അടുത്തേക്കാണ് പോകുന്നത് എന്നാണ് കരുതുന്നത്. കൃത്യമായി ബാലൻസ് ചെയ്ത് വെള്ളം താഴെപ്പോവാതെ, ഒന്ന് തുളുമ്പിപ്പോലും പോവാതെയാണ് നായ നടക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിരവധി രസകരമായതും അമ്പരപ്പുണ്ടാക്കുന്നതുമായ വീഡിയോകൾ വൈറലാവാറുണ്ട്. അതുപോലെ തന്നെയാണ് പലതരം മൃ​ഗങ്ങളുടേയും പക്ഷികളുടേയും വീഡിയോകളും വൈറലാവുന്നത്. അതിൽ തന്നെ നായകളും പൂച്ചകളും ഒക്കെയാണ് ആളുകൾക്ക് ഏറെ പ്രിയങ്കരമായിട്ടുള്ളത്. 

അങ്ങനെ, ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വീഡിയോയിൽ കാണുന്നത് ഒരു നായയുടെ പ്രകടനമാണ്. വെറും പ്രകടനമല്ല, സാഹസിക പ്രകടനം എന്ന് തന്നെ വേണം പറയാൻ. ഒരു വടിക്കഷ്ണം നായ കടിച്ചു പിടിച്ചിട്ടുണ്ട്. അതിൽ അപ്പുറവും ഇപ്പുറവും ഓരോ ​ഗ്ലാസ് വച്ചിട്ടുണ്ട്. വെറും ​ഗ്ലാസ് അല്ല. ആ ​ഗ്ലാസുകളിൽ വെള്ളവും ഉണ്ട്. ഇതുകൊണ്ടൊന്നും തീർന്നില്ല. നായയുടെ തലയിലും ഉണ്ട് ഒരു ​ഗ്ലാസിൽ വെള്ളം. 

ഈ വെള്ളവുമായി നായ തന്റെ ഉടമയുടെ അടുത്തേക്കാണ് പോകുന്നത് എന്നാണ് കരുതുന്നത്. കൃത്യമായി ബാലൻസ് ചെയ്ത് വെള്ളം താഴെപ്പോവാതെ, ഒന്ന് തുളുമ്പിപ്പോലും പോവാതെയാണ് നായ നടക്കുന്നത്. വളരെ ജാ​ഗ്രതയോടെ നായ മുന്നോട്ട് നീങ്ങുന്നതും വീഡിയോയിൽ കാണാം. 

വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ വൈറലായത്. 14 ലക്ഷത്തിന് മുകളിൽ പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. ഈ നായ കൊള്ളാമല്ലോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ മൊത്തത്തിലുള്ള അഭിപ്രായം. ഒരാൾ പറഞ്ഞത് താൻ തന്റെ നായയെ പിരിച്ചു വിടുകയാണ്. പകരം ഈ നായയെ തന്നേക്കൂ എന്നാണ്. മറ്റ് ചിലർ എന്തൊരു കഴിവും ക്ഷമയുമാണ് ഈ നായയ്ക്ക് എന്നാണ് അഭിപ്രായപ്പെട്ടത്. 

നവംബറിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയാണെങ്കിലും ഇപ്പോഴും കമന്റുകളും ലൈക്കുകളുമായി വീഡിയോ സജീവമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം


 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും