എന്താടാ നിനക്ക്? പൊലീസിന് പെടാപ്പാട്, മദ്യപിച്ചു ലക്കുകെട്ട് മൊബൈൽ ടവറിന് മുകളിൽ യുവാവിന്റെ അഭ്യാസപ്രകടനം

Published : Feb 02, 2025, 09:47 AM IST
എന്താടാ നിനക്ക്? പൊലീസിന് പെടാപ്പാട്, മദ്യപിച്ചു ലക്കുകെട്ട് മൊബൈൽ ടവറിന് മുകളിൽ യുവാവിന്റെ അഭ്യാസപ്രകടനം

Synopsis

ഏകദേശം 20 മിനിറ്റിനു ശേഷം ഇയാൾ ടവറിന്റെ ഏറ്റവും മുകൾഭാഗത്ത് എത്തുകയും ടവർ പിടിച്ചു കുലുക്കാൻ ആരംഭിക്കുകയും ചെയ്തു.

ഭോപ്പാലിൽ മദ്യപിച്ച യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചു. വെള്ളിയാഴ്ച ഭോപ്പാലിലെ ബർഖേഡി പ്രദേശത്തുള്ള മൊബൈൽ ടവറിന് മുകളിലാണ് 33 -കാരനായ യുവാവ് കയറിയത്. ഐഷ്ബാഗിൽ നിന്നുള്ള വിവേക് താക്കൂർ എന്ന യുവാവാണ് മദ്യപിച്ചു ലക്കുകെട്ട് ഇത്തരത്തിൽ ഒരു അപകടകരമായ പ്രവൃത്തി ചെയ്തത്. 

വെള്ളിയാഴ്ച  ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്ന താക്കൂർ ടവറിന്റെ മുകളിലേക്ക് കയറാൻ തുടങ്ങിയതോടെയാണ് നാടകീയ രംഗങ്ങൾ ആരംഭിച്ചത്. ആദ്യം നാട്ടുകാർ ഇയാളുടെ പ്രവൃത്തി അത്ര കാര്യമാക്കിയില്ലെങ്കിലും ഇയാൾ കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് കയറിയതോടെ ആളുകൾ പരിഭ്രാന്തരായി. താഴേക്കിറങ്ങി വരാൻ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും അതൊന്നും കേൾക്കാതെ താക്കൂർ മുകളിലേക്ക് കയറുകയായിരുന്നു.

ഏകദേശം 20 മിനിറ്റിനു ശേഷം ഇയാൾ ടവറിന്റെ ഏറ്റവും മുകൾഭാഗത്ത് എത്തുകയും ടവർ പിടിച്ചു കുലുക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ താഴെ ഇറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. കൂടാതെ രക്ഷാപ്രവർത്തനത്തിനായി എസ്ഡിആർഎഫും സ്ഥലത്തെത്തി.

ഒടുവിൽ 2.40 ഓടുകൂടി പോലീസ് ഇയാളെ പറഞ്ഞ് അനുനയിപ്പിക്കുകയും എസ്ഡി‍ആർ‍എഫ് രക്ഷാപ്രവർത്തകരുടെ സഹായത്തോടെ ടവറിൽ നിന്നും സുരക്ഷിതനായി താഴെ ഇറക്കുകയും ചെയ്തു. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തു വരികയാണ്. മദ്യലഹരിയിൽ ആണോ ഇത്തരത്തിൽ ഒരു പ്രവൃത്തി ഇയാൾ ചെയ്തത് അതോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ അതിനു പിന്നിൽ ഉണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

സംഭവത്തിന്റെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ മൊബൈൽ ടവറിന്റെ മുകളിൽ കയറിയ ഇയാൾ ശക്തിയായി ടവർ പിടിച്ചു കുലുക്കുന്നത് കാണാം. പരിഭ്രാന്തരായ ജനം താഴെ തടിച്ചുകൂടിയിരിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

എന്താണിവിടെ സംഭവിച്ചത്, ഷോക്ക് മാറാതെ പെൺകുട്ടി, സിസിടിവി ദൃശ്യങ്ങൾ, പട്ടാപ്പകൽ ഫോൺ അടിച്ചെടുത്ത് കള്ളന്മാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു