മദ്യപിച്ച് ലക്കുകെട്ട് ബിൽബോർഡിൽ വലിഞ്ഞു കയറി പരാക്രമം, പിന്നെ സംഭവിച്ചത്...

Published : Jan 14, 2023, 01:18 PM IST
മദ്യപിച്ച് ലക്കുകെട്ട് ബിൽബോർഡിൽ വലിഞ്ഞു കയറി പരാക്രമം, പിന്നെ സംഭവിച്ചത്...

Synopsis

ഏതായാലും ഇയാളുടെ ഈ മദ്യപിച്ചുള്ള പ്രകടനം കാരണം സമീപത്ത് കുറച്ച് നേരം ​ഗതാ​ഗതം സ്തംഭിച്ചു. അതുവഴി പോയ യാത്രക്കാരും ആകെ ബുദ്ധിമുട്ടിലായി. അധികം വൈകാതെ തന്നെ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു.

മദ്യപിച്ചാൽ ചില മനുഷ്യർ വളരെ നിശബ്ദരായി വീട്ടിൽ പോവും. എന്നാൽ, മറ്റ് ചിലർ അങ്ങനെ അല്ല. വൻ ഷോ ഓഫ് ആയിരിക്കും. എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് പറയാൻ പറ്റില്ല. അങ്ങനെ ചെയ്ത് ഒരാളങ്ങ് വൈറലായിരിക്കുകയാണ്. എന്താണ് ഇയാൾ ചെയ്തത് എന്നല്ലേ? തെലങ്കാനയിലെ സിദ്ദിപേട്ടിൽ നിന്നുള്ള ഈ മനുഷ്യൻ മദ്യപിച്ച് ഒരു ബിൽബോർഡിൽ വലിഞ്ഞു കയറി. 

ബുധനാഴ്ചയാണ് സംഭവം നടന്നത്. വീഡിയോ ഉടൻ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അതിൽ വളരെ ഉയരത്തിൽ കിടക്കുന്ന ഒരു ബിൽബോർഡിൽ ഇയാൾ അതി സാഹസികമായി തൂങ്ങി കിടക്കുന്നത് കാണാം. അതുവഴി പോയിരുന്ന മനുഷ്യരെയെല്ലാം പരിഭ്രമത്തിൽ ആക്കിക്കൊണ്ടായിരുന്നു ഇയാളുടെ പരാക്രമം. അതും തിരക്കുള്ള റോഡിൽ. ഏതായാലും ഇയാൾ തൂങ്ങിക്കിടന്നതിന് താഴെ കൂടി അധികം വൈകാതെ ഒരു ബസ് വന്നു. അയാൾ ഒരു വയറിന്റെ സഹായത്തോടെ പിന്നീട് ആ ബസിന്റെ മുകളിലേക്ക് ഇറങ്ങുകയായിരുന്നു. 

ഏതായാലും ഇയാളുടെ ഈ മദ്യപിച്ചുള്ള പ്രകടനം കാരണം സമീപത്ത് കുറച്ച് നേരം ​ഗതാ​ഗതം സ്തംഭിച്ചു. അതുവഴി പോയ യാത്രക്കാരും ആകെ ബുദ്ധിമുട്ടിലായി. അധികം വൈകാതെ തന്നെ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു.

ആ മനുഷ്യൻ മദ്യപിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. അയാൾ മൊത്തത്തിൽ നിലയില്ലാത്ത അവസ്ഥയിലായിരുന്നു. പിന്നീട് അയാളെ കുടുംബാം​ഗങ്ങൾക്കൊപ്പം അയച്ചു. പൊതുജനങ്ങൾക്ക് ശല്ല്യമുണ്ടാക്കിയതിന് അയാൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് പൊലീസ് കമ്മീഷണർ എൻ. ശ്വേത വ്യാഴാഴ്ച വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

എന്തായാലും, സാമൂഹിക മാധ്യമങ്ങളിൽ നിരവധിപ്പേരാണ് ഇയാളുടെ വീഡിയോ കണ്ടതും രസകരമായ കമന്റുകൾ ഇട്ടതും. 

വീഡിയോ കാണാം: 
 

PREV
Read more Articles on
click me!

Recommended Stories

'ഇതുകൊണ്ടാണ് ദുബായ് ദുബായിയാകുന്നത്'; ശ്രദ്ധനേടി ഇന്ത്യക്കാരിയുടെ വീഡിയോ
'ഇടിച്ചതിന് ക്ഷമ ചോദിക്കുന്നു, ഇതാണ് അഡ്രസ്'; തന്‍റെ വാഹനത്തിന് ഇടിച്ച അജ്ഞാതനായ ഡ്രൈവറുടെ കുറിപ്പുമായി ഇന്ത്യൻ യുവാവ്