വീഡിയോ കണ്ടവർ അമ്പരന്നു, ഭാര്യയ്ക്ക് ഭാവിയിൽ ​ഗർഭം ധരിക്കണ്ട, ഡോക്ടറുടെ സ്വയം വന്ധ്യംകരണശസ്ത്രക്രിയ 

Published : Jan 21, 2025, 09:57 AM IST
വീഡിയോ കണ്ടവർ അമ്പരന്നു, ഭാര്യയ്ക്ക് ഭാവിയിൽ ​ഗർഭം ധരിക്കണ്ട, ഡോക്ടറുടെ സ്വയം വന്ധ്യംകരണശസ്ത്രക്രിയ 

Synopsis

ശസ്ത്രക്രിയയിൽ പിഴവു പറ്റാതെ അപകട സാധ്യത കുറയ്ക്കുന്നതിനായാണ് താൻ സ്വയം ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത് എന്നാണ് ഇദ്ദേഹം പറയുന്നത്.

തായ്‌വാനിലെ തായ്‌പേയിൽ നിന്നുള്ള ഒരു ശസ്ത്രക്രിയാ വിദഗ്ധൻ സ്വയം വാസക്ടമി (വന്ധ്യംകരണശസ്ത്രക്രിയ) നടത്തിയതിന് ശേഷം ആ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഭാവിയിൽ ഗർഭം ധരിക്കാതിരിക്കാൻ ഉള്ള ഭാര്യയുടെ ആഗ്രഹം നിറവേറ്റുന്നതിനായാണ് ഒരു സമ്മാനം എന്ന നിലയിൽ താൻ ഈ നടപടി സ്വീകരിച്ചത് എന്നാണ്  ചെൻ വെയ്-നോങ് എന്ന ഈ ഡോക്ടർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഡോക്ടർ വാസക്ടമിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചത്. വളരെ വേഗത്തിൽ വൈറലായ ഈ സോഷ്യൽ മീഡിയ പോസ്റ്റ് രണ്ടു ദശലക്ഷത്തിലധികം ആളുകൾ കാണുകയും 61,000 -ലധികം ലൈക്കുകൾ നേടുകയും ചെയ്തു. വീഡിയോയിൽ, തൻ്റെ ശസ്ത്രക്രിയ നടത്തിക്കൊണ്ടുതന്നെ വാസക്ടമി പ്രക്രിയയുടെ പതിനൊന്ന് ഘട്ടങ്ങൾ ഡോ. ചെൻ സൂക്ഷ്മമായി വിശദീകരിച്ചിട്ടുണ്ട്. ഒരു വിദ്യാഭ്യാസ ഗൈഡ് എന്ന നിലയിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശസ്ത്രക്രിയയിൽ പിഴവു പറ്റാതെ അപകട സാധ്യത കുറയ്ക്കുന്നതിനായാണ് താൻ സ്വയം ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത് എന്നാണ് ഇദ്ദേഹം പറയുന്നത്. സാധാരണയായി 15 മിനിറ്റിനുള്ളിൽ പൂർത്തിയാകുന്ന നടപടിക്രമം, സ്വന്തമായി ശസ്ത്രക്രിയ നടത്തി ക്യാമറയിൽ പകർത്തിയതിനാൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോ. ചെൻ അടുത്ത ദിവസം രാവിലെ ഞാൻ സുഖമായിരിക്കുന്നു എന്ന് കാഴ്ചക്കാർക്ക് ഉറപ്പു നൽകി കൊണ്ടാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേരാണ് അദ്ദേഹത്തിൻ്റെ ധീരമായ പ്രവൃത്തിയെയും ശസ്ത്രക്രിയ വൈദഗ്ധ്യത്തെയും പ്രശംസിച്ചത്. എന്നാൽ, മറ്റൊരു ഡോക്ടറുടെ സഹായം തേടാതെ അപകടകരമായ ഒരു ശസ്ത്രക്രിയ സ്വയം നടത്തിയതിനെ വിമർശിച്ചവരും കുറവല്ല.

'നാണം വന്നു, നാണം വന്നു, എന്തൊരു റൊമാന്റിക്, ആരും കൊതിക്കും ഇങ്ങനെയൊരു ഭർത്താവിനെ'; വൈറലായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും