ഇതൊരു പൊതുസ്ഥലമായതിനാൽ തന്നെ വേറെയും നിരവധിപ്പേരാണ് ഇവിടെയുള്ളത്. എന്നാൽ, ഇതൊന്നും തന്നെ ​ഗൗനിക്കാതെയാണ് യുവാവ് തന്റെ പ്രണയം ഡാൻസിന്റെ രൂപത്തിൽ പ്രകടിപ്പിക്കുന്നത്.

റൊമാന്റിക്കായ ഭർത്താക്കന്മാർ വേണം എന്ന് ആ​ഗ്രഹിക്കാത്ത സ്ത്രീകളുണ്ടാവില്ല. എന്നാൽ, എല്ലാവർക്കും അത്തരം പങ്കാളികൾ ഉണ്ടാവണം എന്നില്ല. അങ്ങനെ ഉള്ളവരും ഉണ്ട്. ഭാര്യയോ ഭർത്താവോ ഒക്കെ ചെയ്യുന്ന ചെറിയ ചെറിയ ചില കാര്യങ്ങൾ മതിയാവും മിക്കപ്പോഴും പങ്കാളികളിൽ വലിയ സന്തോഷമുണ്ടാക്കാൻ. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ മനം കവരുന്നത്. 

കഭി ഖുഷി കഭി ​ഗം എന്ന ചിത്രത്തിലെ 'യു ആർ മൈ സോണിയ' എന്ന ​ഗാനത്തിന് ചുവടുകൾ വച്ചുകൊണ്ടാണ് ഇയാൾ തന്റെ ഭാര്യയെ ആകെ അമ്പരപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതും. ജയശ്രീ തൻവാർ ആണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത്, യുവാവ് പാട്ടിന് ചുവടുകൾ‌ വയ്ക്കുന്നതാണ്. ഭാര്യയെ ചേർത്തുപിടിച്ചും അവളെ കൂടി ഒരുമിച്ച് ഡാൻസ് കളിക്കാൻ പ്രേരിപ്പിച്ചുമാണ് യുവാവ് മുന്നോട്ട് പോകുന്നത്. 

അതിനിടയിൽ യുവാവിന്റെ ഡാൻസ് വേറെ ലെവലാണ് എന്ന് മനസിലാക്കാം. ഇതൊരു പൊതുസ്ഥലമായതിനാൽ തന്നെ വേറെയും നിരവധിപ്പേരാണ് ഇവിടെയുള്ളത്. എന്നാൽ, ഇതൊന്നും തന്നെ ​ഗൗനിക്കാതെയാണ് യുവാവ് തന്റെ പ്രണയം ഡാൻസിന്റെ രൂപത്തിൽ പ്രകടിപ്പിക്കുന്നത്. യുവതി ആകെ നാണത്തോടെ നിൽക്കുന്നതും ഇടയ്ക്ക് പങ്കാളിക്കൊപ്പം ചേരുന്നതും എല്ലാം വീഡിയോയിൽ കാണാം. 

View post on Instagram

നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അതിമനോഹരമായ ഈ വീഡിയോയ്ക്ക് അനേകം പേർ കമന്റുകളും നൽകിയിട്ടുണ്ട്. ദമ്പതികളുടെ സ്നേഹത്തെ പലരും അഭിനന്ദിക്കുകയും അവർക്ക് ആശംസ അറിയിക്കുകയും ചെയ്തു. 'എത്ര മനോഹരമായ ദമ്പതികൾ, ഇതാണ് യഥാർത്ഥ സ്നേഹം' എന്നാണ് ഒരു യൂസർ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, 'ഈ ഡാൻസ് സന്തോഷം നിറഞ്ഞതും നിറയെ സ്നേഹം നിറഞ്ഞതും അങ്ങനെ എല്ലാമാണ്' എന്നാണ്. 

ഒരു സെൽഫിക്ക് 100 രൂപ, ഇന്ത്യക്കാരെക്കൊണ്ട് മടുക്കാതിരിക്കാനാ; കുറേ കാശ് വാരും, റഷ്യൻയുവതിയുടെ വീഡിയോ, വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം