പെറ്റമ്മയില്ലെങ്കിലും പോറ്റമ്മയായി ഞാനില്ലേ! പൂച്ചക്കു‍ഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് പാലൂട്ടി വളര്‍ത്തി തെരുവുനായ

Published : Oct 17, 2023, 09:07 AM ISTUpdated : Oct 17, 2023, 09:10 AM IST
പെറ്റമ്മയില്ലെങ്കിലും പോറ്റമ്മയായി ഞാനില്ലേ! പൂച്ചക്കു‍ഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് പാലൂട്ടി വളര്‍ത്തി തെരുവുനായ

Synopsis

കണ്ണും മനസ്സും നിറയ്ക്കുന്ന വീഡിയോ കാണാം...

അമ്മപ്പൂച്ച ചത്തതോടെ തനിച്ചായി പോയ പൂച്ചക്കു‍ഞ്ഞിനെ പാലു കൊടുത്തു വളര്‍ത്തുകയാണ് ഒരു തെരുവ് നായ. മാതൃത്വത്തിന് മുന്നില്‍ ശത്രുതക്ക് സ്ഥാനമില്ലെന്ന് തെളിയിക്കുന്ന കാഴ്ച.  മലപ്പുറം എടക്കര മൂത്തേടത്തു നിന്നുമാണ് ഈ ദൃശ്യം പുറത്തുവന്നത്.

എടക്കര കല്‍ക്കുളത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് പൂച്ച രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഈ കുഞ്ഞുങ്ങളുമായി നടന്നിരുന്ന തള്ളപ്പൂച്ച കഴിഞ്ഞ ദിവസം ചത്തു. ഒരു കുഞ്ഞിനെ കാണാതെയുമായി. ഇതിനിടയിലാണ് പൂച്ചക്കുഞ്ഞിനേയും കടിച്ച് തെരുവ് നായ ഓടുന്നത് നാട്ടുകാര്‍ കണ്ടത്. പൂച്ചക്കുഞ്ഞിനെ നായ കടിച്ചു കൊന്നതാണെന്നാണ് ആദ്യം നാട്ടുകാര്‍ കരുതിയത്. എന്നാല്‍ പിന്നീട് കണ്ട കാഴ്ച മറ്റൊന്നാണ്. 

പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളര്‍ത്തുന്ന തിരക്കിലാണ് ഇപ്പോള്‍ നായ. സ്വന്തമൊന്നുമല്ല. പക്ഷേ നെഞ്ചോട് ചേര്‍ത്താണ് വളര്‍ത്തുന്നത്. ഒപ്പം നായ്ക്കുട്ടിയുമുണ്ട്. നായ എവിടെയെങ്കിലും പോയാല്‍ പൂച്ചക്കുഞ്ഞിന് സംരക്ഷണമൊരുക്കുന്നത് ഈ നായ്ക്കുട്ടിയാണ്.

ഭക്ഷണം നൽകിയിരുന്നയാൾ മരിച്ചു, സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ 40 കിമി സഞ്ചരിച്ച് കുരങ്ങ്; കണ്ണ് നനയിക്കും വീഡിയോ

"മനസ്സിനെ വല്ലാതെ ആകര്‍ഷിച്ച രംഗമാണിത്. മാതൃസ്നേഹത്തിനു മുന്നില്‍ പട്ടിയെന്നോ പൂച്ചയെന്നോ വ്യത്യാസം ഇല്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്"- നാട്ടുകാരനായ അബ്ദുള്‍ കരീം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊറിയയിൽ ശരിക്കും അമ്പരന്ന് പഞ്ചാബിന്റെ മുഖ്യമന്ത്രി, കൊറിയൻ യുവതി പഞ്ചാബിയിൽ പറഞ്ഞത് ഇങ്ങനെ
മോനേ, ഇതിവിടെ പറ്റില്ല; സി​ഗരറ്റ് വലിച്ചുകൊണ്ട് യുവാവ്, തിമിം​ഗലം ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ