കണ്ണെഴുതി പൊട്ടും തൊട്ട് യൂണിഫോമും ബാ​ഗുമായി എങ്ങോട്ടാ, വൈറലായി നായയുടെ വീഡിയോ

Published : Apr 23, 2024, 11:19 AM IST
കണ്ണെഴുതി പൊട്ടും തൊട്ട് യൂണിഫോമും ബാ​ഗുമായി എങ്ങോട്ടാ, വൈറലായി നായയുടെ വീഡിയോ

Synopsis

രണ്ടുപേരുടെയും ഈ ട്വിന്നിം​ഗ് വീഡിയോ ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. വീഡ‍ിയോയിൽ കുട്ടി നീലയും വെള്ളയും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാൻ റെഡിയായ വേഷത്തിൽ നിൽക്കുകയാണ്. 

എന്തെല്ലാം മനോഹരവും രസകരവും ഹൃദയം കവരുന്നതുമായ വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ കാണുന്നത് അല്ലേ? അതിൽ തന്നെ വളർത്തുമൃ​ഗങ്ങളുടെ ഇഷ്ടം പോലെ വീഡിയോ കാണാം. അത്തരം വീഡിയോകൾ ഇഷ്ടപ്പെടുന്നവരും ഇന്ന് ഏറെയുണ്ട്. പെറ്റ് എന്നാൽ ഇന്ന് വീട്ടിലെ ഒരം​ഗത്തെ പോലെ തന്നെയാണ്. അതുപോലെയാണ് നായകളേയും പൂച്ചകളേയും ഒക്കെ പലരും കാണുന്നത്. എന്തായാലും, അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇതും. 

ഈ രസകരമായ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് myforeverdoggo എന്ന യൂസറാണ്. ഒരു സ്കൂൾകുട്ടിയും അവളുടെ പെറ്റ് ആയ ഒരു നായയുമാണ് വീഡിയോയിലെ താരങ്ങൾ. കുട്ടി സ്കൂൾ യൂണിഫോമിലാണുള്ളത്, കുട്ടി മാത്രമല്ല കേട്ടോ പട്ടിയും സ്കൂൾ യൂണിഫോമിൽ തന്നെ. രണ്ടുപേരുടെയും ഈ ട്വിന്നിം​ഗ് വീഡിയോ ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. വീഡ‍ിയോയിൽ കുട്ടി നീലയും വെള്ളയും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാൻ റെഡിയായ വേഷത്തിൽ നിൽക്കുകയാണ്. 

എന്നാൽ, രസം അതൊന്നുമല്ല. നായയും അതുപോലെ സ്കൂളിൽ പോകാൻ റെഡിയായ വേഷത്തിലാണ് നിൽക്കുന്നത്. നായയ്ക്ക് കണ്ണൊക്കെ എഴുതി കൊടുത്തിട്ടുണ്ട്. ഒപ്പം പൊട്ടും കുത്തി കൊടുത്തിട്ടുണ്ട്. നായയും നീലയും വെള്ളയും യൂണിഫോം ധരിച്ചിരിക്കുന്നതും കാണാം. നായയുടെ പുറത്ത് ഒരു ബാ​ഗും ഉണ്ട്. കണ്ടാൽ ശരിക്കും നായയും സ്കൂളിൽ പോവുകയാണ് എന്നേ തോന്നൂ. 

എന്തായാലും വീഡിയോ പെട്ടെന്നാണ് വൈറലായത്. എന്നാൽ, പ്രതീക്ഷിച്ച പോലെ എല്ലാവർക്കും വീഡിയോ അത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെട്ടിട്ടില്ല. ചിലർ ക്യൂട്ട് എന്ന് കമന്റ് നൽകിയെങ്കിലും ചിലർ പറഞ്ഞത് നായ ഈ വേഷത്തിൽ ഒട്ടും സന്തോഷത്തിലല്ല, വെറുതെ എന്തിനാണ് അതിനെ ഇങ്ങനെ വേഷം കെട്ടിക്കുന്നത് എന്നാണ്. എന്താണ് നിങ്ങളുടെ അഭിപ്രായം? 

വായിക്കാം: 'ഇന്നെന്റെ സഹോദരിയുടെ ചരമവാർഷികം'; പാകിസ്ഥാനി യൂട്യൂബറുടെ വീഡിയോ‍യ്‍ക്ക് വൻ വിമർശനം

PREV
Read more Articles on
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ