'സ്പൈഡർ ​ഗേൾ'? ചുമരിൽ കയറിയിരുന്ന് ടിവി കാണുന്ന എട്ട് വയസുകാരിയെ കണ്ട് ഞെട്ടി നെറ്റിസൺസ്!

Published : Jul 26, 2023, 06:26 PM IST
'സ്പൈഡർ ​ഗേൾ'? ചുമരിൽ കയറിയിരുന്ന് ടിവി കാണുന്ന എട്ട് വയസുകാരിയെ കണ്ട് ഞെട്ടി നെറ്റിസൺസ്!

Synopsis

പെൺകുട്ടിക്ക് ഇങ്ങനെ ഒരു കഴിവുണ്ട് എന്ന് വീട്ടിൽ ആർക്കും അറിയില്ലായിരുന്നു. എന്നാൽ, അതേ സമയം തന്നെ അവൾ വളരെ ധൈര്യശാലിയും കരുത്തുള്ളവളും ആയിരുന്നു എന്നതിനാൽ‌ ഇത് കണ്ടപ്പോൾ ആരും വളരെ അധികമൊന്നും ഞെട്ടിയില്ല എന്നും കുട്ടിയുടെ അമ്മ പറയുന്നു.

ചൈനയിൽ നെറ്റിസൺസ് ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ കണ്ട് ആകെ അന്തം വിട്ടിരിക്കുകയാണ്. തന്റെ വീടിന്റെ ചുമരിൽ വലിഞ്ഞു കയറിയിരുന്ന് ടിവി കാണുന്ന പെൺകുട്ടിയുടേതാണ് വീഡിയോ. കേൾക്കുമ്പോഴും കാണുമ്പോഴുമെല്ലാം വിചിത്രം എന്ന് തോന്നുമെങ്കിലും സം​ഗതി സത്യമാണ്. 

ശരിക്കും 'സ്പൈഡർ ​ഗേളി'നെ പോലെ തോന്നുന്ന ഈ എട്ട് വയസുകാരിയുടെ വീഡിയോ പങ്ക് വച്ചിരിക്കുന്നത് അവളുടെ അമ്മ തന്നെയാണ്. വീടിന്റെ ചുമരിൽ വലിഞ്ഞു കയറി അവൾ അവിടെ ഇരുന്ന് കൊണ്ട് വീഡിയോ 
കാണുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ചുമരിലിരുന്ന് ടിവി കാണലാണ് പെൺകുട്ടിയുടെ വിനോദം എന്നറിഞ്ഞ സോഷ്യൽ മീഡിയ ആകെ അമ്പരന്നിരിക്കുകയാണ്. 

തങ്ങളുടെ ലിവിം​ഗ് റൂമിൽ നിന്നുള്ള ദൃശ്യങ്ങളാണ് എട്ട് വയസുകാരിയുടെ അമ്മ പങ്ക് വച്ചിരിക്കുന്നത്. അമ്മ പങ്ക് വച്ചിരിക്കുന്ന വീഡിയോയിൽ പെൺകുട്ടി രണ്ട് ചുമരുകൾ ചേരുന്നതിന് നടുവിൽ കൂടി വലിഞ്ഞ് കയറുന്നത് കാണാം. പിന്നീട്, തനിക്ക് കംഫർട്ടബിൾ എന്ന് തോന്നുന്ന ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ച ശേഷം അവൾ ടിവി കാണുന്നതാണ് കാണുന്നത്. 

പെൺകുട്ടിക്ക് ഇങ്ങനെ ഒരു കഴിവുണ്ട് എന്ന് വീട്ടിൽ ആർക്കും അറിയില്ലായിരുന്നു. എന്നാൽ, അതേ സമയം തന്നെ അവൾ വളരെ ധൈര്യശാലിയും കരുത്തുള്ളവളും ആയിരുന്നു എന്നതിനാൽ‌ ഇത് കണ്ടപ്പോൾ ആരും വളരെ അധികമൊന്നും ഞെട്ടിയില്ല എന്നും കുട്ടിയുടെ അമ്മ പറയുന്നു. എന്നാൽ, കുട്ടികൾക്ക് വളരെ അധികമൊന്നും ശരീരഭാരം ഇല്ലാത്തതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ അവർക്ക് മുതിർന്നവരേക്കാൾ എളുപ്പം സാധിക്കും എന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം തന്നെ മറ്റ് ചിലർ അഭിപ്രായപ്പെട്ടത് വല്ലാതെ അസ്വസ്ഥതയും പേടിയും തോന്നുന്ന കാഴ്ച എന്നാണ്. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു