Asianet News MalayalamAsianet News Malayalam

'ഇന്നെന്റെ സഹോദരിയുടെ ചരമവാർഷികം'; പാകിസ്ഥാനി യൂട്യൂബറുടെ വീഡിയോ‍യ്‍ക്ക് വൻ വിമർശനം

വീഡിയോ അതിവേ​ഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. നൂർ തന്നെ പല സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമിലും വ്ലോ​ഗിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്. അതിന് പുറമേ നെറ്റിസൺസും യുവതിയെ വിമർശിച്ചുകൊണ്ട് വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.

vlog for dead sister pakistani youtuber gets criticised
Author
First Published Apr 22, 2024, 4:25 PM IST | Last Updated Apr 22, 2024, 4:25 PM IST

ചില റീലുകളും വീഡിയോകളും കാണുമ്പോൾ നമുക്ക് തോന്നും, 'എന്തൊക്കെയാടാ ഇവിടെ നടക്കുന്നത്' എന്ന്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. പാകിസ്ഥാനിൽ‌ നിന്നുള്ള ഒരു വ്ലോ​ഗറാണ് വീഡിയോ പങ്കിട്ടത്. 

അവർ മരിച്ചുപോയ തന്റെ സഹോദരിയുടെ ഖബർ സന്ദർശിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. നൂർ റാന എന്ന യൂട്യൂബറാണ് വീഡിയോ പങ്കുവച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുന്നത്. നൂറിന്റെ സഹോദരി 2015 -ലാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് അധികനാളുകൾ കഴിയുന്നതിന് മുമ്പായിരുന്നത്രെ സഹോദരിയുടെ മരണം. എന്തായാലും, സഹോദരിയുടെ ഖബർ സന്ദർശിക്കുന്നതിന്റെ വിശദമായ വീഡിയോയാണ് നൂർ ഷെയർ ചെയ്തിരിക്കുന്നത്. 

സഹോദരിയുടെ ചരമവാർഷിക ദിനത്തിലാണ് നൂർ അവളുടെ ഖബർ സന്ദർശിക്കുന്നത്. വീട്ടിൽ നിന്നും തന്നെ വ്ലോ​ഗ് തുടങ്ങുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതും മറ്റും വീഡിയോയിൽ കാണാം. പിന്നാലെ, പനിനീർപ്പൂവിന്റെ ഇതളുകളടങ്ങിയ കവറും വെള്ളം നിറച്ച കുപ്പികളും ഒക്കെയായി അവൾ സഹോദരിയെ അടക്കിയിരിക്കുന്ന സ്ഥലത്തേക്ക് പോവുകയാണ്. അവിടെയെത്തിയ ശേഷം അവിടം വൃത്തിയാക്കുന്നതും റോസാപ്പൂവിന്റെ ഇതളുകൾ വിതറുന്നതും ഒക്കെ കാണാം. 

എന്നാൽ, വീഡിയോ അതിവേ​ഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. നൂർ തന്നെ പല സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമിലും വ്ലോ​ഗിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്. അതിന് പുറമേ നെറ്റിസൺസും യുവതിയെ വിമർശിച്ചുകൊണ്ട് വീഡിയോ ഷെയർ ചെയ്യുന്നുണ്ട്. ഇത് അല്പം കടന്ന കയ്യായിപ്പോയി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

വന്നുവന്ന് എന്തും റീലുകളും വീഡിയോകളും ആക്കുന്നത് കൂടി വരികയാണ് എന്നും ഇങ്ങനെ ചെയ്യാൻ നിങ്ങൾക്ക് നാണം തോന്നുന്നില്ലേ എന്നും ചോദിച്ചവരും അനേകമാണ്. അതേസമയം അപൂർവം ചിലർ യുവതിയെ പിന്തുണക്കുന്നുമുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios