ചുറ്റും നായകൾ, ഭയന്നുപാഞ്ഞ് സൈക്കിൾ യാത്രക്കാരൻ, പേടിപ്പിക്കും ഈ വീഡിയോ

Published : Jan 31, 2024, 12:14 PM IST
ചുറ്റും നായകൾ, ഭയന്നുപാഞ്ഞ് സൈക്കിൾ യാത്രക്കാരൻ, പേടിപ്പിക്കും ഈ വീഡിയോ

Synopsis

ഈ വീഡിയോ എവിടെ നിന്നും എപ്പോഴാണ് പകർത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. എന്നാൽ, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

മൃ​ഗങ്ങളും മനുഷ്യരും തമ്മിൽ സംഘർഷമുണ്ടാകുന്നത് പുതിയ കാര്യമല്ല. അതുപോലെ തന്നെ നായകൾ മനുഷ്യരെ ആക്രമിക്കുന്നതും പുതിയ കാര്യമല്ല. തെരുവുനായകൾ മനുഷ്യരെ അക്രമിക്കുന്ന അനേകം വാർത്തകൾ നാം വായിച്ചിട്ടുണ്ടാകും. നായകളെ പേടിച്ച് ഓടുന്ന ആളുകളെയും നാം കണ്ടിട്ടുണ്ടാകും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

വീഡിയോയിൽ ഒരാൾ സൈക്കിളിൽ പോകുന്നത് കാണാം. പിന്നാലെ ഒരു നായ ഓടുന്നു. എന്നാൽ, അധികം വൈകാതെ തന്നെ ഈ നായയു‌ടെ കൂടെ വേറെയും അനേകം നായകൾ ഓടിക്കൂടുന്നു. അവയെല്ലാം കൂടി യുവാവിന്റെ പിന്നാലെ ഓടുന്നതാണ് പിന്നീട് കാണുന്നത്. തന്നെക്കൊണ്ട് പറ്റാവുന്ന വേ​ഗതയിൽ യുവാവ് സൈക്കിളോടിക്കുന്നതും വീഡിയോയിൽ കാണാം. 

അയാൾ നന്നായി ഭയന്നിട്ടുണ്ട് എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. അയാൾ പേടിച്ചിട്ടെന്നോണം ശബ്ദമുണ്ടാക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. നായകളാണെങ്കിൽ അയാളെ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് ഇയാളുടെ പിന്നാലെ പായുന്നത്. 

ഈ വീഡിയോ എവിടെ നിന്നും എപ്പോഴാണ് പകർത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. എന്നാൽ, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ആദ്യം കണ്ട നായ മറ്റ് നായകളെ കൂടി വിളിച്ചുകൂട്ടിയ ശേഷമാണ് ഇയാളെ പിന്തുടർന്നത്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 

'യുവാവ് തന്റെ ജീവിതത്തിൽ ഇതുവരെ ഇത്രയും സ്പീഡിൽ പോയിട്ടുണ്ടാവില്ല' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. 'ഇതുകൊണ്ടാണ് എനിക്ക് നായകളോടുള്ള പേടി മാറാത്തത്' എന്നാണ് വേറൊരാൾ കമന്റ് നൽകിയിരിക്കുന്നത്. എന്തായാലും ഈ വീഡിയോ കാണുന്നതോടുകൂടി നായയെ പേടിയുള്ള മനുഷ്യരുടെ പേടി ഒന്നുകൂടി കൂടും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. 

വായിക്കാം: പ്രേമം തകർന്നോ? ഇവിടം നിങ്ങൾക്കുള്ളതാണ്, ട്രെൻഡായി 'എക്സ് ​ഗേൾഫ്രണ്ട്' ചാട്ട് സെന്റർ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി