വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് പെൺകുട്ടി ഒരു വീടിന് മുമ്പിൽ നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടറിലിരുന്നുകൊണ്ട് ഫോണിൽ നോക്കുന്നതാണ്. പെട്ടെന്നാണ് അതുവഴി സ്കൂട്ടറിൽ രണ്ടുപേർ പോകുന്നത് കാണുന്നത്.
ഫോണായിക്കോട്ടെ, ബാഗായിക്കോട്ടെ, വാലറ്റോ, സ്വർണമോ ഒക്കെ ആയിക്കോട്ടെ. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ എപ്പോഴാണ് കള്ളന്മാർ അത് അടിച്ചോണ്ട് പോവുക എന്ന് നമുക്ക് പറയാൻ സാധിക്കില്ല. അത്തരം ഞെട്ടിക്കുന്ന സംഭവങ്ങളുടെ അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. എന്തായാലും, പട്ടാപ്പകൽ നടന്ന അതുപോലെ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്, Ghar Ke Kalesh എന്ന യൂസറാണ്. പട്ടാപ്പകൽ ബൈക്കിലെത്തിയ രണ്ടുപേർ ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് കടന്നു കളയുന്നതാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് പെൺകുട്ടി ഒരു വീടിന് മുമ്പിൽ നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടറിലിരുന്നുകൊണ്ട് ഫോണിൽ നോക്കുന്നതാണ്. പെട്ടെന്നാണ് അതുവഴി സ്കൂട്ടറിൽ രണ്ടുപേർ പോകുന്നത് കാണുന്നത്.
അതിലൊരാൾ പെൺകുട്ടിയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിക്കുന്നതാണ് പിന്നെ കാണുന്നത്. പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലായില്ല എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. പെൺകുട്ടി ആ ഷോക്കിൽ തന്നെ നിൽക്കുന്നത് കാണാം. പിന്നീട് കുറച്ച് ദൂരം മുന്നോട്ട് നടക്കുന്നു. മറ്റൊരു പെൺകുട്ടി അവർക്ക് പിന്നാലെ പോകാൻ തുനിയുന്നുണ്ട്. ഫോൺ നഷ്ടപ്പെട്ട പെൺകുട്ടി അപ്പോഴേക്കും ഒരു വാതിൽ തുറക്കുന്നതാണ് പിന്നെ കാണുന്നത്. അവിടെ നിന്നും കുറച്ച് കുട്ടികൾ ഇറങ്ങുന്നതും കാണാം. എന്തായാലും, ഫോൺ പോയത് തന്നെയാണ് എന്ന് ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാം.
വളരെ പെട്ടെന്നാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നിറഞ്ഞ് തുടങ്ങിയത്. എന്നാലും, പെൺകുട്ടി പ്രതികരിക്കാൻ എന്തുകൊണ്ടാണ് ഇത്ര താമസിച്ചത് എന്നതാണ് പലരുടേയും അതിശയം.
